- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറിയയിൽ രാസായുധ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 77 കുരുന്നുകൾ; രണ്ടുമക്കളെയും കൈയിൽ എടുത്ത് ഒരു പിതാവിന്റെ വിലാപം ലോകത്തിന്റെ കണ്ണുനനയിക്കുന്നു; മൃദുസമീപനം മാറ്റി തിരിച്ചടിക്കാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ്; കൊറിയയിലും സിറിയയിലും പടനീക്കം നടത്തി അമേരിക്ക
വെള്ളത്തുണിയിൽപൊതിഞ്ഞ് മാറോടടുക്കിപ്പിടിച്ചിരിക്കുകയാണ് അബ്ദുൾ ഹമീദ് യൂസഫ് തന്റെ കുരുന്നുകളെ. പിച്ചവെച്ച് നടക്കാൻ തുടങ്ങിയിട്ടില്ലാത്ത ആ കുരുന്നുകൾ ഇനി കണ്ണു തുറക്കില്ല. സിറിയയിലെ ഖാൻ ഷെയ്ഖൂണിലുണ്ടായ രാസായുധാക്രമണത്തിൽ കൊല്ലപ്പെട്ട നൂറോളം പേരിൽ അഹമ്മദെനന്നും ആയിയയെന്നും പേരുള്ള ഈ കുരുന്നുകളുമുണ്ട്. ഭാര്യയും ഇരട്ടക്കുട്ടികളുമടക്കം 20 പേരെയാണ് സ്വന്തം കുടുംബത്തിൽ അബ്ദുൾ ഹമീദിന് നഷ്ടമായത്. സിറിയയിൽ വിമതർക്ക് മുൻതൂക്കമുള്ള ഖാൻ ഷെയ്ഖൂണിൽ നടന്ന രാസായുധാക്രമണത്തിന്റെ ഭീതിദമായ ദൃശ്യമായി ഈ ചിത്രം മാറിക്കഴിഞ്ഞു. ലോകം ഇനിയെങ്കിലും കണ്ണതുറന്നില്ലെങ്കിൽ, ഒരു സമൂഹമൊന്നടങ്കം ഇരകളാകുമെന്ന മുന്നറിയിപ്പ് ഈ ചിത്രം നൽകുന്നു. റഷ്യയുടെ പിന്തുണയുള്ള ആസാദ് ഭരണകൂടവും വിമതരും ഐസിസ് ഭീകരരും കൂട്ടക്കൊല നടത്തുന്ന സിറിയയിൽ ലോകം ഇടപെട്ടേ മതിയാകൂ എന്ന് ഈ ചിത്രങ്ങൾ വിളിച്ചുപറയുന്നു. ഖാൻ ഷെയ്ഖൂണിലെ രാസായുധപ്രയോഗത്തിൽ നൂറോളം പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 20 പേർ കുട്ടികളാണ്. 17 സ്ത്രീകളുമുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് 72 പേ
വെള്ളത്തുണിയിൽപൊതിഞ്ഞ് മാറോടടുക്കിപ്പിടിച്ചിരിക്കുകയാണ് അബ്ദുൾ ഹമീദ് യൂസഫ് തന്റെ കുരുന്നുകളെ. പിച്ചവെച്ച് നടക്കാൻ തുടങ്ങിയിട്ടില്ലാത്ത ആ കുരുന്നുകൾ ഇനി കണ്ണു തുറക്കില്ല. സിറിയയിലെ ഖാൻ ഷെയ്ഖൂണിലുണ്ടായ രാസായുധാക്രമണത്തിൽ കൊല്ലപ്പെട്ട നൂറോളം പേരിൽ അഹമ്മദെനന്നും ആയിയയെന്നും പേരുള്ള ഈ കുരുന്നുകളുമുണ്ട്. ഭാര്യയും ഇരട്ടക്കുട്ടികളുമടക്കം 20 പേരെയാണ് സ്വന്തം കുടുംബത്തിൽ അബ്ദുൾ ഹമീദിന് നഷ്ടമായത്.
സിറിയയിൽ വിമതർക്ക് മുൻതൂക്കമുള്ള ഖാൻ ഷെയ്ഖൂണിൽ നടന്ന രാസായുധാക്രമണത്തിന്റെ ഭീതിദമായ ദൃശ്യമായി ഈ ചിത്രം മാറിക്കഴിഞ്ഞു. ലോകം ഇനിയെങ്കിലും കണ്ണതുറന്നില്ലെങ്കിൽ, ഒരു സമൂഹമൊന്നടങ്കം ഇരകളാകുമെന്ന മുന്നറിയിപ്പ് ഈ ചിത്രം നൽകുന്നു. റഷ്യയുടെ പിന്തുണയുള്ള ആസാദ് ഭരണകൂടവും വിമതരും ഐസിസ് ഭീകരരും കൂട്ടക്കൊല നടത്തുന്ന സിറിയയിൽ ലോകം ഇടപെട്ടേ മതിയാകൂ എന്ന് ഈ ചിത്രങ്ങൾ വിളിച്ചുപറയുന്നു.
ഖാൻ ഷെയ്ഖൂണിലെ രാസായുധപ്രയോഗത്തിൽ നൂറോളം പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 20 പേർ കുട്ടികളാണ്. 17 സ്ത്രീകളുമുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് 72 പേരാണ് മരിച്ചതെങ്കിലും മരണസംഖ്യ എത്രയോ അധികമാണെന്ന് സിറിയയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നു. വിമതരുടെ രാസായുധ ഡിപ്പോയിൽനിന്നുള്ള ചോർച്ചയാണ് ദുരന്തമുണ്ടാക്കിയതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് പറയുന്നത്. സിറിയൻ സർക്കാർ നടത്തിയ വ്യോമാക്രമണത്തിൽ രാസായുധ ഡിപ്പോ തകരുകയായിരുന്നു.
രാസായുധ പ്രയോഗത്തിന് പിന്നാലെ വിമതർക്ക് മുൻതൂക്കമുള്ള മേഖലകൾ കനത്ത ബോംബാക്രമണമാണ് സൈന്യം നടത്തുന്നത്. ഡമാസ്‌കസിന്റെ കിഴക്കൻ മേഖലയായ സഖ്ബ, ഡൗമ, കാഫർ ബത്‌ന തുടങ്ങിയിടങ്ങളിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും ആക്രമണം തുടർന്നു. സഖ്ബയിൽ രണ്ട് കുട്ടികളടക്കം നാലുപേർ കൊല്ലപ്പെട്ടു. ഖാൻ ഷെയ്ഖൂണിലും വ്യോമാക്രമണമുണ്ടായെങ്കിലും ആൾനാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
രാസായുധാക്രമണത്തിന് ബാഷർ അൽ-ആസാദ് ഭരണകൂടമാണ് ഉത്തരവാദിയെന്ന് ഐക്യരാഷ്ട്ര സഭ ആരോപിച്ചു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണും ആസാദ് ഭരണകൂടമാണ് ആക്രമണം നടത്തിയതെന്ന് പറഞ്ഞു. രാസായുധാക്രമണത്തിന്റെ ഇരകൾ ശേഷിക്കുന്നുണ്ടോയെന്നറിയാൻ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. വീടിന് താഴെയുള്ള ബങ്കറിൽനിന്ന് ഒരു സ്ത്രീയെയും രണ്ടു കുട്ടികളെയും കണ്ടെത്തിയതോടെ, കൂടുതൽ പേർ ഇത്തരത്തിൽ ശേഷിക്കുന്നുണ്ടാവുമെന്നാണ് രക്ഷാപ്രവർത്തകർ കരുതുന്നത്.
അതിനിടെ, സിറിയയിൽ സൈനിക ഇടപെടൽ നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. സിറിയൻ ജനതയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. രാസായുധ പ്രയോഗം മനുഷ്യകുലത്തിനുനേരെയുണ്ടായ പൈശാചികമായ ആക്രമണമാണെന്ന് ട്രംപ് പറഞ്ഞു. സിറിയയോടും ആസാദ് ഭരണകൂടത്തോടുമുള്ള തന്റെ സമീപനമാകെ മാറിയെന്ന് പറഞ്ഞ ട്രംപ്, ബാഷർ അൽ-ആസാദിനെ ഭരണത്തിൽനിന്ന് നീക്കുന്നതിനുള്ള എല്ലാശ്രമങ്ങളുമായും മുന്നോട്ടുപോകാൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.