- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
നാദരസ സമന്വിതം, രാഗമഴ പെയ്യിച്ച് സ്വാതി സംഗീത സദസ് ഹ്യുസ്റ്റനിൽ നടന്നു
ഹൂസ്റ്റൺ: ഭാരതീയ കലകളുടെ തനിമ നിലനിർത്തിക്കൊണ്ട് അതിനെ ആസ്വാദക ഹൃദയങ്ങളിൽ എത്തിക്കുന്ന സാരംഗിന്റെ ആഭിമുഖ്യത്തിൽ നടത്തിയ, ഒരു ദിനം മുഴുവൻ നീണ്ട സംഗീത കച്ചേരി 'സ്വാതി സംഗീത സദസ്സ്' സൗന്ദര്യാത്മകതയെ തഴുകുന്ന രാഗസഞ്ചാരം കൊണ്ട് ശ്രദ്ധേയമായി. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്ന് ശാസ്ത്രീയ സംഗീത രംഗത്ത് ശ്രദ്ധേയരായ കലാകാരന്മാാർ പങ
ഹൂസ്റ്റൺ: ഭാരതീയ കലകളുടെ തനിമ നിലനിർത്തിക്കൊണ്ട് അതിനെ ആസ്വാദക ഹൃദയങ്ങളിൽ എത്തിക്കുന്ന സാരംഗിന്റെ ആഭിമുഖ്യത്തിൽ നടത്തിയ, ഒരു ദിനം മുഴുവൻ നീണ്ട സംഗീത കച്ചേരി 'സ്വാതി സംഗീത സദസ്സ്' സൗന്ദര്യാത്മകതയെ തഴുകുന്ന രാഗസഞ്ചാരം കൊണ്ട് ശ്രദ്ധേയമായി.
അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്ന് ശാസ്ത്രീയ സംഗീത രംഗത്ത് ശ്രദ്ധേയരായ കലാകാരന്മാാർ പങ്കെടുത്തു. പ്രശസ്ത സിനിമാ താരം ദിവ്യാ ഉണ്ണിയുടെ നൃത്ത ചുവടുകൾ ചടങ്ങിനു മാറ്റ് കൂട്ടി. ശുദ്ധമായ കർണാടക സംഗീതത്തിന്റെ ഉത്തമമായ ആലാപന ശൈലിയിലൂടെ , അരുൺ കുമാർ, ഹരി നായർ, മായ അയ്യർ , ശ്രീദേവി ജോയ്‌സുല, ശില്പ സദഗോപൻ, പ്രേമ ഭട്ട് , ഉമ രംഗനാഥൻ , കൃതി , ശുഭ തുടങ്ങിയ കലാകാരന്മാാർ ആസ്വാദക ഹൃദയങ്ങളിൽ ശാസ്ത്രീയ സംഗീതത്തിന്റെ പാരമ്പര്യ വഴികളിലെ വർണക്കാഴ്ചകൾ വരച്ചിട്ടു. അകമ്പടിയേകി വയലിനിൽ മഹേഷ് അയ്യർ , മായ അയ്യർ ,ശുഭ നരസിംഹൻ ,മഞ്ജുള ,ദീപ രാമചന്ദ്രൻ ,ആനന്ദ നടയോഗി എന്നിവരും മൃദംഗത്തിൽ കരുൺ ,ശിവ ,ചരൺ തുടങ്ങിയവരും മികവു തെളിയിച്ചു. ചിറ്റൂർ രാമചന്ദ്രൻ, ഗണേശ് എന്നിവർ ആസ്വാദകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു .അമേരിക്കയിൽ അപൂർവമായി മാത്രം ലഭിക്കുന്ന സംഗീത വിസ്മയത്തിന്റെ സമ്മേളനം ആയി സംഗീത സദസിനെ ആസ്വാദകർ വിലയിരുത്തി. വരും വർഷങ്ങളിലും സ്വാതി സംഗീത സദസ്സ് കൂടുതൽ വിപുലമായി സംഘടിപ്പിക്കുമെന്ന് സാരംഗിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. രഞ്ജിത് നായർ അറിയിച്ചതാണിത്. 



