- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ലോകം കാത്തിരുന്ന പ്രഖ്യാപനം ജനീവയിൽനിന്നെത്തി; ഐസിസിനെയും അൽ ഖ്വെയ്ദയെയും തകർക്കാൻ റഷ്യയും അമേരിക്കയും ഒരുമിച്ചുനിന്നു പോരാടും
ആഗോള ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അമേരിക്കയും റഷ്യയും ഒരുമിച്ചുനിന്ന് പോരാടാൻ തീരൂമാനിച്ചു. സിറിയിൽ ഇരുപക്ഷത്തുനിൽക്കുന്ന അമേരിക്കയും റഷ്യയും വെടിനിർത്തലിന് സമ്മതിച്ചതിന് പുറമെ, ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖ്വെയ്ദ തുടങ്ങിയ ഭീകര സംഘടനകൾക്കെതിരെ യോജിക്കാനും തീരുമാനമായി. സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ ഒരുദിവസം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി ജോൺ കെറിയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും നിർണായകമായ കരാറിലെത്തിച്ചേർന്നത്. തിങ്കളാഴ്ച മുതൽ സിറിയയിൽ വെടിനിർത്തൽ നിലവിൽ വരും. ഒരാഴ്ചക്കാലത്തേയ്ക്കാണ് വെടിനിർത്തൽ. അതിനുശേഷമാകും ഇരു സൈന്യങ്ങളും ചേർന്ന് ഐസിസിനും അൽഖ്വെയ്ദയ്കകുമെതിരായ പോരാട്ടത്തിന് തുടക്കമിടുക. സിറിയയിൽ വിമതരും ഭീകരരും നടത്തുന്ന ആക്രമണങ്ങളിൽ അഞ്ചുലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. സിറിയൻ പ്രസിഡന്റ് ആസാദിന്റെ സേന വിമതർക്കെതിരെ നടത്തുന്ന പോരാട്ടവും ഭീകരർ നടത്തുന്ന ആക്രമണവും നിരപരാധികളെയാണ് കൊന്നൊടുക്കുന്നത്. ധാരണയനുസ
ആഗോള ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അമേരിക്കയും റഷ്യയും ഒരുമിച്ചുനിന്ന് പോരാടാൻ തീരൂമാനിച്ചു. സിറിയിൽ ഇരുപക്ഷത്തുനിൽക്കുന്ന അമേരിക്കയും റഷ്യയും വെടിനിർത്തലിന് സമ്മതിച്ചതിന് പുറമെ, ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖ്വെയ്ദ തുടങ്ങിയ ഭീകര സംഘടനകൾക്കെതിരെ യോജിക്കാനും തീരുമാനമായി.
സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ ഒരുദിവസം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി ജോൺ കെറിയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും നിർണായകമായ കരാറിലെത്തിച്ചേർന്നത്. തിങ്കളാഴ്ച മുതൽ സിറിയയിൽ വെടിനിർത്തൽ നിലവിൽ വരും. ഒരാഴ്ചക്കാലത്തേയ്ക്കാണ് വെടിനിർത്തൽ.
അതിനുശേഷമാകും ഇരു സൈന്യങ്ങളും ചേർന്ന് ഐസിസിനും അൽഖ്വെയ്ദയ്കകുമെതിരായ പോരാട്ടത്തിന് തുടക്കമിടുക. സിറിയയിൽ വിമതരും ഭീകരരും നടത്തുന്ന ആക്രമണങ്ങളിൽ അഞ്ചുലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. സിറിയൻ പ്രസിഡന്റ് ആസാദിന്റെ സേന വിമതർക്കെതിരെ നടത്തുന്ന പോരാട്ടവും ഭീകരർ നടത്തുന്ന ആക്രമണവും നിരപരാധികളെയാണ് കൊന്നൊടുക്കുന്നത്.
ധാരണയനുസരിച്ച് വിമതർക്കെതിരെയും ജനവാസ കേന്ദ്രങ്ങളിലും നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ആസാദ് സർക്കാരിനുമേൽ റഷ്യ സമ്മർദം ചെലുത്തും. അതേസമയം തന്നെ അൽ ഖ്വെയ്ദ പിന്തുണയുള്ള നുസ്ര ഫ്രണ്ടുമായുള്ള ബന്ധം വിഛേദിക്കാൻ വിമതരെ അമേരിക്കയും പ്രേരിപ്പിക്കും. ഇതിന് പുറമെ, സൈനികരഹിത മേഖലകളായി നിശ്ചയിച്ചിട്ടുള്ള ജനവാസ കേന്ദ്രങ്ങളിൽനിന്ന് ഇരു സേനകളും പിന്മാറും.
ഇരു രാജ്യങ്ങളുമായുള്ള സഹകരണത്തിന് തുടക്കമിടുന്നതിന് മുമ്പ് ജനവാസ കേന്ദ്രങ്ങളിൽ ജീവിതം സാധാരണ നിലയിലെത്തിക്കുന്നതിനാണ് ഒരാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുള്ളത്. തന്ത്രപരമായ വിവരങ്ങൾ കൈമാറിയാകും അമേരിക്കയും റഷ്യയും പ്രവർത്തിക്കുക. ആസാദ് സർക്കാരിന്റെ സൈന്യം നുസ്രയിൽനിന്ന് ലക്ഷ്യം ഐസിസിനെതിരെയാക്കും.