- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിസ് ബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറയുന്നു; നിക്ഷേപകരുടെ എണ്ണത്തിൽ ഇന്ത്യ 88-ാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ബ്രിട്ടനെന്നും സ്വിസ് ബാങ്കിന്റെ റിപ്പോർട്ട്
സൂറിച്ച്: സ്വിസ് ബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറയുന്നതായി കണക്കുകൾ. സ്വിസ് ബാങ്കിലെ നിക്ഷേപകരുടെ എണ്ണത്തിൽ ഇന്ത്യ 88-ാം സ്ഥാനത്തേക്ക് താഴ്ന്നു.ബ്രിട്ടനാണ് നിലവിൽ ഒന്നാം സ്ഥാനത്ത്.ആകെ നിക്ഷേപത്തിൽ ഇന്ത്യക്കാരുടെതായി ഇപ്പോൾ വെറും 0.04 ശതമാനം മാത്രമേയുള്ളൂവെന്നും സ്വിസ് നാഷണൽ ബാങ്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമായി. ഇതേ പട്ടികയിൽ ഇന്ത്യ 2015ൽ 75-ാം സ്ഥാനത്തായിരുന്നു. അതിന് മുൻപുള്ള വർഷം 61-ാമതും. 2007-ൽ ഇന്ത്യ ആദ്യ അമ്പത് സ്ഥാനങ്ങളിലും ഉണ്ടായിരുന്നു. ഇന്ത്യയും സ്വിറ്റ്‌സർലണ്ടും തമ്മിലുള്ള ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഇൻഫർമേഷൻ കരാർ പ്രകാരമാണ് ഈ കണക്കുകൾ പുറത്ത് അറിഞ്ഞത്. സ്വിസ് ബാങ്ക് നിക്ഷേപത്തിൽ ഒന്നാം സ്ഥാനത്ത് യുകെ ആണ്.ഹോങ്കോങ്ങിലും സിംഗപ്പൂരിലുമുള്ള ബാങ്കുകളിലേക്ക് ഇന്ത്യക്കാരടക്കമുള്ള ഏഷ്യക്കാർ നിക്ഷേപങ്ങൾ മാറ്റുന്നതായി നേരത്തേ വാർത്തകളുണ്ടായിരുന്നു. ഇന്ത്യയിൽ സ്വിസ് ബാങ്കുകളിലെ കള്ളപ്പണം പിടിച്ചെടുക്കണമെന്നതടക്കമുള്ള അഭിപ്രായങ്ങൾ ശക്തമായതും കേന്ദ്രസർക്കാർ ഇതി
സൂറിച്ച്: സ്വിസ് ബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറയുന്നതായി കണക്കുകൾ. സ്വിസ് ബാങ്കിലെ നിക്ഷേപകരുടെ എണ്ണത്തിൽ ഇന്ത്യ 88-ാം സ്ഥാനത്തേക്ക് താഴ്ന്നു.ബ്രിട്ടനാണ് നിലവിൽ ഒന്നാം സ്ഥാനത്ത്.ആകെ നിക്ഷേപത്തിൽ ഇന്ത്യക്കാരുടെതായി ഇപ്പോൾ വെറും 0.04 ശതമാനം മാത്രമേയുള്ളൂവെന്നും സ്വിസ് നാഷണൽ ബാങ്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമായി.
ഇതേ പട്ടികയിൽ ഇന്ത്യ 2015ൽ 75-ാം സ്ഥാനത്തായിരുന്നു. അതിന് മുൻപുള്ള വർഷം 61-ാമതും. 2007-ൽ ഇന്ത്യ ആദ്യ അമ്പത് സ്ഥാനങ്ങളിലും ഉണ്ടായിരുന്നു. ഇന്ത്യയും സ്വിറ്റ്‌സർലണ്ടും തമ്മിലുള്ള ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഇൻഫർമേഷൻ കരാർ പ്രകാരമാണ് ഈ കണക്കുകൾ പുറത്ത് അറിഞ്ഞത്.
സ്വിസ് ബാങ്ക് നിക്ഷേപത്തിൽ ഒന്നാം സ്ഥാനത്ത് യുകെ ആണ്.ഹോങ്കോങ്ങിലും സിംഗപ്പൂരിലുമുള്ള ബാങ്കുകളിലേക്ക് ഇന്ത്യക്കാരടക്കമുള്ള ഏഷ്യക്കാർ നിക്ഷേപങ്ങൾ മാറ്റുന്നതായി നേരത്തേ വാർത്തകളുണ്ടായിരുന്നു.
ഇന്ത്യയിൽ സ്വിസ് ബാങ്കുകളിലെ കള്ളപ്പണം പിടിച്ചെടുക്കണമെന്നതടക്കമുള്ള അഭിപ്രായങ്ങൾ ശക്തമായതും കേന്ദ്രസർക്കാർ ഇതിനു വേണ്ടിയുള്ള ഇടപെടലുകൾ ശക്തമാക്കിയതുമാണ് ഇന്ത്യക്കാർ സ്വിസ് ബാങ്കുകളെ തഴയാൻ കാരണമെന്നാണ് വിവരം.