കോട്ടയം: ധനമന്ത്രി തോമസ് ഐസക്കിന്റെ പഴ്‌സനൽ സ്റ്റാഫ് അംഗം എം.എ. അനസിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പനമറ്റത്തെ സ്വന്തം വീട്ടിൽ തിങ്കളാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അയൽവാസികളായ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.