- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ അന്തരിച്ചു; വിടവാങ്ങുന്നത് കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരൻ
മലപ്പുറം: കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരനും കാരന്തൂർ മർകസ് വൈസ് പ്രസിഡന്റും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റുമായ സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ (70) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ ഒരു മണിക്ക് വൈലത്തൂരിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക് വൈലത്തൂർ നഴ്സറിപ്പടിയിലുള്ള വീട്ടുവളപ്പിൽ നടക്കും. ഒരു മണിയോടെ മയ്യിത്ത് നമസ്‌കാരം ആരംഭിക്കും. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സുപ്രീം കൗൺസിൽ അംഗം, മലപ്പുറം ജില്ലാ പ്രസിഡന്റ് തുടങ്ങി നിരവധി പദവികൾ തങ്ങൾ വഹിച്ചിരുന്നു. ശൈഖ് മുഹ്യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി തങ്ങളുടെ പരമ്പരയിൽ കവരത്തിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സൂഫി വര്യനും ശൈഖുമായ സയ്യിദ് ഖാസിം വലിയുല്ലാഹിയുടെ അഞ്ചാമത്തെ പേരമകനാണ്. പിതാവ്: തിരൂർ നടുവില്ലങ്ങാടി സയ്യിദ് കോയണ്ണി കോയ തങ്ങൾ. മാതാവ്: സയ്യിദത്ത് ആഇശ ബീവി സയ്യിദത്ത് സഫിയ ബീവിയാണ് ഭാര്യ. മക്കൾ: ജലാലുദ്ദീൻ സഖാഫി, സക്കരിയ്യ സഖാഫി, സയ്യിദ് അലി അഹ്സനി, സയ്യിദത്ത് ജമീല ബീവി, സയ്യിദത്ത് റംല ബ
മലപ്പുറം: കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരനും കാരന്തൂർ മർകസ് വൈസ് പ്രസിഡന്റും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റുമായ സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ (70) അന്തരിച്ചു.
ശനിയാഴ്ച പുലർച്ചെ ഒരു മണിക്ക് വൈലത്തൂരിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക് വൈലത്തൂർ നഴ്സറിപ്പടിയിലുള്ള വീട്ടുവളപ്പിൽ നടക്കും. ഒരു മണിയോടെ മയ്യിത്ത് നമസ്‌കാരം ആരംഭിക്കും. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സുപ്രീം കൗൺസിൽ അംഗം, മലപ്പുറം ജില്ലാ പ്രസിഡന്റ് തുടങ്ങി നിരവധി പദവികൾ തങ്ങൾ വഹിച്ചിരുന്നു.
ശൈഖ് മുഹ്യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി തങ്ങളുടെ പരമ്പരയിൽ കവരത്തിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സൂഫി വര്യനും ശൈഖുമായ സയ്യിദ് ഖാസിം വലിയുല്ലാഹിയുടെ അഞ്ചാമത്തെ പേരമകനാണ്. പിതാവ്: തിരൂർ നടുവില്ലങ്ങാടി സയ്യിദ് കോയണ്ണി കോയ തങ്ങൾ. മാതാവ്: സയ്യിദത്ത് ആഇശ ബീവി
സയ്യിദത്ത് സഫിയ ബീവിയാണ് ഭാര്യ. മക്കൾ: ജലാലുദ്ദീൻ സഖാഫി, സക്കരിയ്യ സഖാഫി, സയ്യിദ് അലി അഹ്സനി, സയ്യിദത്ത് ജമീല ബീവി, സയ്യിദത്ത് റംല ബീവി, സയ്യിദത്ത് റാളിയ ബീവി. മരുമക്കൾ: സയ്യിദ് അബ്ദുസ്സലീം ഹൈദറൂസി മലപ്പുറം, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി ചേളാരി, സയ്യിദ് സിദ്ദിഖ് തങ്ങൾ.