- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സീറോ മലബാർ മലയാളം സ്‌കൂൾ വിദ്യാരംഭം നടത്തി
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ മലയാളം സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 31-ന് ഞായറാഴ്ച വിദ്യാരംഭം സംഘടിപ്പിച്ചു. ദിവ്യബലിക്കുശേഷം അസി. വികാരി ഫാ. റോയ് മൂലേച്ചാലിലിന്റെ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനായി കുഞ്ഞുങ്ങളെ താത്പര്യപൂർവ്വം കൊണ്ടുവന്ന മാതാപിതാക്കളെ അച്ചൻ പ്രത്യേകം പ്രശംസിക്
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ മലയാളം സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 31-ന് ഞായറാഴ്ച വിദ്യാരംഭം സംഘടിപ്പിച്ചു. ദിവ്യബലിക്കുശേഷം അസി. വികാരി ഫാ. റോയ് മൂലേച്ചാലിലിന്റെ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനായി കുഞ്ഞുങ്ങളെ താത്പര്യപൂർവ്വം കൊണ്ടുവന്ന മാതാപിതാക്കളെ അച്ചൻ പ്രത്യേകം പ്രശംസിക്കകുയുണ്ടായി.
റോയ് അച്ചനോടൊപ്പം രൂപതാ പ്രൊക്യുറേറ്റർ ഫാ. പോൾ ചാലിശേരി, ഫാ. ജേക്കബ് കണയങ്കൽ സി.എസ്.ടി. എന്നിവർ കുഞ്ഞുങ്ങളുടെ ആദ്യ ഗുരുക്ക•ാരായി. അരിയിൽ ഈശോ എന്നെഴുതിച്ച് തികച്ചും പ്രാർത്ഥനാന്തരീക്ഷത്തിലായിരുന്നു ചടങ്ങുകൾ.
കഴിഞ്ഞ 23 വർഷമായി കത്തീഡ്രലിൽ പ്രവർത്തിച്ചുവരുന്ന മലയാളം സ്‌കൂളിൽ 170-ഓളം കുട്ടികൾ മലയാള ഭാഷ അഭ്യസിക്കുന്നു. മാതൃഭാഷയോടും മലയാള നാടിനോടുമുള്ള താത്പര്യം കുഞ്ഞുങ്ങളിൽ വളർത്തുവാനും നിലനിർത്താനുമുള്ള വിവിധ പരിപാടികൾ മലയാളം സ്‌കൂൾ നടത്തുന്നു. നിസ്വാർത്ഥരായി സേവനം അനുഷ്ഠിക്കുന്ന 25-ഓളം അദ്ധ്യാപകരുടെ നേതൃത്വത്തിൽ സംസാരഭാഷയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ആവിഷ്‌കരിച്ച പുതുക്കിയ പാഠ്യപദ്ധതിയാണ് ഈവർഷം മുതൽ നടപ്പാക്കുന്നതെന്ന് പ്രിൻസിപ്പൽ റോയ് തോമസ് അറിയിച്ചു. കുട്ടികളുടെ ദൈനംദിന ആശയവിനിമയത്തിൽ മാതൃഭാഷ കൂടി ഉൾപ്പെടുത്തുവാൻ കഴിയുന്ന ഈ പാഠ്യപദ്ധതി കൂടുതൽ പേർ പ്രയോജനപ്പെടുത്തുമെന്നു പ്രത്യാശിക്കുന്നതായി പ്രിൻസിപ്പൽ പറഞ്ഞു. സ്‌കൂൾ രജിസ്ട്രാർ അയിഷാ ലോറൻസ്, റോസമ്മ തെനിയപ്ലാക്കൽ, ജോജോ വെങ്ങാന്തറ, ആന്റണി ആലുംപറമ്പിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ബീന വള്ളിക്കളം അറിയിച്ചതാണിത്. 



