- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്ട്രേലിയയിലെ ഏറ്റവും തിരക്കേറിയ നഗരം സിഡ്‌നി; വാഹനഉടമകൾ ഒരു വർഷം ഗതാഗതത്തിൽ കുരുങ്ങി കഴിയേണ്ടി വരുന്നത് നാലുദിവസം
സിഡ്‌നി: ഓസ്‌ട്രേലയിയയിലേയും ന്യൂസിലാൻഡിലേയും നഗരങ്ങളിൽ ഏറ്റവും തിരക്കേറിയത് സിഡ്‌നിയാണെന്ന് റിപ്പോർട്ട്. സിഡ്‌നിയിലുള്ള വാഹനഉടമകൾ ഒരു വർഷം തിരക്കേറിയ നഗരങ്ങളിൽ കുടുങ്ങി നാലു ദിവസം റോഡിൽ കഴിയേണ്ടി വരുന്നുവെന്നാണ് ജിപിഎസ് സ്ഥാപനമായ ടോം ടോം വ്യക്തമാക്കുന്നത്. സിഡ്‌നിയിലെ റോഡുകൾ വാഹനങ്ങളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണെ
സിഡ്‌നി: ഓസ്‌ട്രേലയിയയിലേയും ന്യൂസിലാൻഡിലേയും നഗരങ്ങളിൽ ഏറ്റവും തിരക്കേറിയത് സിഡ്‌നിയാണെന്ന് റിപ്പോർട്ട്. സിഡ്‌നിയിലുള്ള വാഹനഉടമകൾ ഒരു വർഷം തിരക്കേറിയ നഗരങ്ങളിൽ കുടുങ്ങി നാലു ദിവസം റോഡിൽ കഴിയേണ്ടി വരുന്നുവെന്നാണ് ജിപിഎസ് സ്ഥാപനമായ ടോം ടോം വ്യക്തമാക്കുന്നത്.
സിഡ്‌നിയിലെ റോഡുകൾ വാഹനങ്ങളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ട്. സിറ്റിയിലെ റോഡുകളിൽ ഏറ്റവും തിരക്കേറിയ സമയം ചൊവ്വാഴ്ച രാവിലെയും ബുധനാഴ്ച രാവിലെയുമാണ്. ഈ ദിവസങ്ങളിൽ വാഹനമോടിക്കുന്നതിനിടെ ഓരോ അരമണിക്കൂറിലും 24 മിനിട്ട് ഗതാഗതക്കുരുക്കിൽ അകപ്പെടുകയാണ് ചെയ്യുന്നത്. 2014 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള സമയത്ത് ശേഖരിക്കപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഡ്‌നി ഏറ്റവും തിരക്കേറിയ നഗരമെന്ന് പ്രഖ്യാപിക്കുന്നത്.
രാവിലെയുള്ള സമയത്ത് ബാൽഗോല്വ- കാമറേയ്ക്ക് ഇടയ്ക്കുള്ള സ്പിറ്റ് റോഡും ആർഎൻക്ലിഫിനും ഹേ മാർക്കറ്റിനും മധ്യേയുള്ള പ്രിൻസ് ഹൈവേയുമാണ് ഏറ്റവും തിരക്കേറിയ റോഡായി പറയുന്നത്. സ്പിറ്റ് റോഡിൽ ഈ സമയത്ത് 20 കിലോമീറ്റർ ദൂരം കടന്നുകിട്ടാനായി ഒരു മണിക്കൂറും പ്രിൻസ് ഹൈവേയിൽ പത്തു കിലോമീറ്റർ കടന്നുകിട്ടാനായി ഒരു മണിക്കൂറും വേണ്ടിവരുന്നുവെന്നാണ് റിപ്പോർട്ട്. ദിവസം ചെല്ലുന്തോറും ജോലിക്കു പോകുന്ന ആളുകളുടെ എണ്ണം വർധിച്ചുവരുന്നതിനാൽ സിഡ്‌നിയിലെ ഗതാഗതക്കുരുക്ക് വർധിക്കുകയല്ലാതെ അയവു വരുന്നില്ലെന്നാണ് പരക്കെ ഉയരുന്ന പരാതി. പത്തുവർഷത്തിനുള്ളിൽ സിഡ്‌നിയിൽ ഫുൾ ടൈം ജോലിക്കുന്ന പോകുന്നവരുടെ എണ്ണം 22 ശതമാനത്തിൽ നിന്ന് 29 ശതമാനമായി വർധിച്ചുവെന്നാണ് മറ്റൊരു പഠനം വ്യക്തമാക്കുന്നത്.
സിഡ്‌നിയിലെ ജനസംഖ്യ 2016 ഏപ്രിലോടു കൂടി അഞ്ചു മില്യൺ കടക്കുമെന്ന് ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തിയതോടു കൂടി ഈ ഗതാഗതക്കുരുക്ക് കൂടുതൽ വഷളാകുകയേയുള്ളൂ. 45 മിനിട്ട് കാർയാത്രയിൽ ജോലിസ്ഥലത്ത് എത്താവുന്ന രീതിയിൽ ജോലിക്കു പോകുന്നവർ 14 ശതമാനം മാത്രമാണെന്നാണ് മറ്റൊരു പഠനം വ്യക്തമാക്കുന്നത്. ഇത്തരത്തിൽ ദൂരെ ജോലിക്കു പോകുന്നത് വീട്ടുചെലവുകൾക്കൊപ്പം തന്നെ പെട്രോൾ ചെലവുകളും വർധിപ്പിക്കാൻ ഇടയാക്കുന്നു.
സിഡ്‌നിയിലെ റോഡുകളുടെ തിരക്ക് ഒഴിവാക്കാനും സഞ്ചാരം മെച്ചപ്പെടുത്താനുമായി പ്രീമിയർ മൈക്ക് ബിയേർഡ് 300 മില്യൺ ഡോളർ ഫെബ്രുവരിയിൽ വാഗ്ദാനം ചെയ്തിരുന്നു. പ്രത്യേകിച്ച് പെനന്റ് ഹിൽസ് റോഡ്, പസഫിക് ഹൈവേ എന്നിവിടങ്ങളിലെ അമിത തിരക്ക് ഒഴിവാക്കാനും ഇതിൽ പദ്ധതിയിട്ടിരുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കിന് ഉടൻ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ കുരുക്ക് നഗരത്തെ കുരുക്കിക്കളയുമെന്നാണ് പ്രീമിയർ അഭിപ്രായപ്പെടുന്നത്. റോഡുകളിൽ ഇന്റർസെഷനുകൾ നിർമ്മിക്കുന്നതും റോഡിന് വീതി കൂട്ടുന്നതും തിരക്കേറിയ സമയത്ത് യാത്രാസമയം 50 ശതമാനത്തോളം ലാഭിക്കാൻ കഴിയുമെന്നാണ് പറയുന്നത്.