- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർക്കുവേണ്ടിയാണ് ഈ കുരുന്നുകളുടെ ജീവൻ എടുത്തത്? സിറിയയിലെ നഴ്‌സറി സ്കൂളിൽ ബോംബിട്ടുകൊന്നത് ആറ് പിഞ്ചുകുഞ്ഞുങ്ങളെ; നിരവധി പേർക്ക് പരിക്ക്; രക്തത്തിൽ കുളിച്ച കളിപ്പാട്ടങ്ങൾ ലോകത്തെ നോവിക്കുമ്പോൾ
സിറിയയിൽ ജനവാസ കേന്ദ്രങ്ങൾക്കുനേരെയുള്ള ബോംബാക്രമണത്തിൽ ഇക്കുറി ജീവൻ നഷ്ടമായത് ആറ് പിഞ്ചു കുഞ്ഞുങ്ങൾക്ക്. പ്രസിഡന്റ് ആസാദിനെ അനുകൂലിക്കുന്ന സൈന്യമാണ് ബോംബാക്രമണത്തിന് പിന്നിലെന്നാണ് സൂചന. വിമതരുടെ നിയന്ത്രണത്തിലുള്ള ഹരാസ്ത പട്ടണത്തിൽ നടത്തിയ ആക്രമണത്തിൽ നഴ്‌സറി സ്‌കൂളിലെ ആറുകുട്ടികൾ കൊല്ലപ്പെടുകയായിരുന്നു. 25-ഓളം കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇടവേള സമയത്ത് ക്ലാസ്സിന് പുറത്ത് കുട്ടികൾ കളിച്ചുകൊണ്ടിരിക്കെയാണ് സൈന്യം ആക്രമണം നടത്തിയത്. ബോംബുകളും പീരങ്കികളും ഉപയോഗിച്ചുള്ള ആക്രമണം നഴ്‌സറി സ്‌കൂളിന് നേർക്ക് നടത്തിയതെന്തിന് എന്ന് വ്യക്തമല്ല. ആക്രമണത്തിൽ 17 കുട്ടികകൾക്ക് ഗുരുതരമായി പരിക്കേറ്റതായും സിറിയൻ മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. വൈറ്റ് ഹെൽമറ്റ്‌സ് എന്ന രക്ഷാപ്രവർത്തന സേനയാണ് സംഭവസ്ഥലത്തെത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്.മനുഷ്യത്വമുള്ള ആരെയും കരയിപ്പിക്കുന്ന ദൃശ്യങ്ങളാണ് നഴ്‌സറിയിൽ. ചോരയിൽ കുളിച്ച കളിപ്പാട്ടങ്ങൾ ചിതറിക്കിടക്കുന്നു. വാർത്താ ഏജൻസികൾ പുറത്തുവിട്ട ചിത്രങ്ങളും ക
സിറിയയിൽ ജനവാസ കേന്ദ്രങ്ങൾക്കുനേരെയുള്ള ബോംബാക്രമണത്തിൽ ഇക്കുറി ജീവൻ നഷ്ടമായത് ആറ് പിഞ്ചു കുഞ്ഞുങ്ങൾക്ക്. പ്രസിഡന്റ് ആസാദിനെ അനുകൂലിക്കുന്ന സൈന്യമാണ് ബോംബാക്രമണത്തിന് പിന്നിലെന്നാണ് സൂചന.
വിമതരുടെ നിയന്ത്രണത്തിലുള്ള ഹരാസ്ത പട്ടണത്തിൽ നടത്തിയ ആക്രമണത്തിൽ നഴ്‌സറി സ്‌കൂളിലെ ആറുകുട്ടികൾ കൊല്ലപ്പെടുകയായിരുന്നു. 25-ഓളം കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇടവേള സമയത്ത് ക്ലാസ്സിന് പുറത്ത് കുട്ടികൾ കളിച്ചുകൊണ്ടിരിക്കെയാണ് സൈന്യം ആക്രമണം നടത്തിയത്. ബോംബുകളും പീരങ്കികളും ഉപയോഗിച്ചുള്ള ആക്രമണം നഴ്‌സറി സ്‌കൂളിന് നേർക്ക് നടത്തിയതെന്തിന് എന്ന് വ്യക്തമല്ല.
ആക്രമണത്തിൽ 17 കുട്ടികകൾക്ക് ഗുരുതരമായി പരിക്കേറ്റതായും സിറിയൻ മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. വൈറ്റ് ഹെൽമറ്റ്‌സ് എന്ന രക്ഷാപ്രവർത്തന സേനയാണ് സംഭവസ്ഥലത്തെത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്.
മനുഷ്യത്വമുള്ള ആരെയും കരയിപ്പിക്കുന്ന ദൃശ്യങ്ങളാണ് നഴ്‌സറിയിൽ. ചോരയിൽ കുളിച്ച കളിപ്പാട്ടങ്ങൾ ചിതറിക്കിടക്കുന്നു. വാർത്താ ഏജൻസികൾ പുറത്തുവിട്ട ചിത്രങ്ങളും കരളലിയിപ്പിക്കുന്നതാണ്. സിറിയൻ വിമതസേനയിൽ അംഗമായിരിക്കെ കൊല്ലപ്പെട്ട അബ്ദുൾഫത്താ ക്വഡാഡോയുടെ മകൻ ജിഹാദ് ക്വഡാഡോയും ആക്രമമണത്തിൽ മരിച്ചതായി റിപ്പോർട്ടുണ്ട്.
വടക്കൻ നഗരമായ ആലെപ്പോയിലും കനത്ത ഏറ്റുമുട്ടൽ നടക്കുകയാണ്. ഇവിടെ പ്രഖ്യാപിച്ചിരുന്ന വെടിനിർത്തൽ കരാർ സർക്കാറും റഷ്യൻ സൈന്യവും ഉപേക്ഷിച്ചതോടെയാണ് പോരാട്ടം ശക്തമായത്. സെപ്റ്റംബർ അവസാനം മുതൽ ഇതുവരെ ആലെപ്പോയിൽ നൂറുകണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറൻ ആലെപ്പോയിൽ 14-കാരനായ കുട്ടിക്ക് അടുത്തടുത്ത ദിവസങ്ങളിൽ അച്ഛനെയും അമ്മയെയും നഷ്ടമായി. രണ്ടുപേരും സൈന്യത്തിന്റെ റോക്കറ്റാക്രമണത്തിൽ തലേന്നും പിറ്റേന്നുമായി കൊല്ലപ്പെടുകയായിരുന്നു.
ജനവാസ കേന്ദ്രങ്ങളെയല്ല, വിമതരുടെ താവളങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ സേനയും റഷ്യൻ സേനയും അവകാശപ്പെടുന്നു. ജനവാസ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നതിലൂടെ ജനങ്ങളെ അപകടത്തിലാക്കുന്നത് വിമതരാണെന്നും അവർ അവകാശപ്പെടുന്നു. എന്നാൽ, ആശുപത്രികളെയും സകൂളുകളെയും മനപ്പൂർവം ലക്ഷ്യമിടുകയാണെന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികൾ ആരോപിക്കുന്നു. റഷ്യയെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു.