- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ജീവന് വേണ്ടി പിടയുന്ന കുഞ്ഞുമായി അയാൾ ഓടി; ചുറ്റിനും കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ കണ്ട് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു; ഒരു ഫോട്ടോഗ്രാഫറുടെ നിസ്സഹായത വാർത്തയാകുമ്പോൾ
സിറിയയിൽ ആലെപ്പോയ്ക്ക് സമീപം ശനിയാഴ്ച നടന്ന ബസ് ബോംബ് സ്ഥോടനത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വാർ ഫോട്ടോഗ്രാഫറും ആക്ടിവിസ്റ്റുമായ അബ്ദ് അൽഖാദർ ഹബാക്ക് രംഗത്തെത്തി. ഈ കടുത്ത ബോംബ് സ്ഫോടനത്തിൽ 128 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തെ തുടർന്നുണ്ടായ ദുരന്തത്തിൽ പെട്ടവരെ രക്ഷിക്കാൻ ഇദ്ദേഹം തന്നാലാകുന്ന വിധത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. സ്ഫോടനത്തിൽ പരിക്കേറ്റ് ജീവനുമായി പിടയുന്ന കുഞ്ഞുമായി ഓടിയത് ഇദ്ദേഹത്തിന് മറക്കാനാവുന്നില്ല. അതിനിടെ കൊല്ലപ്പെട്ട മറ്റ് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ കണ്ട് ഈ ഫോട്ടോഗ്രാഫർ നിയന്ത്രണം വിട്ട് പൊട്ടിക്കരയുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ഒരു ഫോട്ടോഗ്രാഫറുടെ നിസ്സഹായത വൻ വാർത്തയായിരിക്കുകയാണിപ്പോൾ. റിബലുകളുടെ നിയന്ത്രണത്തിലുള്ള ഗ്രാമങ്ങളിൽ നിന്നും രക്ഷപ്പെടുത്തിക്കൊണ്ടു പോകുന്നവരാണ് ഈ സ്ഫോടനത്തിൽ മരിച്ചിരിക്കുന്നത്. മരിച്ച ഒരു ആൺകുട്ടിയുടെ മൃതദേഹത്തിനടുത്ത് മുട്ടു കുത്തി കരഞ്ഞ് പോകുന്ന ഹബാക്കിന്റെ ഫോട്ടോ ആര
സിറിയയിൽ ആലെപ്പോയ്ക്ക് സമീപം ശനിയാഴ്ച നടന്ന ബസ് ബോംബ് സ്ഥോടനത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വാർ ഫോട്ടോഗ്രാഫറും ആക്ടിവിസ്റ്റുമായ അബ്ദ് അൽഖാദർ ഹബാക്ക് രംഗത്തെത്തി. ഈ കടുത്ത ബോംബ് സ്ഫോടനത്തിൽ 128 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തെ തുടർന്നുണ്ടായ ദുരന്തത്തിൽ പെട്ടവരെ രക്ഷിക്കാൻ ഇദ്ദേഹം തന്നാലാകുന്ന വിധത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. സ്ഫോടനത്തിൽ പരിക്കേറ്റ് ജീവനുമായി പിടയുന്ന കുഞ്ഞുമായി ഓടിയത് ഇദ്ദേഹത്തിന് മറക്കാനാവുന്നില്ല.
അതിനിടെ കൊല്ലപ്പെട്ട മറ്റ് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ കണ്ട് ഈ ഫോട്ടോഗ്രാഫർ നിയന്ത്രണം വിട്ട് പൊട്ടിക്കരയുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ഒരു ഫോട്ടോഗ്രാഫറുടെ നിസ്സഹായത വൻ വാർത്തയായിരിക്കുകയാണിപ്പോൾ. റിബലുകളുടെ നിയന്ത്രണത്തിലുള്ള ഗ്രാമങ്ങളിൽ നിന്നും രക്ഷപ്പെടുത്തിക്കൊണ്ടു പോകുന്നവരാണ് ഈ സ്ഫോടനത്തിൽ മരിച്ചിരിക്കുന്നത്. മരിച്ച ഒരു ആൺകുട്ടിയുടെ മൃതദേഹത്തിനടുത്ത് മുട്ടു കുത്തി കരഞ്ഞ് പോകുന്ന ഹബാക്കിന്റെ ഫോട്ടോ ആരുടെയും കരളലിയിപ്പിക്കുന്നതാണ്. ആ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ താൻ നടത്തിയ ശ്രമം വിജയിക്കാത്തതിനാൽ അദ്ദേഹം തകർന്ന് പോവുകയായിരുന്നു.
ആത്മഹത്യാ ബോംബ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച 68 കുട്ടികളിൽ ഒരാൾ മാത്രമാണീ ആൺകുട്ടി. നോർത്തേൺ സിറിയയിൽ റിബലുകളുടെ നിയന്ത്രണത്തിലുള്ള ഗ്രാമങ്ങളായ ഫുവാ, കഫ്രായ എന്നിവിടങ്ങളിൽ നിന്നും രക്ഷപ്പെടുത്തിക്കൊണ്ടു വരുന്നവർ സഞ്ചരിച്ചിരുന്ന ബസുകളുടെ നേരെ ഈ ആത്മഹത്യാബോംബർ കാറിടിച്ച് കയറ്റിയിട്ടാണ് ഈ ദുരന്തമുണ്ടായിരിക്കുന്നത്. ഒരു വർഷത്തിനിടെ സിറിയയിലുണ്ടായ ഏറ്റവും വലിയ സ്ഫോടനമാണ് ശനിയാഴ്ചയുണ്ടായിരിക്കുന്നത്. ഇവിടെയുണ്ടായ ദുരന്തം ഭീകരമായിരുന്നുവെന്നും പ്രത്യേകിച്ചും കുട്ടികൾ പ്രാണവേദനയാൽ കൺമുമ്പിൽ പിടഞ്ഞ് മരിക്കുന്നത് കാണാൻ പറ്റിലെന്നുമായിരുന്നു ഹബാക്ക് സിഎൻഎന്നിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
ദുരന്തമുണ്ടായതിനെ തുടർന്ന് ഈ ഫോട്ടോഗ്രാഫറും സഹപ്രവർത്തകരും ഫോട്ടോയെടുക്കുന്നതിൽ നിന്നു ശ്രദ്ധ തിരിക്കുകയും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാവുകയുമായിരുന്നു. തങ്ങൾക്കാവുന്ന വിധത്തിൽ നിരവധി പേരെ ഇവർ രക്ഷിച്ചിരുന്നു. ഹബാക്ക് ആദ്യം രക്ഷിക്കാൻ ശ്രമിച്ച കുട്ടി മരിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം മറ്റൊരു കുട്ടിയെ രക്ഷിക്കാൻ നെട്ടോട്ടമോടിയിരുന്നു. ഇതിനിടെയിലും ഹബാക്കിന്റെ ക്യാമറ ഓണായി കിടക്കുകയും ഇവിടുത്തെ ചില ദുരന്ത ചിത്രങ്ങൾ പതിയുകയും ചെയ്തുവെന്നും റിപ്പോർട്ടുണ്ട്.