- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വിക്ടോറിയൻ ജയിലിൽ കഴിയുന്ന അഞ്ചുപേർക്ക് പന്നിപ്പനി; പടരാതിരിക്കാൻ വ്യാപക നടപടി, രാജ്യത്ത് പന്നിപ്പനിക്കെതിരേ ജാഗ്രത
മെൽബൺ: വിക്ടോറിയൻ ജയിലിൽ കഴിയുന്ന അഞ്ചുപേർക്ക് പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരണം. ഇതോടെ രാജ്യത്ത് പന്നിപ്പനി വ്യാപകമായി പടരാതിരിക്കാൻ ആരോഗ്യവകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നു. പനിയുടെ ലക്ഷണങ്ങൾ കാട്ടിയ അഞ്ചുപേരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സൈ്വൻ ഫ്‌ലൂ പിടിപെട്ട കാര്യം വ്യക്തമാകുന്നത്. പന്നിപ്പനിപരിശ
മെൽബൺ: വിക്ടോറിയൻ ജയിലിൽ കഴിയുന്ന അഞ്ചുപേർക്ക് പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരണം. ഇതോടെ രാജ്യത്ത് പന്നിപ്പനി വ്യാപകമായി പടരാതിരിക്കാൻ ആരോഗ്യവകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നു.
പനിയുടെ ലക്ഷണങ്ങൾ കാട്ടിയ അഞ്ചുപേരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സൈ്വൻ ഫ്‌ലൂ പിടിപെട്ട കാര്യം വ്യക്തമാകുന്നത്. പന്നിപ്പനിപരിശോധയിൽ പോസിറ്റീവ് ഫലം കാണിച്ചതോടെ അഞ്ചുപേരേയും പ്രത്യേക സെല്ലിൽ പാർപ്പിച്ചിരിക്കുകയാണ്. ഗീലോംഗിന് സമീപമുള്ള മാർഗോനീത് കറക്ഷൻ സെന്ററിലാണ് ഇവരെ പ്രത്യേകം പാർപ്പിച്ചിരിക്കുന്നത്. ഇവരെ മറ്റു തടവുകാരുമായി ഇടപഴകാൻ അവസരം നൽകില്ലെന്നും ഇവർക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥലം വിട്ട് മാറിപ്പോകാനോ മറ്റുള്ളവരെ കാണാനോ അനുവാദം നൽകിയിട്ടില്ലെന്നും വക്താവ് വെളിപ്പെടുത്തി. മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പനി ബാധിച്ചവരുടെ ആരോഗ്യസ്ഥിതി നിരന്തരം പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്നും കറക്ഷൻസ് വിക്ടോറിയ വക്താവ് അറിയിച്ചു.
ജയിൽ സ്റ്റാഫുകൾ, മറ്റു തടവുപുള്ളികൾ, സന്ദർശകർ എന്നിവർക്ക് പന്നിപ്പനി രോഗലക്ഷണങ്ങളെക്കുറിച്ചും രോഗം തടയാനുള്ള മാർഗങ്ങളെക്കുറിച്ചും വിശദീകരണം നൽകി വരുകയാണെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്. അതേസമയം രാജ്യത്ത് പന്നിപ്പനി സാന്നിധ്യം വ്യക്തമായതോടെ സൈ്വൻ ഫ്‌ലൂ വിനെതിരേ കടുത്ത ജാഗ്രതാ നിർദ്ദേശം ആരോഗ്യവകുപ്പ് നൽകിക്കഴിഞ്ഞു. അടുത്തിടെ രാജ്യത്തെങ്ങും ഫഌ പടർന്നപ്പോൾ പന്നിപ്പനിക്കെതിരേ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നതാണ്.
അന്ന് പന്നിപ്പനി എവിടേയും റിപ്പോർട്ട് ചെയ്തില്ലെങ്കിലും ഇപ്പോൾ അഞ്ചു ജയിൽപുള്ളികൾക്ക് ഒരുമിച്ച് പന്നിപ്പനി ബാധിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ഇവരിൽ നിന്ന് പലർക്കും സൈ്വൻ ഫ്‌ലൂ ബാധിച്ചിരിക്കുമോയെന്ന ആശങ്ക അധികൃതർക്ക് ഇല്ലാതില്ല. സൈ്വൻ ഫഌ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഇതിനെതിരേ ബോധവത്ക്കരണവും ആരംഭിച്ചിട്ടുണ്ട്.