- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗിക ദുരുപയോഗം-അതിന്റെ ശരിയായ നിയന്ത്രണം' എന്ന വിഷയത്തെക്കുറിച്ച് അമൃതയിൽ ശില്പശാല നടത്തി
കൊച്ചി: മനുഷ്യക്കടത്ത്, ലൈംഗിക ദുരുപയോഗം എന്നിവയ്ക്കു അടിമപ്പെട്ട കുട്ടികൾക്ക് അർഹമായ സമഗ്ര പരിപാലനം ലഭിക്കണമെന്നു ദുബായി ഫൗണ്ടേഷൻ ഓഫ് വുമൺ ആൻഡ് ചിൽഡ്രന്റെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അനിത സുനിൽകുമാർ അഭിപ്രായപ്പെട്ടു. അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റേയും, എറണാകുളം ചാപ്റ്റർ ഒഫ് ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കേരള റീജിയനും സംയുക്തമായി നടത്തിയ ഏകദിന ശിൽപശാലയിൽ ''കുട്ടികളിലെ ലൈംഗിക ദുരുപയോഗം-അതിന്റെ ശരിയായ നിയന്ത്രണം' എന്ന വിഷയത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു അനിത സുനിൽകുമാർ. മതിയായ ഫണ്ട്, നല്ല ഇൻഫ്രസ്റ്റ്രക്ചർ, ലൈസൻസ്ഡ് പരിശീലന പ്രൊഫഷനുകൾ, വ്യക്തമായ ഉത്തരവാദിത്വബോധം എന്നിവയോടുകൂടി ദുബായി മന്ത്രാലയത്തിന്റെ കീഴിൽ നേരിട്ടു പ്രവർത്തിക്കുന്ന ദുബായി ഫൗണ്ടേഷൻ ഒഫ് വുമൺ ആൻഡ് ചിൽഡ്രൻ എന്ന സംഘടനയ്ക്കു കുട്ടികൾക്കു വേണ്ടി നല്ല പ്രവർത്തനം കാഴ്‌ച്ചവയ്ക്കുവാൻ സാധിക്കുന്നുണ്ടെന്നു അവർ പറഞ്ഞു. എന്നാൽ കേരളത്തിലെ സാഹചര്യം കടക വിരുദ്ധമാണെന
കൊച്ചി: മനുഷ്യക്കടത്ത്, ലൈംഗിക ദുരുപയോഗം എന്നിവയ്ക്കു അടിമപ്പെട്ട കുട്ടികൾക്ക് അർഹമായ സമഗ്ര പരിപാലനം ലഭിക്കണമെന്നു ദുബായി ഫൗണ്ടേഷൻ ഓഫ് വുമൺ ആൻഡ് ചിൽഡ്രന്റെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അനിത സുനിൽകുമാർ അഭിപ്രായപ്പെട്ടു. അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റേയും, എറണാകുളം ചാപ്റ്റർ ഒഫ് ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കേരള റീജിയനും സംയുക്തമായി നടത്തിയ ഏകദിന ശിൽപശാലയിൽ ''കുട്ടികളിലെ ലൈംഗിക ദുരുപയോഗം-അതിന്റെ ശരിയായ നിയന്ത്രണം' എന്ന വിഷയത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു അനിത സുനിൽകുമാർ. മതിയായ ഫണ്ട്, നല്ല ഇൻഫ്രസ്റ്റ്രക്ചർ, ലൈസൻസ്ഡ് പരിശീലന പ്രൊഫഷനുകൾ, വ്യക്തമായ ഉത്തരവാദിത്വബോധം എന്നിവയോടുകൂടി ദുബായി മന്ത്രാലയത്തിന്റെ കീഴിൽ നേരിട്ടു പ്രവർത്തിക്കുന്ന ദുബായി ഫൗണ്ടേഷൻ ഒഫ് വുമൺ ആൻഡ് ചിൽഡ്രൻ എന്ന സംഘടനയ്ക്കു കുട്ടികൾക്കു വേണ്ടി നല്ല പ്രവർത്തനം കാഴ്‌ച്ചവയ്ക്കുവാൻ സാധിക്കുന്നുണ്ടെന്നു അവർ പറഞ്ഞു. എന്നാൽ കേരളത്തിലെ സാഹചര്യം കടക വിരുദ്ധമാണെന്നു വിദഗ്ദ്ധർ ശിൽപശാലയിൽ അഭിപ്രായപ്പെട്ടു.
സംയോജിത ശിശു സംരക്ഷണ പദ്ധതിയും, കോംപ്രിഹെൻസീവ് പ്രിവൻഷൻ ഓഫ് ചൈൽഡ് സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012, ലൈംഗിക ആക്രമണത്തിനും, മനുഷ്യക്കടത്ത് എന്നിവ ചെറുക്കുന്നതിനുല്പദേശീയ തലത്തിൽ ആരംഭിച്ച നിർഭയ പദ്ധതി മുൻകൈയെടുത്തു നടത്തുന്നതിൽ പരാജയപ്പെട്ടു. ഇതിലേക്കുള്ള നോഡൽ ഓഫീസർ ഒഴിവ് ഇതുവരേയും നികത്തിയിട്ടില്ല. ''കുട്ടികളുടെ അവകാശ സംരക്ഷണം'' ''കുട്ടികളുടെ നല്ലതിനു വേണ്ടി''എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപിടിക്കാൻ കഴിയാത്ത തരത്തിൽ ഇരകളേയും കുടുംബാഗങ്ങളേയും സാമൂഹ്യ നീതി വകുപ്പ് നോക്കി കൊണ്ടിരിക്കുന്നു. ഇതിന്റെ പരിണിത ഫലങ്ങൾ കുട്ടിക്കും കുടുംബങ്ങൾക്കും കൂടുതൽ ആഘാതം സൃഷ്ടിക്കുന്നവ യാണ്. അതിരു കടന്ന നീണ്ട ട്രയൽ കാലഘട്ടങ്ങൾ, സാമ്പത്തിക പിന്നോക്ക അവസ്ഥ, കുട്ടികളെ നിരീക്ഷിക്കുന്നതിനു സംസ്ഥാനത്ത് എൻജിഒ സംഘടനയുടെ അഭാവം എന്നിവ കുട്ടികൾക്ക് എതിരെ നടക്കുന്നലൈംഗിക അതിക്രമങ്ങൾ തടയുന്നതിനു തടസ്സമായി നിൽക്കുന്നു.
കുട്ടികളുടെ ലൈംഗിക ചൂഷണത്തിനും, മനുഷ്യക്കടത്തിനും എതിരെ പ്രവർത്തിക്കുന്ന സംഘടനയ്ക്കു പുനരുജ്ജീവനം നടത്താൻ പുതിയ ഗവണ്മെന്റിനു കഴിയട്ടെ എന്നു ക്ലിനിക്കൽ സൈക്കോളജി വിഭാഗം മേധാവിയും അസ്സോസിയേറ്റ് പ്രൊഫസറുമായ ഡോ. ഗീതാഞ്ജലി നടരാജൻ അഭിപ്രായപ്പെട്ടു.