- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിമുടി മാറ്റം ലക്ഷ്യമിട്ട് മുഖം നോക്കാതെ നടപടിയെടുത്ത മുഹമ്മദ് ബിൻ സൽമാന് ശത്രുക്കളേറെ; രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഇടയാക്കുമെന്ന ആശങ്ക ശക്തം; അവസരം മുതലെടുക്കാൻ ഇറാൻ യെമനിലെ ഹൂതി വിമതർക്ക് സഹായമെത്തിക്കുന്നു; തുറമുഖങ്ങൾ അടച്ച് ഇറാനുമായുള്ള യുദ്ധസാധ്യത മുന്നിൽ കണ്ട് യെമനും; സൗദി അറേബ്യയിലെ രാഷ്ട്രീയ സംഭവ വികാസങ്ങളിൽ ഗൾഫ് മേഖലയിൽ ആശങ്ക വർദ്ധിക്കുന്നു
റിയാദ്: രാജ്യത്ത് അടിമുടി മാറ്റങ്ങൾ ലക്ഷ്യമിട്ടുകൊണ്ടാണ് സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കാര്യങ്ങൾ നീക്കുന്നത്. ഇസ്ലാമിനെ നവീകരണം ലക്ഷ്യമിട്ട് ഹദീസ് അടക്കമുള്ളവ പരിഷ്‌ക്കരിക്കാനുള്ള നയങ്ങൾ ഒരു വശത്ത് നടപ്പിലാക്കുമ്പോൾ തന്നെ മറുവശത്ത് അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരവും പ്രഖ്യാപിച്ചിരിക്കയാണ് അദ്ദേഹം. അഴിമതി ആരോപണങ്ങൾ ഉയർന്ന രാജകുമാരന്മാർക്ക് നേരെ മുഖം നോക്കാതെ നടപടി സ്വീകരിച്ച എംബിഎസിന് ഇപ്പോൾ ശത്രുക്കൾ ഏറെയാണ്. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയിലേക്ക് കാര്യങ്ങൾ നീങ്ങുമോ എന്ന ആശങ്ക ശക്തമാകുമ്പോൾ തന്നെ ഗൾഫ് മേഖലയിൽ ആകെ ഇതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാകുമെന്ന ആശങ്കയും ശക്തമാണ്. രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ഉണ്ടായതോടെ ഇറാൻ അവസരം മുതലെടുക്കാനും തയ്യാറെടുക്കുകയാണ്. ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേർക്ക് മിസൈൽ ആക്രമണം ഉണ്ടായതും അത് മിസൈൽ പ്രതിരോധ സംവിധാനത്തോടെ തകർത്തതും അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയിൽ രാഷ്ട്രീയ സംഭവ വികാസങ്ങൾ സങ
റിയാദ്: രാജ്യത്ത് അടിമുടി മാറ്റങ്ങൾ ലക്ഷ്യമിട്ടുകൊണ്ടാണ് സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കാര്യങ്ങൾ നീക്കുന്നത്. ഇസ്ലാമിനെ നവീകരണം ലക്ഷ്യമിട്ട് ഹദീസ് അടക്കമുള്ളവ പരിഷ്‌ക്കരിക്കാനുള്ള നയങ്ങൾ ഒരു വശത്ത് നടപ്പിലാക്കുമ്പോൾ തന്നെ മറുവശത്ത് അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരവും പ്രഖ്യാപിച്ചിരിക്കയാണ് അദ്ദേഹം. അഴിമതി ആരോപണങ്ങൾ ഉയർന്ന രാജകുമാരന്മാർക്ക് നേരെ മുഖം നോക്കാതെ നടപടി സ്വീകരിച്ച എംബിഎസിന് ഇപ്പോൾ ശത്രുക്കൾ ഏറെയാണ്. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയിലേക്ക് കാര്യങ്ങൾ നീങ്ങുമോ എന്ന ആശങ്ക ശക്തമാകുമ്പോൾ തന്നെ ഗൾഫ് മേഖലയിൽ ആകെ ഇതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാകുമെന്ന ആശങ്കയും ശക്തമാണ്. രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ഉണ്ടായതോടെ ഇറാൻ അവസരം മുതലെടുക്കാനും തയ്യാറെടുക്കുകയാണ്.
ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേർക്ക് മിസൈൽ ആക്രമണം ഉണ്ടായതും അത് മിസൈൽ പ്രതിരോധ സംവിധാനത്തോടെ തകർത്തതും അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയിൽ രാഷ്ട്രീയ സംഭവ വികാസങ്ങൾ സങ്കീർണ്ണമായത്. 11 രാജകുമാരന്മാർ അടക്കമുള്ളവർ അറസ്റ്റിലായി. വൻകിട ബിസിനസ് ഗ്രൂപ്പുകൾക്ക് മേൽ വരെ പിടിവീണതോടെ ഇതിന്റെ പ്രതിഫലനങ്ങൾ ആഗോള തലത്തിലുണ്ടായി.
രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഇടയാക്കുന്ന കാര്യങ്ങൾ സൗദിയിൽ നടക്കുമ്പോൾ അവസരം പരമാവധി മുതലാക്കാൻ ഇറാൻ തയ്യാറെടുക്കുന്നുണ്ട്. സൗദി അറേബ്യയെയും യു.എ.ഇയെയും ആക്രമിക്കാൻ ഹൂതി വിമതർക്ക് ഇറാൻ സായുധ സഹായം നൽകുകയാണെന്ന് അറബ് സഖ്യസേനയാണെന്ന കാര്യം വ്യക്തമാണ്. യമനിൽ ഇറാന്റെ ഇടപെടലിനുള്ള എല്ലാ തെളിവുകളും പക്കലുണ്ടെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി റിയാദിൽ കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യസുരക്ഷക്ക് നേരെയുള്ള ഒരു ഭീഷണിയും വെച്ചുപൊറുപ്പിക്കില്ലെന്ന് വിദേശകാര്യമന്ത്രി ആദിൽ ജുബൈറും വ്യക്തമാക്കി. അയൽ രാജ്യങ്ങളിലുള്ള ഇറാന്റെ കടന്നുകയറ്റം ആഗോള സമാധാനത്തിനും സുരക്ഷക്കും വൻ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ ആയുധക്കടത്ത് തടയാൻ യമനിലെ മുഴുവൻ കര, വ്യോമ, നാവിക കവാടങ്ങളും സഖ്യസേന താൽകാലികമായി അടച്ചു. സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേർക്ക് ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ പ്രയോഗത്തെ തുടർന്നാണ് നടപടി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സൗദി വ്യോമ പ്രതിരോധ സംവിധാനം മിസൈൽ തകർത്തതിനാൽ വലിയ അപകടങ്ങളുണ്ടായില്ല. ഈ മിസൈൽ ഉൾപ്പെടെ സൗദിക്ക് നേരെ ഹൂതികൾ പ്രയോഗിക്കുന്ന മിസൈലുകൾ എല്ലാം ഇറാൻ നിർമ്മിതമാണ്. റിയാദിൽ തകർന്ന മിസൈലിന്റെയും ജൂലൈയിൽ ഹൂതികൾ തൊടുത്ത മിസൈലിന്റെയും ഭാഗങ്ങൾ വിശദ പരിശോധനക്ക് വിധേയമാക്കിയതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. തീവ്രവാദ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പിടികിട്ടാനുള്ള 40 ഹൂതികളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവരെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചു.
സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികിയുടെ വാർത്ത സമ്മേളനത്തിൽ ഹൂതികളിൽ നിന്ന് സഖ്യസേന പിടിച്ചെടുത്ത ഇറാൻ നിർമ്മിത മിസൈലുകളുടെയും മറ്റ് ആയുധങ്ങളുടെയും ചിത്രങ്ങളും പ്രദർശിപ്പിച്ചു. ഹൂതികൾക്ക് ഡ്രോണുകളും ഇറാൻ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹുദൈദ തുറമുഖം വഴി പാർട്‌സുകളായി കൊണ്ടുവരുന്ന ആയുധങ്ങൾ പിന്നീട് കൂട്ടിച്ചേർത്ത് ഉപയോഗിക്കുകയാണ്. ചാവേർ ബോട്ടുകൾ ഉപയോഗിച്ച് അന്താരാഷ്ട്ര നാവിക പാതയിൽ ഹൂതികൾ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും കേണൽ തുർക്കി പറഞ്ഞു.
അതേസമയം ഇറാൻ സഹായം നൽകുന്നവരുമായി സഹകരിക്കുന്നതിൽ ലെബനന് സൗദി അറേബ്യ താക്കീത് നൽകിയിട്ടുണ്ട്. രാജിവെച്ച ലബനാൻ പ്രധാനമന്ത്രി സഅദ് അൽഹരീരിയെ സൽമാൻ രാജാവ് അൽയമാമ കൊട്ടാരത്തിൽ സ്വീകരിച്ചിരുന്നു. മേഖലയിലെ രാഷ്ട്രീയ , സുരക്ഷ വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തതായി ഔദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു.
വിദേശകാര്യ മന്ത്രി ആദിൽ ബിൻ അഹമദ് അൽജുബൈർ, ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സുഊദ്, ജി.സി.സി കാര്യ സ്‌റ്റേറ്റ് മന്ത്രി ഥാമിർ സബ്ഹാൻ, മന്ത്രിസഭാംഗവും സൈബർ സെക്യൂരിറ്റി അഥോറിറ്റി മേധാവിയുമായി മുസാഇദ് അൽഐബൻ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. ഹിസ്ബുല്ലയുടെ കടുത്ത നിലപാട് കാരണം രാജിവെച്ച പ്രധാനമന്ത്രി സഅദ് അൽഹരീരിയുടെ സ്ഥാനചലനത്തിന് ശേഷം ലബനാനോടുള്ള സൗദിയുടെ നിലപാടിൽ മാറ്റമുണ്ടാവുമെന്ന് അധികൃതർ വ്യക്തമാക്കി. ഹിസ്ബുള്ളയെ പിന്തുണക്കുന്ന നിലപാടിനെയാണ് സൗദി അറേബ്യ ശക്തമായി എതിർക്കുന്നത്.
സൗദിയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ മുതലെടുക്കുന്ന നീക്കമാണ് ഇപ്പോൾ ഇറാൻ അടക്കമുള്ള രാജ്യങ്ങൾ നടത്തുന്നത്. സൗദിയിലെ അധികാരം വടംവലിയുടെ ഭാഗമായി കൂടിയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെ ലോകരാജ്യങ്ങളും നോക്കി കാണുന്നത്. 2015 ൽ മുഹമ്മദ് ബിൻ സൽമാൻ അധികാരത്തിൽ വന്നതുമുതൽ തന്റെ സഹോദരനും യഥാർത്ഥ കിരിടാവകാശിയുമായി മുഹമ്മദ് ബിൻ നയീഫിനെ സ്ഥാനഭ്രഷ്ടനാക്കുകയും കഴിഞ്ഞ ജൂലൈയിൽ അദ്ദേഹത്തെ വിട്ടുതടങ്കലിലാക്കുകയും ചെയ്തു. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ശുദ്ധികലശമാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുടുംബത്തിൽ നടത്തികൊണ്ടിരിക്കുന്നത്. തന്റെ അധികാരം കൂടുതൽ ഉറപ്പിക്കുന്നതിനുവേണ്ടി രണ്ടാം തലമുറയിലെ മുതിർന്ന രാജകുമാരന്മാരെ ഒതുക്കാനുള്ള നീക്കങ്ങളാണ് മുഹമ്മദ് ബിൻ സൽമാൻ നടത്തികൊണ്ടിരിക്കുന്നുത്.
അദ്ദേഹം, ഇപ്പോൾ തന്നെ രാജാവായിത്തീർന്നിരിക്കുകയാണ്. നിയമപരമായി അധികാരം ലഭിക്കുന്നതിനും മുമ്പെ തന്നെ മുഹമ്മദ് ബിൻ സൽമാൻ രാജവാഴ്ച തുടങ്ങി. അദ്ദേഹത്തിനു ശരിക്കും രാജാവ് ആകണമെങ്കിൽ അദ്ദേഹത്തിന്റെ പിതാവ് അതായത് ഇപ്പോഴത്തെ രാജാവ് സൽമാൻ പദവി രാജിവെയ്ക്കുകയോ തന്റെ ചെറിയ മകന്റെ ആഗ്രഹം അനുസരിച്ച് പദവി ത്യാഗം ചെയ്യുകയോ ചെയ്യണം. ഇപ്പോൾ സ്ഥാനഭ്രഷ്ടനാകുന്ന സുരക്ഷാ ഗാർഡ് മേധാവി മിത്താബ് ഒളിവിലേക്ക് പോകുമ്പോൾ മുഹമ്മദ് ബിൻ സൽമാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സമ്പത്തുള്ള മറ്റുള്ള രാജകുമാരന്മാരിലാണ്. അവരുടെ പണം ഭാവിയിൽ തന്റെ അധികാരത്തിനു തടസ്സം സൃഷ്ടിക്കുമോ എന്നാണ് മുഹമ്മദ് ബിൻ സൽമാൻ ഉറ്റുനോക്കുന്നത്.
മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ അഴിമതി വിരുദ്ധ സമിതി ഉണ്ടാക്കിയതായി രാജകൽപ്പന ഉണ്ടായതും 11 രാജകുമാരന്മാരെയും നിരവധി മന്ത്രിമാരേയും തടവിലാക്കിയ നടപടി വളരെ സ്വാഭാവികമായ നടപടിയല്ലെന്ന് വിലയിരുത്തുന്നവരും ഏറെയാണ്. ഇത് തികച്ചും ആസൂത്രിതമാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നു. അഴിമതിക്കേസിൽ അറസ്റ്റിലായ രാജകുടുംബാംഗങ്ങളടക്കം എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും ക്രമക്കേടിലൂടെ സമ്പാദിച്ച സ്വത്ത് ഖജനാവിലേക്കു കണ്ടുകെട്ടുമെന്നും സൗദി അറേബ്യ അറിയിച്ചു. പിടിയിലായ ആർക്കും 'പ്രത്യേക പരിഗണന' നൽകില്ലെന്നും വ്യക്തമാക്കി.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിലുള്ള പുതിയ അഴിമതിവിരുദ്ധ ഉന്നത സമിതിയാണ് ശനിയാഴ്ച ചുമതലയേറ്റതിനു തൊട്ടുപിന്നാലെ അന്വേഷണം പ്രഖ്യാപിച്ചതും പ്രമുഖർക്കെതിരെ നടപടിയെടുത്തതും. തലസ്ഥാനമായ റിയാദിലെ നയതന്ത്രമേഖലയിലുള്ള ആഡംബര ഹോട്ടലായ റിറ്റ്‌സ് കാൾട്ടണിലാണ് ഇവരെ ചോദ്യം ചെയ്യാൻ പാർപ്പിച്ചിരിക്കുന്നതെന്നാണു വിവരം. ഹോട്ടലിന്റെ മുൻ കവാടങ്ങൾ അടച്ചിട്ടിരിക്കുന്നതു സുരക്ഷാ കാരണങ്ങളാലാണെന്നു വിശദീകരണം ലഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പിൻ ഗേറ്റിലൂടെ കാറുകൾക്കും ആംബുലൻസുകൾക്കും പ്രവേശനം അനുവദിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഇതേ ഹോട്ടലിലും പരിസരത്തുമായി നടന്ന വൻ നിക്ഷേപ സമ്മേളനത്തിൽ പങ്കെടുത്തവരിൽ ചിലരടക്കമാണിപ്പോൾ തടങ്കലിൽ കഴിയുന്നതെന്നതും കൗതുകം.
മന്ത്രിമാർ, മുൻ മന്ത്രിമാർ, രാജകുടുംബാംഗങ്ങൾ എന്നിവർക്കു പുറമെ, മക്ക ഹറം പള്ളി വികസനം ഉൾപ്പെടെ സൗദിയിലെ മിക്ക വൻകിട പദ്ധതികളുടെയും കരാർ ഏറ്റെടുത്തിട്ടുള്ള ബിൻ ലാദൻ ഗ്രൂപ്പിന്റെ മേധാവി ബക്ർ ബിൻ ലാദൻ, എംബിസി ടെലിവിഷൻ നെറ്റ്‌വർക്ക് ചെയർമാൻ അൽവലീദ് അൽ ഇബ്രാഹിം തുടങ്ങിയ വ്യവസായികളും അറസ്റ്റിലായിട്ടുണ്ട്.