- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെ.കെ മഹേന്ദ്രയ്ക്കും രാംദാസിനുമൊപ്പം ക്രിക്കറ്റ് കളങ്ങളെ മിന്നുന്ന ഷോട്ടുകളിലൂടെ ത്രസിപ്പിച്ച താരം; ആദ്യകാല രഞ്ജി കളിക്കാരൻ ടി കെ ബാലറാം അന്തരിച്ചു
കണ്ണൂർ: കണ്ണൂരിലെ കായിക പ്രേമികളെ മിന്നും ഷോട്ടിലൂടെ ത്രസിപ്പിച്ച ആദ്യകാല രഞ്ജിതാരങ്ങളിലൊരാളായിരുന്ന തായത്തെരു റോഡിലുള്ള സെലസ്റ്റിയൽ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ടി.കെ ബാലറാം(87)അന്തരിച്ചു. കണ്ണൂർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് അന്ത്യം. ജെ.കെ മഹേന്ദ്രയ്ക്കും രാംദാസിനുമൊപ്പം ക്രിക്കറ്റ് കളങ്ങളിൽ ഒരു കാലത്ത് നിറഞ്ഞു നിന്ന കളിക്കാരനാണ് ബാലറാം. രഞ്ജി ട്രോഫിയിലുൾപ്പെടെ കേരളത്തിനായി പാഡണിഞ്ഞിട്ടുണ്ട്.
ഭാര്യ: പ്രേമ ബാൽറാം.മക്കൾ: ടി.കെ അരുൺകുമാർ, ഷർമിളാ യാദവ്.മരുമക്കൾ: രെഷിന, യാദവ് ഗംഗാധരൻ. സഹോദരങ്ങൾ രേണുകജയറാം, പരേതരായ ഡോ. ടി.കെ നളിനി, ശ്രീധരൻ, ടി.കെ കമല.സംസ്‌കാരം നടത്തി.
ഒരുകാലത്ത് കണ്ണൂരിലെ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കീഴടക്കിയ ബാറ്റ്സ്മാനെയാണ് ടി.കെ ബാലറാമിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. സഹകളിക്കാരനും കണ്ണൂരിന്റെ കളിമൈതാനങ്ങളെ ഒരുകാലത്ത് ഹരംപിടിപ്പിക്കുകയും ചെയ്ത രാംദാസിന് പുറകെയാണ് ടി.കെ ബാലറാമും ഓർമയാകുന്നത്.
ജെ.കെ മഹേന്ദ്രയ്ക്കും രാംദാസിനുമൊപ്പം ക്രിക്കറ്റ് കളങ്ങളിൽ ഒരു കാലത്ത് തീപടർത്തിയ ബൗണ്ടറികൾ പായിച്ച ബാലറാം അക്കാലത്തെ കാണികളുടെ ഇഷ്ടതാരങ്ങളിലൊരാളായ വെടിക്കെട്ട് ബാറ്റ്സ്മാനായിരുന്നു. കാനനൂർ ക്രിക്കറ്റ് ക്ളബിലൂടെയാണ് ബാലറാമിന്റെയും ക്രിക്കറ്റിലെ ചുവടുവയ്‌പ്പ്. നിരവധി ക്രിക്കറ്റ് താരങ്ങളെ സംഭാവന ചെയ്ത കണ്ണൂർ ക്രിക്കറ്റ് ക്ലബിന്റെ പരിശീലനകളരിയായിരുന്നു ഒരുകാലത്ത് കണ്ണൂരിന്റെ കോട്ടമൈതാനം.