സിഡ്‌നി: വിപണി വീടുകളുടെ ലഭ്യതയിൽ ഉണ്ടായ വൻ വർദ്ധനവ് മൂലം ഹൗസിങ്ങ് െ്രെപസിൽ വൻ കുറവ് ഉണ്ടാവുമെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ. റിസർവ് ബാങ്കിന്റെ ഡപ്യൂട്ടി ഗവർണർ ഫിലിപ് ലൂ  ഇക്കാര്യം വ്യക്തമാക്കിയത്. ഹൗസിങ്ങ് പ്രൈസിൽ 7.5 %  വരെ ഇടിവ് രണ്ടു വർഷത്തിനിടെ രേഖപ്പെടുത്തുമെന്നാണ് സിഡ്‌നി ബിസിനസ് കോൺഫറൻസിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് ആയ മാക്വയർ ഗ്രൂപ്പ് ഉന്നയിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിഡ്‌നിയിൽ ഇപ്പോൾ വീടുകളുടെ വില ഏറ്റവും ഉയർന്ന തോതിലാണെന്നും അത് ഇനി മുതൽ ഇടിയാൻ തുടങ്ങുമെന്നുമാണ് ആർബിഎ ഡെപ്യൂട്ടി ഗവർണർ പ്രവചിച്ചിരിക്കുന്നത്. 2016 മാർച്ച് മുതൽ വീടുവിലയിൽ കുറവ് രേഖപ്പെടുത്തി തുടങ്ങുമെന്ന് മാക്വയർ ചൂണ്ടിക്കാട്ടുന്നു. ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാകണമെങ്കിൽ 2017 വരെ കാത്തിരിക്കണം. അടുത്തിടെയുള്ള പ്രോപ്പർട്ടി വിലയിലെ ഉയർച്ചയാണ് കുറയാൻ പോകുന്നത

ക്രഡിറ്റ് ഗ്രോത്ത്, ഓക്ഷൻ ക്ലിയറൻസ് റേറ്റ്, ഡോളർ വാല്യു എന്നിവയെല്ലാം വിലയിടിവിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് മാക്വയർ ഗ്രൂപ്പ് വെളിപ്പെടുത്തി. വീടുവില പീക്കിൽ എത്തിനിന്നത് 7.5 ശതമാനം കുറയുമെന്നാണ് പ്രോപ്പർട്ടി വിപണിയിലെ ഗവേഷകർ പറയുന്നത്. ഹൗസിങ്ങ് ക്രഡിറ്റിന് വേണ്ടിയുള്ള ഡിമാന്റ് കുറയുന്നതും ഇതിന്റെ ദൃഷ്ടാന്തമാണ്. ഇതുകാരണം ബാങ്കുകളുടെ പ്രോഫിറ്റിലും വൻ കുറവ് ഉണ്ടാവും.

കഴിഞ്ഞ കുറച്ച് മാസങ്ങളായി സാമ്പത്തിക വളർച്ചയുടെ ഇടിവ് കാരണം ഓസ്‌ട്രേലിയയിൽ സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതി നിലനിൽക്കുകയാണ്. ഇൻഫ്രാസ്ട്രക്ചറിന് ചെലവാക്കലും ജീവിത സാഹചര്യങ്ങളിലെ ഇടിവും ആണ് രാജ്യം നേരിടുക. ഓസ്‌ട്രേലിയ ക്രോണിക് പെസിമിസത്തിലേക്ക് നീങ്ങുകയാണെന്ന് ലൂ പറഞ്ഞു.