- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
സൈമൺ മാസ്റ്റർക്ക് സംഭവിച്ചത് ടി.എൻ. ജോയിക്കും സംഭവിച്ചത് എന്തുകൊണ്ട്? മതം മാറ്റാൻ ആളുണ്ട്; അംഗീകരിക്കാൻ ആരുമില്ല: പി.ടി. മുഹമ്മദ് സാദിഖ് എഴുതുന്നു
മൂവാറ്റുപുഴയിലെ വെമ്മട്ടിക്കര റാഫേലിന്റെ മകൻ തദേവൂസ് ഇപ്പോൾ മുസ്ലീമാണ്. പുതിയ പേര് അബൂ താലിബ്. വയസ്സ് അമ്പതായി. മതം മാറി മുസ്ലീമായി ജീവിച്ചതുകൊണ്ടു കാര്യമില്ല. മുസൽമാന്റെ അവകാശങ്ങൾ ബാധകമാകണമെങ്കിൽ താൻ മുസ്ലീമാണെന്നു സംസ്ഥാന സർക്കാർ അംഗീകരിച്ച ഒരു അധികാരി മുമ്പാകെ സത്യപ്രസ്താവന നടത്തണം. അങ്ങിനെ ഒരു അധികാരി കേരളത്തിൽ ഇല്ല. മതിലകത്തെ സ്‌കൂൾ അദ്ധ്യാപകനും ബൈബിൾ പണ്ഡിതനുമായിരുന്ന ഇ.സി. സൈമൺ മാസ്റ്ററുടെ മരണം കേരളത്തിൽ ഈയിടെ വിവാദമായിരുന്നു. മതം മാറിയ അദ്ദേഹം ഇ.സി. മുഹമ്മദ് എന്ന പേരിലാണ് തുടർന്നു ജീവിച്ചത്. മക്കയിൽ പോയി ഹജ് ചെയ്തതോടെ മുഹമ്മദ് ഹാജിയായി. പക്ഷേ, മരണാനന്തരം അദ്ദേഹത്തിനു ഇസ്്ലാമിക ആചാര പ്രകാരമുള്ള അന്ത്യകർമങ്ങൾക്ക് അവസരമുണ്ടായില്ല. ക്രിസ്ത്യാനികളായ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിനു പഠന ആവശ്യത്തിനു കൈമാറി. ഇതിനെതിരെ കാര മതിലകം മഹല്ലു ജമാഅത്ത് കോടതിയെ സമീപിച്ചു. മൃതദേഹം ഇസ്ലാമിക വിധി പ്രകാരം സംസ്‌കരിക്കണമെന്നു മാസ്റ്റർ രേഖാമൂലം മഹല്ലു ജമാഅത്തിനോട് ആവശ്യപ്പ
മൂവാറ്റുപുഴയിലെ വെമ്മട്ടിക്കര റാഫേലിന്റെ മകൻ തദേവൂസ് ഇപ്പോൾ മുസ്ലീമാണ്. പുതിയ പേര് അബൂ താലിബ്. വയസ്സ് അമ്പതായി. മതം മാറി മുസ്ലീമായി ജീവിച്ചതുകൊണ്ടു കാര്യമില്ല. മുസൽമാന്റെ അവകാശങ്ങൾ ബാധകമാകണമെങ്കിൽ താൻ മുസ്ലീമാണെന്നു സംസ്ഥാന സർക്കാർ അംഗീകരിച്ച ഒരു അധികാരി മുമ്പാകെ സത്യപ്രസ്താവന നടത്തണം. അങ്ങിനെ ഒരു അധികാരി കേരളത്തിൽ ഇല്ല.
മതിലകത്തെ സ്‌കൂൾ അദ്ധ്യാപകനും ബൈബിൾ പണ്ഡിതനുമായിരുന്ന ഇ.സി. സൈമൺ മാസ്റ്ററുടെ മരണം കേരളത്തിൽ ഈയിടെ വിവാദമായിരുന്നു. മതം മാറിയ അദ്ദേഹം ഇ.സി. മുഹമ്മദ് എന്ന പേരിലാണ് തുടർന്നു ജീവിച്ചത്. മക്കയിൽ പോയി ഹജ് ചെയ്തതോടെ മുഹമ്മദ് ഹാജിയായി. പക്ഷേ, മരണാനന്തരം അദ്ദേഹത്തിനു ഇസ്്ലാമിക ആചാര പ്രകാരമുള്ള അന്ത്യകർമങ്ങൾക്ക് അവസരമുണ്ടായില്ല. ക്രിസ്ത്യാനികളായ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിനു പഠന ആവശ്യത്തിനു കൈമാറി.
ഇതിനെതിരെ കാര മതിലകം മഹല്ലു ജമാഅത്ത് കോടതിയെ സമീപിച്ചു. മൃതദേഹം ഇസ്ലാമിക വിധി പ്രകാരം സംസ്‌കരിക്കണമെന്നു മാസ്റ്റർ രേഖാമൂലം മഹല്ലു ജമാഅത്തിനോട് ആവശ്യപ്പെട്ടിരുന്നുവെന്നായാരുന്നു അവരുടെ വാദം. എന്നാൽ മൃതദേഹം മെഡിക്കൽ കോളേജിനു പഠനാവശ്യത്തിനു നൽകാനുള്ള സമ്മത പത്രം പിതാവ് ഒപ്പിട്ടു നൽകിയതായി മക്കളും വാദിച്ചു. ഇത് വ്യാജമാണെന്നായിരുന്നു മഹല്ല് ജമാഅത്തിന്റെ വിശദീകരണം. പക്ഷേ. കോടതി മഹല്ല് ജമാഅത്തിന്റെ വാദം അംഗീകരിച്ചില്ല. മക്കളുടെ കൈവശമുള്ള രേഖ വ്യാജമാണെന്നു തെളിയിക്കാൻ ഹരജിക്കാർക്ക് സാധിച്ചില്ല. മാത്രല്ല, ഔദ്യോഗിക രേഖകളിലൊന്നും സൈമൺ മാസ്റ്റർ പേരു മാറ്റിയിരുന്നുമില്ല. അനാട്ടമി ആക്ടിൽ മൃതദേഹം മെഡിക്കൽ കോളേജുകൾക്ക് നൽകാൻ മരിച്ച വ്യക്തിയുടെ സമ്മതം നിർബന്ധമില്ല. അടുത്ത ബന്ധുക്കളുടെ സമ്മതമുണ്ടായാലും മതി. മൃതദേഹ ദാനം പ്രോത്സാഹിപ്പിക്കാൻ സർക്കാർ അനാട്ടമി ആക്ടിൽ പുതിയ ഇളവുകൾ ഏർപ്പെടുത്തിയിട്ടുമുണ്ട്.
അബൂതാലിബായി മാറിയ തദേവൂസിന്റെ ആശങ്ക തുടങ്ങുന്നത് അവിടെയാണ്. തദേവൂസ് വിവാഹം കഴിച്ചത് ഒരു ഹിന്ദു സ്ത്രീയെയാണ്. അബൂതാലിബിന്റെ മതം മാറ്റത്തിനു അംഗീകാരം നൽകാൻ ഇപ്പോൾ ബന്ധപ്പെട്ട അധികാരിയില്ല. കേരളത്തിൽ പല ഇസ്്ലാമിക സംഘടനകളുടെ കീഴിലും മതപരിവർത്തന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവരുടെ സാക്ഷ്യപത്രത്തിന് അംഗീകാരമില്ല. പിന്നെയുള്ളത് പൊന്നാനി മഊനത്തുൽ ഇസ്്ലാം സഭയും കോഴിക്കോട് തർബിയത്തുൽ ഇസ്്ലാം സംഘവുമാണ്. രണ്ടും മതം മാറിയെത്തുന്നവർക്ക് മത കാര്യങ്ങളിൽ പരിശീലനവും സാക്ഷ്യപത്രവും നൽകുന്നുണ്ടെങ്കിലും അവയും അംഗീകൃത രേഖയല്ല. സൈമൺ മാസ്റ്ററുടെ അനുഭവം തനിക്കുണ്ടാകാൻ പാടില്ലെന്ന വിചാരത്തിലാണ് തദേവൂസ് അങ്ങിനെയൊരു അധികാരിയെ നിമയിക്കാൻ സംസ്ഥാന സർക്കാരിനു നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
1937 ൽ പാസ്സാക്കിയ മുസ്ലിം പേഴ്സണൽ ലോ (ശരീഅത്ത്) ആക്ട് അപ്ലിക്കേഷൻ നിയമം അനുസരിച്ച് സംസ്ഥാന സർക്കാരുകളാണ് ഈ അധികാരിയെ നിയോഗിക്കേണ്ടത്. ശരീഅത്ത് നിമയത്തിലെ നാലാം വകുപ്പിലാണ് അത് പറയുന്നത്. അതിലൊരു പ്രശ്നമുണ്ട്. The state govermeny may make rules എന്നേ പറയുന്നുള്ളൂ. നിമയത്തിൽ പറയുന്ന സത്യപ്രസ്താവനകൾ അഗീകരിക്കാനുള്ള അഥോറിറ്റിയെ നിയോഗിക്കാൻ സർക്കാരിനു ചട്ടമുണ്ടാക്കാവുന്നതാണ് എന്ന് അർഥം. ഇങ്ങിനെയുള്ള ചട്ടങ്ങൾ ഉണ്ടാക്കേണ്ടത് സർക്കാരിന്റെ നിർബന്ധ ബാധ്യതയാണോ എന്നതാണ് തദേവൂസിന്റെ ഹരജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിശോധിച്ചത്. ചില സാഹചര്യങ്ങളിൽ ഇത്തരം ചട്ടങ്ങൾ ഏർപ്പെടുത്തേണ്ടത്് സർക്കാരിന്റെ നിർബന്ധ ബാധ്യത തന്നെയാകുമെന്ന് സുപ്രിം കോടതിയുടെ ചില മുൻകാല ഉത്തരവുകൾ ഉദ്ധരിച്ചു കോടതി വ്യക്തമാക്കി. മൂന്നു മാസത്തിനകം ശരീഅത്ത് ആക്ടിൽ പറയുന്ന അഥോറിറ്റി രൂപീകരിക്കാനുള്ള ചട്ടമുണ്ടാക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനു നിർദ്ദേശം നൽകിയിരിക്കുകയാണ്.
മതം മാറ്റാൻ ആളുണ്ടെങ്കിലും അ്ംഗീകരിക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥനില്ലെന്നതാണ് സ്ഥിതി. മതം വിശ്വാസത്തിന്റെ മാത്രം പ്രശ്നമല്ല. വ്യക്തിനിയമങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യത്ത് അത് ജീവിത വ്യവഹാരങ്ങളെ മുഴുവൻ ബാധിക്കും. വിവാഹം, വിവാഹ മോചനം, അനന്താരവകാശം, ദത്തെടുക്കൽ, രക്ഷാകർതൃത്വം, വഖഫ്, ദാനം, മഹർ, ജീവനാംശം തുടങ്ങി അനവധി അവകാശങ്ങൾ ശരീഅത്ത് നിയമ പ്രകാരം മുസ്്ലിമിനുണ്ട്. ശരീഅത്ത് നിയമത്തിലെ രണ്ടാം വകുപ്പിൽ പറയുന്ന ഈ അവകാശങ്ങൾ മതംമാറി മുസ്്ലിമാകുന്ന ഒരാൾക്ക് കിട്ടണമെങ്കിൽ അദ്ദേഹം മേൽപറഞ്ഞ അധികാരിക്കു മുന്നിൽ സത്യപ്രസ്താവന നടത്തേണ്ടതുണ്ട്.
താൻ ഒരു മുസ്്ലിമാണെന്നും പ്രായപൂർത്തിയായിട്ടുണ്ടെന്നും ബുദ്ധിസ്ഥിരതയുള്ളയാണെന്നും ഈ നിയമം ബാധകമായ പ്രദേശത്ത് (ജമ്മുകശ്മീരിൽ ശരീഅത്ത് നിയമം ബാധകമല്ല) സ്ഥിരതാമസക്കാരനാണെന്നും രണ്ടാം വകുപ്പിൽ പറയുന്ന ആനൂകൂല്യങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കണം. സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ ഈ പ്രസ്താവന അംഗീകരിക്കാൻ തയാറാകുന്നില്ലെങ്കിൽ അപേക്ഷകനു സർക്കാർ തന്നെ നിയോഗിക്കുന്ന അപ്പീൽ അഥോറിറ്റി മുമ്പാകെ അപ്പീൽ സമർപ്പിക്കാവുന്നതാണ്. അപ്പീൽ അഥോറിറ്റിയേയും പൊതു ഉത്തരവിലൂടെയോ പ്രത്യേക ഉത്തരവിലൂടെയോ സർക്കാരിന് നിയോഗിക്കാവുന്നതാണ്. മാത്രമല്ല, ഇത്തം പ്രസ്താവനകൾ സമർപ്പിക്കാനുള്ള ഫോം എങ്ങെനെയാകണമെന്നും ഫീ എത്രയാണെന്നും തീരുമാനിക്കാനുള്ള ചട്ടമുണ്ടാക്കാനും സംസ്ഥാന സർക്കാരുകളെ നിയമം അധികാരപ്പെടുത്തുന്നുണ്ട്.