- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പിൽ അപകീർത്തികരമായ വാർത്തകൾ; ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ സി പി എം എം എൽ എയുടെ മാനഹാനിക്കേസ്; നോട്ടീസ് ചാനൽ എംഡിയും, സിന്ധു സൂര്യകുമാറും പിജിയും അടക്കം ഉള്ളവർക്ക്; ഒരുകോടി നഷ്ടപരിഹാരം വേണമെന്ന് ടി ഐ മധുസൂദനൻ
പയ്യന്നൂർ:ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത അപകീർത്തികരമായ വാർത്തകൾ മൂലമുണ്ടായ മാനഹാനിയിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ടി.ഐ മധുസൂദനൻ എം.എൽ എ വക്കീൽ നോട്ടീസ് അയച്ചു. ഏഷ്യാനെറ്റ് ന്യൂസ് മാനേജിങ് ഡയറക്ടർ, ചീഫ് കോ-ഓർഡിനേറ്റിങ് എഡിറ്റർ സിന്ധു സൂര്യകുമാർ , പി ജി സുരേഷ് കുമാർ , റിപ്പോർട്ടർമാരായ ഷാജഹാൻ, നൗഫൽ ബിൻ യൂസഫ് എന്നിവർക്കാണ് അഭിഭാഷകൻ അഡ്വ: കെ വിജയകുമാർ മുഖേന വക്കീൽ നോട്ടീസ് അയച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് 30.04.2022 ന് രാത്രി വാർത്തയിലും 02.05.2022 ന് പ്രഭാത പരിപാടിയായ 'നമസ്തേ കേരള'ത്തിലും പിന്നീട് 7.05.2022ന് വാർത്താധിഷ്ഠിത പരിപാടിയായ കവർ സ്റ്റോറിയിലും വ്യക്തിപരമായി അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന വസ്തുതാ വിരുദ്ധമായ വിവരങ്ങൾ സംപ്രേഷണം ചെയ്തതിനെ തുടർന്നുണ്ടായ മാനഹാനിയിൽ നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് എംഎൽഎ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം ഏറ്റവും പ്രധാനപ്പെട്ട സമയത്ത് ചാനലിൽ മുമ്പ് സംപ്രേഷണം ചെയ്ത വാർത്തകൾ അടിസ്ഥാനരഹിതവും കളവുമാണെന്ന് മൂന്ന് ദിവസങ്ങളിലായി പ്രേക്ഷകരെ അറിയിക്കുക, നോട്ടീസിൽ പരാമർശിച്ച വാർത്തകൾ കളവായി പ്രസിദ്ധീകരിച്ചതാണെന്നും അതിൽ നിർവ്യാജം ഖേദിക്കുന്നു എന്നും രേഖാമൂലം അറിയിക്കുക, മാനഹാനിക്ക് നഷ്ടപരിഹാരമായി ഒരുകോടി രൂപ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വക്കീൽ നോട്ടീസ് അയച്ചിട്ടുള്ളത്.
പയ്യന്നൂരിൽ സി.പി. എം ഏരിയാകമ്മിറ്റി ഓഫിസ് നിർമ്മാണം, തെരഞ്ഞെടുപ്പ് ഫണ്ട് പിരിവിൽ വ്യാജ രസീതി ഉപയോഗിക്കൽ, രക്തസാക്ഷി ധനരാജ് കുടുംബസഹായ ഫണ്ട് വകമാറ്റൽ എന്നിവയിൽ ഉയർന്നുവന്ന ആരോപണങ്ങളിൽ പയ്യന്നൂർ എംഎൽഎയ്ക്കു പങ്കുണ്ടെന്ന രീതിയിലാണ് വാർത്തകൾ സംക്ഷ്രേണം ചെയ്തത്.
എന്നാൽ സി.പി. എം ഈ വിഷയങ്ങൾ ഇതുവരെ നിഷേധിച്ചിട്ടുമില്ല. സംഘടനാപരമായുള്ള പ്രശ്നങ്ങൾ അതിന്റെ രീതിയിൽ തന്നെ പരിഹരിക്കുമെന്നായിരുന്നു സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ വ്യക്തമാക്കിയിരുന്നത്. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ടി.വി രാജേഷ്, ജില്ലാസെക്രട്ടറിയേറ്റംഗം പി.വി ഗോപിനാഥ് എന്നിവർ ഈ ആരോപണങ്ങളിൽ നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാജരസീതി ബുക്ക് ഉപയോഗിച്ചു പിരിവു നടത്തിയതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പാർട്ടിയിൽ അച്ചടക്ക നടപടി മരവിപ്പിച്ചിരിക്കുന്നതാണെന്നാണ് സൂചന.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്