ഗാർലൻഡ്: കേരള അസോസിയഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്‌സിലെ ഏഴു ക്രിക്കറ്റ് ടീമുകളെ ഉൾപ്പെടുത്തി നടത്തിവന്നിരുന്ന ട്വന്റി-20 ക്രിക്കറ്റ് മത്സരങ്ങളുടെ ഫൈനൽ സെപ്റ്റംബർ 13നു (ഞായർ) നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് മസ്‌കിറ്റ് ഈസ്റ്റ് ഗ്ലെൻ ബിലവഡിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.

എല്ലാ ക്രിക്കറ്റ് പ്രേമികളേയും ഗ്രൗണ്ടിലേക്കു കേരള അസോസിയേഷൻ സ്പോർട്സ് ഡയറക്ടർ അനശ്വർ മാമ്പിള്ളിയും കോ-ഓർഡിനേറ്റർ ചെറിയാൻ ചൂരനാടും അറിയിച്ചു.

വിവരങ്ങൾക്ക്: 214 997 1385, 214 729 2132.