- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നു കരയാൻ പോലുമാകാത്ത ഈ കുരുന്നുകളുടെ മുഖത്തേയ്ക്ക് ഒന്നു നോക്കൂ; നാളെ നമ്മളും ഇങ്ങനെയൊക്കെ അനുഭവിക്കില്ലെന്ന് ആരു കണ്ടു?
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർക്കെതിരെയും വിമതർക്കെതിരെയും സിറിയൻ സർക്കാർ നടത്തുന്ന ബോംബാക്രമണങ്ങൾക്ക് ഇരയാകുന്നത് ഈ കുരുന്നുകളോ? ഹാമ പ്രവിശ്യയിൽ സൈന്യം നടത്തിയ നാപ്പാം ബോംബാക്രമണത്തിലാണ് കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേറ്റത്. ബോംബാക്രമണത്തിൽ പരിക്കേറ്റ കുരുന്നുകളുടെ മുഖം കത്തിക്കരിഞ്ഞ നിലയിലാണെന്ന് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ള ഹമായിലെ സിറിയൻ-അമേരിക്കൻ മെഡിക്കൽ സൊസൈറ്റ് ആശുപത്രി പ്രസിഡന്റ് ഡോ. സഹർ സഹ്ലോൾ പറഞ്ഞു. വിയറ്റ്‌നാമിൽ അമേരിക്ക വർഷിച്ച ബോംബുകളാണ് നാപ്പാം ബോംബുകൾ. വ്യാഴാഴ്ച പുലർച്ചെയാണ് ഹമായിൽ സൈന്യം വ്യോമാക്രമണം നടത്തിയത്. ബോംബാക്രമണത്തിൽ 25 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ ആറു കുട്ടികളുമുണ്ട്. ആക്രമണത്തിന് നാപ്പാം ബോംബുകളാണ് ഉപയോഗിച്ചതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ബോംബാംക്രമണത്തെ അതിജീവിച്ചവർക്ക് മാരകമായ പൊള്ളലുകളാണ് ഏറ്റിരിക്കുന്നത്.സിറിയൻ സർക്കാർ വിമതർക്കെതിരെ ജൈവായുധം പ്രയോഗിക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ നേരത്തെ മുതൽക്കുണ്ട്. ഇത്തരം ആയുധങ്ങൾ പ്രയോഗിക്കുന
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർക്കെതിരെയും വിമതർക്കെതിരെയും സിറിയൻ സർക്കാർ നടത്തുന്ന ബോംബാക്രമണങ്ങൾക്ക് ഇരയാകുന്നത് ഈ കുരുന്നുകളോ? ഹാമ പ്രവിശ്യയിൽ സൈന്യം നടത്തിയ നാപ്പാം ബോംബാക്രമണത്തിലാണ് കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേറ്റത്.
ബോംബാക്രമണത്തിൽ പരിക്കേറ്റ കുരുന്നുകളുടെ മുഖം കത്തിക്കരിഞ്ഞ നിലയിലാണെന്ന് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ള ഹമായിലെ സിറിയൻ-അമേരിക്കൻ മെഡിക്കൽ സൊസൈറ്റ് ആശുപത്രി പ്രസിഡന്റ് ഡോ. സഹർ സഹ്ലോൾ പറഞ്ഞു. വിയറ്റ്‌നാമിൽ അമേരിക്ക വർഷിച്ച ബോംബുകളാണ് നാപ്പാം ബോംബുകൾ.
വ്യാഴാഴ്ച പുലർച്ചെയാണ് ഹമായിൽ സൈന്യം വ്യോമാക്രമണം നടത്തിയത്. ബോംബാക്രമണത്തിൽ 25 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ ആറു കുട്ടികളുമുണ്ട്. ആക്രമണത്തിന് നാപ്പാം ബോംബുകളാണ് ഉപയോഗിച്ചതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ബോംബാംക്രമണത്തെ അതിജീവിച്ചവർക്ക് മാരകമായ പൊള്ളലുകളാണ് ഏറ്റിരിക്കുന്നത്.
സിറിയൻ സർക്കാർ വിമതർക്കെതിരെ ജൈവായുധം പ്രയോഗിക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ നേരത്തെ മുതൽക്കുണ്ട്. ഇത്തരം ആയുധങ്ങൾ പ്രയോഗിക്കുന്നതിനെതിരെയുള്ള അന്താരാഷ്ട്ര ഉടമ്പടിയിൽ ഒപ്പുവെക്കാത്ത രാജ്യം കൂടിയാണ് സിറിയ. വിയറ്റ്‌നാമിൽ അമേരിക്ക വർഷിച്ചതോടെയാണ് നാപ്പാം ബോംബുകൾ ലോകത്തിന് പേടി സ്വപ്‌നമായി മാറിയത്.
ഹാമ പ്രവിശ്യയിൽ വിമതർ കൈയടക്കിവച്ചിരിക്കുന്ന അൽ വീർ മേഖലയിലാണ് സൈന്യം ആക്രമണം നടത്തിയത്. വ്യോമാക്രമണത്തിനൊടുവിലാണ് നാപ്പാം ബോംബുകൾ വർഷിച്ചതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ബോംബാക്രമണത്തിൽ പൊള്ളലേറ്റ പല കുട്ടികളുടെയും ശരീരം പൊടിയിൽ പുതഞ്ഞ നിലയിലാണ്.
കടുത്ത മരുന്ന് ക്ഷാമം നേരിടുന്നതിനാൽ രക്ഷാപ്രവർത്തകരും നാട്ടുകാരും കുട്ടികളുടെ ശരീരത്തിൽ പ്രഥമശുശ്രൂഷയായി മണ്ണു വാരിപ്പൊത്തുകയായിരുന്നു. നാപ്പാം ബോംബിൽനിന്നുള്ള പൊള്ളലിന് വെള്ളം ഉപയോഗിക്കാൻ പാടില്ലാത്തതിനാലാണ് മറ്റു മരുന്നുകളുടെ അഭാവത്തിൽ മണ്ണുവാരിത്തേയ്ക്കുന്നത്.