- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്നപ്പോൾ പിടിച്ചില്ല, പോകുമ്പോൾ കണ്ടെത്തി; ലക്ഷദ്വീപിൽ മീൻ പിടിക്കാൻ സ്വീഡൻകാരനെത്തിയത് സാറ്റലൈറ്റ് ഫോണുമായി; ചൂണ്ടയും ഫോണും ഫോറൻസിക് പിരശോധനയ്ക്ക്; കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ചയെന്ന് ഇന്റലിജൻസ്
കൊച്ചി: സാറ്റലൈറ്റ് ഫോണുമായി ഇന്ത്യലെത്തിയ വിദേശയാത്രക്കാരനെ കുറിച്ച് കേന്ദ്ര ഇന്റലിജൻസ് അന്വേഷണം തുടങ്ങി. ഇക്കാര്യത്തിൽ നെടുംമ്പാശേരിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നാണ് ഇന്റലിജൻസിന്റെ നിഗമനം. സ്വീഡൻ സ്വദേശി ദുബായ് വഴി സാറ്റലൈറ്റ് ഫോൺ നെടുമ്പാശേരിയിൽ കൊണ്ടുവന്നപോൾ അത് പിടികൂടുവാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇയാൾ ഇതുമായി അഗത്തിയിലേക്ക് പോകുന്ന സമയത്താണ് പിടികൂടിയത്. ഇതാണ് സുരക്ഷാ വീഴ്ചയിലേക്ക് വിരൽ ചൂണ്ടുന്നത്. കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് പോകാനെത്തിയ സ്വീഡൻ സ്വദേശി ലാർസ് ഓളോഫ് റിക്കാർഡ്(36) ആണ് കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്. എന്നാൽ താൻ ഇന്ത്യയിൽ വന്നത് പൊല്ലാപ്പുകൾ ഉണ്ടാക്കാനല്ലെന്നും ദ്വീപുകൾ സന്ദർശിക്കാനും ഒപ്പം സ്വൽപം മീൻ പിടിക്കാനുമാണെന്നാണ് ഇയാളുടെ ഭാഷ്യം. ഇത് പൂർണ്ണമായും അന്വേഷണ ഏജൻസികൾ വിശ്വാസത്തിലെടുത്തിട്ടില്ല. പക്ഷേ നെടുമ്പാശ്ശേരി പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യംചെയ്തിട്ടുണ്ട്. ഇയാളിൽനിന്നും പിടിച്ചെടുത്ത സാറ്റലൈറ്റ് ഫോൺ ഫോറൻസിക് പരിശോധനകൾക്കായി അയച്ചിരിക
കൊച്ചി: സാറ്റലൈറ്റ് ഫോണുമായി ഇന്ത്യലെത്തിയ വിദേശയാത്രക്കാരനെ കുറിച്ച് കേന്ദ്ര ഇന്റലിജൻസ് അന്വേഷണം തുടങ്ങി. ഇക്കാര്യത്തിൽ നെടുംമ്പാശേരിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നാണ് ഇന്റലിജൻസിന്റെ നിഗമനം. സ്വീഡൻ സ്വദേശി ദുബായ് വഴി സാറ്റലൈറ്റ് ഫോൺ നെടുമ്പാശേരിയിൽ കൊണ്ടുവന്നപോൾ അത് പിടികൂടുവാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇയാൾ ഇതുമായി അഗത്തിയിലേക്ക് പോകുന്ന സമയത്താണ് പിടികൂടിയത്. ഇതാണ് സുരക്ഷാ വീഴ്ചയിലേക്ക് വിരൽ ചൂണ്ടുന്നത്.
കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് പോകാനെത്തിയ സ്വീഡൻ സ്വദേശി ലാർസ് ഓളോഫ് റിക്കാർഡ്(36) ആണ് കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്. എന്നാൽ താൻ ഇന്ത്യയിൽ വന്നത് പൊല്ലാപ്പുകൾ ഉണ്ടാക്കാനല്ലെന്നും ദ്വീപുകൾ സന്ദർശിക്കാനും ഒപ്പം സ്വൽപം മീൻ പിടിക്കാനുമാണെന്നാണ് ഇയാളുടെ ഭാഷ്യം. ഇത് പൂർണ്ണമായും അന്വേഷണ ഏജൻസികൾ വിശ്വാസത്തിലെടുത്തിട്ടില്ല. പക്ഷേ നെടുമ്പാശ്ശേരി പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യംചെയ്തിട്ടുണ്ട്. ഇയാളിൽനിന്നും പിടിച്ചെടുത്ത സാറ്റലൈറ്റ് ഫോൺ ഫോറൻസിക് പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്.
സിഐഎസ്.എഫ് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം സാറ്റലൈറ്റ് ഫോൺ കണ്ടെത്തിയത്. സ്വീഡനിൽനിന്ന് ദുബായ് വഴി എമിറെറ്റ്‌സ് വിമാനത്തിൽ ഞായറാഴ്‌ച്ചയാണ് ഇയാൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത് ഞായറാഴ്‌ച്ച വിമാനത്താവളത്തിൽ നടന്ന സുരക്ഷാപരിശോധനയിൽ സാറ്റലൈറ്റ് ഫോൺ കണ്ടിരുന്നില്ല. സന്ദർശനവിസയിൽ എത്തിയ ഇയാൾ ഞായറാഴ്ച കൊച്ചിയിൽ തങ്ങി തിങ്കളാഴ്ച ലക്ഷദീപിലേക്ക് പോകാനെത്തിയപ്പോഴാണ് വിമാനത്താവളത്തിൽ സാറ്റലൈറ്റ് ഫോണുമായി പിടിയിലായത്. സിഐഎസ്.എഫ് ബാഗേജ് പരിശോധനകൾക്കിടയിൽ ഫോൺ കണ്ടെത്തുകയായിരുന്നു്. പിന്നിട് നെടുമ്പാശ്ശേരി പൊലീസിന് ഇയാളെ കൈമാറി. പൊലീസ് ഇയാൾക്കെതിരെ ടെലിഗ്രാഫിക് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സാറ്റലൈറ്റ് ഫോൺ ഫോറൻസിക് പരിശോധനകൾക്കായി അയച്ചിരിക്കുകയാണെന്നും പരിശോധനക്കു ശേഷമേ ഇയാൾ ഇതിലുടെ ഫോൺ കോളുകൾ നടത്തിയിട്ടുണ്ടോ എന്നറിയാൻ കഴിയു.
സാറ്റലൈറ്റ് ഫോണുമായി പിടിയിലായ വിദേശയാത്രക്കാരനു ഇന്നലെ തന്നെ ജാമ്യം ലഭിച്ചിരുന്നു പക്ഷെ കൊച്ചി വിട്ടു പോവാൻ പാടില്ലെന്നാണ് നിർദ്ദേശം. ഇയാൾ ഇപ്പോൾ കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ താമിസിച്ചു വരികയാണ്. ഇന്നലെ നെടുമ്പാശ്ശേരി പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞത് ഇത് ഇന്ത്യയിൽ ഉപയോഗിച്ചാൽ നിയമപ്രശനങ്ങൾ ഉണ്ടാകുമെന്നു അറിവില്ലാത്തതുകൊണ്ടാണ് ഇതുകൊണ്ടുവന്നതന്നും ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് പോലുള്ള കടൽ പ്രദേശങ്ങൾ കേന്ദ്രികരിച്ച് സന്ദർശനം നടത്തുകയായിരുന്നു വരവിന്റെ ഉദ്ദേശ്യം എന്നുമാണ്. പരിശോധന നടത്തിയപ്പോൾ ഇയാളുടെ കൈവശം മീൻ പിടിക്കാനുള്ള ചൂണ്ടയുൾപ്പെടെയുള്ള സാമഗ്രികൾ കണ്ടെത്തിയിരുന്നു.
അതേസമയം, കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സിഐഎസ്.എഫിന്റെ സുരക്ഷാ പാളിച്ച പതിവാകുന്നതായി പരാതിയുണ്ട്. സ്വീഡൻ സ്വദേശി ദുബായ് വഴി സാറ്റലൈറ്റ് ഫോൺ നെടുമ്പാശേരിയിൽ കൊണ്ടുവന്നപോൾ അത് പിടികൂടുവാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇയാൾ ഇതുമായി അഗത്തിയിലേക്ക് പോകുന്ന സമയത്താണ് പിടികൂടിയത്. ഇക്കഴിഞ്ഞ ജനുവരിയിൽ ഒരു സൗദി പൗരനും ഇത്തരത്തിൽ നെടുമ്പാശേരിയിൽ പിടിയിലാകുകയുണ്ടായി. സൗദി പൗരൻ റിയാദിലേക്ക് മടങ്ങാനെത്തിയപ്പോൾ മാത്രമാണ് സാറ്റലൈറ്റ് ഫോൺ പിടികൂടിയത്. പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോൾ താൻ സൗദിയിൽ നിന്നും കൊണ്ടുവന്നതാണ് ഈ ഫോൺ എന്ന് വെളിപ്പെടുത്തിയിരുന്നു.
രാജ്യത്ത് അതീവസുരക്ഷയുള്ള വിമാനത്താവളങ്ങളിലൊന്നാണ് നെടുമ്പാശേരി. എന്നിട്ടും വിദേശ രാജ്യങ്ങളിൽ നിന്നും ഇവിടെ വന്നിറങ്ങുന്നവരുടെ ബാഗേജ് ഉൾപ്പെടെ കർശനമായി പരിശോധിക്കുന്നതിൽ സിഐഎസ്.എഫ് ആവർത്തിച്ച് പരാജയപ്പെടുകയാണ് ചെയ്യുന്നത്. കേന്ദ്ര ഇന്റലിജൻസ് വിഭാഗം സിഐഎസ്.എഫിന് ഇത്തരത്തിൽ ആവർത്തിച്ചു പാളിച്ച സംഭവിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ടും നൽകിയിട്ടുണ്ട്.