സിഡ്‌നി:  ഓക്ഷൻ ക്ലിയറൻസ് റേറ്റിൽ ഉണ്ടായ ഇടിവിനെ തുടർന്ന് സിഡ്‌നിയിൽ പ്രോപ്പർട്ടി മാർക്കറ്റിലെ കുതിച്ചു ചാട്ടത്തിന് അയവു വരുത്തിയതായി റിപ്പോർട്ടുകൾ. സെപ്റ്റംബറിൽ 0.1%മാത്രമാണ് വസ്തു വിലയിൽ  വർദ്ധനയുണ്ടായത്. അതേസമയം ഓക്ഷൻ ക്ലിയറൻസ് റേറ്റ് 73.9% നിന്നും 69.9% ആയി ഇടിഞ്ഞു. ജൂൺ പകുതിയോടെ വസ്തു വില 9.8%മായി വർദ്ധിച്ചിരുന്നു.

0.2 ശതമാനമായാണ് പ്രോപ്പർട്ടി റേറ്റ് ഇടിഞ്ഞത്. അപ്പാർട്ട്‌മെന്റ് വാല്യു 1.1% ആയി വർദ്ധിക്കുകയും ചെയ്തു. വസ്തു ഉടമകൾക്ക് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴും പ്രോപ്പർട്ടി മാർക്കറ്റിൽ ഉള്ളത്. എന്നാൽ ഉപഭോക്താക്കൾ പതുക്കെ സാഹചര്യം അനുകൂലമാക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

ക്ലിയറൻ റേറ്റ് കുറയുന്ന സാഹചര്യത്തിൽ പ്രൈവറ്റ് ട്രീറ്റി മാർക്കറ്റും താരതമ്യേന ഉൾവലിയുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.