- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോപ്പിയടിച്ച ഐജിയെ ചോദ്യം ചെയ്യുമെന്ന് എഡിജിപി; ടി ജെ ജോസിനെതിരേ എഡിജിപിയുടെ റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയെന്നു ചെന്നിത്തല
കൊച്ചി: എൽഎൽഎം പരീക്ഷയ്ക്കിടെ കോപ്പിയടിച്ച ഐജി ടി ജെ ജോസിനെ ചോദ്യം ചെയ്യുമെന്ന് എഡിജിപി എൻ ശങ്കർ റെഡ്ഡി. കോപ്പിയടിച്ചതിനു പിടിക്കപ്പെട്ട തൃശൂർ ഐജി ടി ജെ ജോസിനെതിരേ, സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എഡിജിപിയുടെ റിപ്പോർട്ട് കിട്ടിയാലുടൻ നടപടി സ്വീകരിക്കുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. അതിനിടെ, സ
കൊച്ചി: എൽഎൽഎം പരീക്ഷയ്ക്കിടെ കോപ്പിയടിച്ച ഐജി ടി ജെ ജോസിനെ ചോദ്യം ചെയ്യുമെന്ന് എഡിജിപി എൻ ശങ്കർ റെഡ്ഡി. കോപ്പിയടിച്ചതിനു പിടിക്കപ്പെട്ട തൃശൂർ ഐജി ടി ജെ ജോസിനെതിരേ, സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എഡിജിപിയുടെ റിപ്പോർട്ട് കിട്ടിയാലുടൻ നടപടി സ്വീകരിക്കുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
അതിനിടെ, സെന്റ് പോൾസ് കോളേജിലെ തെളിവെടുപ്പു പൂർത്തിയായതായി എഡിജിപി അറിയിച്ചു. ആറുപേരുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണം തുടരുമെന്നും എഡിജിപി അറിയിച്ചു.
കോപ്പിയടിച്ചുവെന്നതിനു തെളിവുകൾ ആവശ്യമില്ലെന്ന് എംജി സർവകലാശാല വിസി ഡോ. ബാബു സെബാസ്റ്റ്യൻ വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് ഇൻവിജിലേറ്റർ നൽകുന്ന റിപ്പോർട്ടാണ് ഏറ്റവും പ്രധാനം. തൃശൂർ ഐജി ടി ജെ. ജോസ് എൽഎൽഎം പരീക്ഷയ്ക്കു കോപ്പിയടിച്ച സംഭവത്തിന്റെ അന്വേഷണച്ചുമതല എംജി സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിയായിരിക്കും നടത്തുക.
അന്വേഷണ സംഘത്തെയും സമയപരിധിയെ കുറിച്ചുമുള്ള തീരുമാനം വ്യാഴാഴ്ച തീരുമാനിക്കുമെന്നും വിസി അറിയിച്ചു. തിങ്കളാഴ്ചയാണ് ഐജി ടി.ജെ ജോസ് എൽഎൽഎം പരീക്ഷയ്ക്കു കോപ്പിയടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്.