തിരുവനന്തപുരം: 1996 ൽ അമേരിക്കയിൽ നടന്ന സൈക്കിൾ പോളോ ലോക കപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുകയും കപ്പ് സ്വന്തമാക്കുകയും ചെയ്ത് ക്യാപ്ടനായിരുന്നു ടി കുമാർ.1999 ൽ കാനഡയിലും കുമാറിന്റെ ക്യാപ്ടൻസിയിൽ ഇന്ത്യൻ ടീം കിരീടം സ്വന്തമാക്കി. 2000 ൽ ഇന്ത്യയിൽ വച്ച് നടന്ന ലോക കപ്പും സ്വന്തമാക്കിയ ടീമിന്റെ ക്യാപ്ടൻ കുമാറായിരുന്നു. 1996 മുതൽ 2002 വരെ ഇന്ത്യൻ ടീമിൽ കളിച്ച ടി കുമാർ തുടർന്നുള്ള ഇരുപത് വർഷം പരിശീലകനായും കായിക മേഖലയിൽ തിളങ്ങി.

സംസ്‌കാരം 12 07 2022 രാത്രി 9 ന് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും. പ്രമേഹ രോഗത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ആഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു.