സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ കടലോര പ്രദേശങ്ങളിലെ നിരോധിത സ്ഥലങ്ങളിൽ നീന്താനിറങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പിഴയും ജയിൽ വാസവും ലഭിക്കും. തീര സംരക്ഷണ സേന ഏർപ്പെടുത്തിയ നിരോധന പ്രകാരമാണ് പുതിയ നിയമം നിലവിൽ വന്നിരിക്കുന്നത്. നിയമം ലംഘിക്കുന്നവർ പതിനായിരം റിയാൽ വരെ പിഴയും മൂന്ന് മാസംവരെ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും.

നിലവിൽ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ബീച്ചായ ഹാഫ് മൂൺ ബീച്ചിലെ 5 സ്ഥലങ്ങളിലും മറ്റു വിവിധയിടങ്ങളിലെ ബീച്ചുകളിലുമാണ് നീന്തുന്നതിനു വിലക്കേർപ്പെടുത്തിയിട്ടുള്ളത്.