- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പൊതുഗതാഗതത്തിൽ സഞ്ചരിക്കുമ്പോൾ മാസ്ക് നിർബന്ധമല്ല; വീടുകളിൽ സന്ദർശകർക്കും വിലക്കില്ല; സിഡ്നിയിൽ വീണ്ടും ജനജീവിതം സാധാരണ നിലയിലേക്ക്
ഗ്രേറ്റർ സിഡ്നിയിലുടനീളമുള്ള കൊറോണ വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഇന്ന് മുതൽ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. എൻഎസ്ഡബ്ല്യു വീണ്ടും പ്രാദേശിക വൈറസ് കേസുകളൊന്നും രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ മാറ്റിയത്. ഇതോടെ സിഡ്നിയിൽ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.
ഇതോടെ വീടുകളിലെ സ്വകാര്യ ഒത്തുചേരലുകളുടെ പരിധി ഉണ്ടാവില്ല. കൂടാതെ പാർട്ടിക്കും നൃത്തവും അനുവദനീയമാണ്, ഇതിനൊപ്പം പൊതുഗതാഗതത്തിൽ മാസ്ക് ഉപയോഗം നിർബന്ധമല്ല.മെയ് 5 ന്സിഡ്നിയുടെ കിഴക്കൻ പ്രദേശങ്ങളിൽ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയതിന് ശേഷം എൻഎസ്ഡബ്ല്യു സർക്കാർ നിയമങ്ങൾ കർശനമാക്കിയത്്.
'ഇൻഡോർ വേദികളിൽ മദ്യപാനം, വീടുകളിൽ പാർട്ടി, നൈറ്റ്ക്ലബ്ബുകളിൽ നൃത്തം എന്നിവ വീണ്ടും അനുവദിക്കും.ഹോട്ടൽ ക്വാറന്റെയ്നിൽ കഴിയുന്ന മൂന്ന് പേരിൽ അല്ലാതെ നടത്തിയ പരിശോധനകളിൽ കോവിഡ് വൈറസ് കണ്ടെത്താനാവത്തതാണ് നിയന്ത്രണങ്ങൾ നീക്കാൻ കാരണം.