സിഡ്‌നിയിലൂടെ ശരവേഗത്തിൽ വാഹനമോടിക്കുന്നവർക്ക് മൂക്കു കയറി നാടൊരുങ്ങുകയാണ് അധികൃതർ. ഇതു പ്രകാരം നഗരത്തിലൂടെ വാഹനമോടിക്കുന്നതിന്റെ വേഗത മണിക്കൂറിന് 40 കിലോമീറ്റർ എന്നാക്കി ചുരുക്കാൻ നീക്കമുണ്ട്. നഗരത്തിൽ വാഹനം തട്ടി മരിക്കുന്ന വഴിയാത്രക്കാരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കാെനാരുങ്ങുന്നത്.

നിലവിൽ മണിക്കൂറിൽ 50 കിലോമീറ്റർ എന്ന സ്പീഡാണ് അനുദിച്ചിരിക്കുന്നത്.അതിൽ പത്ത് കിലോമീറ്റർ കുറവ് വരുത്തിയാണ് പുതിയ പരിഷ്‌കാരം ഈവർഷം അവസാനത്തോടെ നടപ്പാക്കുകയെന്ന് എൻഎസ് ഡ്ബ്ല്യൂ റോഡ്‌സ് മിനിസ്റ്റർ ഡൻകൻ ഗേ പറഞ്ഞു. സർകുലർ ക്വേയ്ക്കും ഹേ സ്ട്രീറ്റിനും ഇടയിലുംകാസ്റ്റ്‌ലെറിയാഗ്, പിറ്റ് സ്ട്രീറ്റ്‌സ്, കെന്റ് സ്ട്രീറ്റ് എന്നിവയ്ക്കിടിയിലുമാണ് പുതിയപരിഷ്‌കാരം നടപ്പിലാക്കാനൊരുങ്ങുന്നത്.

2008നും 2014നും ഇടയിൽ ഏഴ് കാൽനടയാത്രക്കാരാണ് സിബിഡിയിൽകൊല്ലപ്പെട്ടത്. ഇക്കൊല്ലം കൊല്ലപ്പെട്ട മൂന്ന് പേരും ഇതിൽ ഉൾപ്പെടുന്നു. പുതിയപരിഷ്‌കാരം നടപ്പിലാക്കാനൊരുങ്ങുന്ന മേഖയിൽ ആറ് കാൽ നടയാത്രക്കാർവാഹനം തട്ടി മരിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ പെഡെസ്ട്രിയൻ കൗൺസിൽപുതിയ പരിഷ്‌കാരത്തെ സ്വാഗതം ചെയ്തു.

എന്നാൽ അപകടമുണ്ടാകാതിരിക്കാൻ വേഗത നിയന്ത്രിച്ചതുകൊണ്ട് മാത്രംകാര്യമില്ലെന്നും വഴിയാത്രക്കാർ കൂടി ഇതിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നുമാണ്എൻആർഎംഎ പ്രസിഡന്റായ വെൻഡി മച്ചിൻ പറയുന്നത്. വഴി നടക്കുന്നവർ ഫോണുകളിൽ നോക്കി നടക്കുന്നതിനാലാണ് അപകടങ്ങൾ പെരുകുന്നതെന്നാണ് അവരുടെ പക്ഷം. ചുറ്റുമുള്ള ട്രാഫിക്കിനെപ്പറ്റി ബോധവാന്മാരായിഅവർ തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അവർ പറയുന്നു.

40 കിലോമീറ്റർ വേഗപരിധി ഏർപ്പെടുത്തുന്ന പുതിയ ഏരിയ ഇപ്പോൾത്തന്നെ 40കിലോമീറ്റർ വേഗപരിധിയുള്ള ദി റോക്ക്‌സുമായി ബന്ധിപ്പിക്കും. മിൽ പോയിന്റ്,വൂളൂമോളൂ, ഡാർലിങ്ഹസ്റ്റ്, സുറി ഹിൽസ്, റെഡ്‌ഫേൺ, ചിപ്പെൻഡെൽ,റോസ്ബറി, ലെയ്ച്ചാർഡ്റ്റ്, എർസ്‌കിൻഇവില്ലെ എന്നിവിടങ്ങളിൽ മണിക്കൂറിന് 40കിലോമീറ്റർ എന്ന വേഗപരിധി നേരത്തെത്തന്നെ നടപ്പിലാക്കിയിട്ടുണ്ട്.

വേഗപരിധിയുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങൾ ഫലപ്രദമായിനടപ്പിലാകുന്നുണ്ടോയെന്ന് ദി സെന്റർ ഫോർ റോഡ് സേഫ്റ്റി സൂക്ഷ്മമായിനിരീക്ഷിക്കുമെന്നും മറ്റെവിടെയെങ്കിലും വേഗനിയന്ത്രണം ആവശ്യമാണോയെന്ന്ആലോചിക്കുമെന്നും റോഡ്‌സ് മിനിസ്റ്റർ ഡൻകൻ ഗേ പറഞ്ഞു. സ്‌കൂൾമേഖലയിൽ മണിക്കൂറിന് 30 കിലോമീറ്ററായി വേഗത കുറയ്ക്കണമെന്ന് റോഡ്സേഫ്റ്റ് അഥോറിറ്റി ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കകം അഞ്ച് സ്കൂൾകുട്ടികളെ കാർ തട്ടിയതിന്റെ പശ്ചാത്തലത്തിലാണീ ആവശ്യം.