- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യവസ്ഥിതിയോട് മല്ലിട്ട് നിത്യസമരമാക്കിയ ജീവിതം; ഹിന്ദുത്വ വർഗീയ വാദങ്ങളെ എതിർത്തിട്ടും ഹിന്ദുവായി പരിഗണിക്കുന്നതിൽ മനംനൊന്ത് ഇസ്ലാംമതം സ്വീകരിച്ച് നജ്മൽ ബാബുവായി; ആദ്യകാല നക്‌സൽ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ ടി.എൻ.ജോയ് അന്തരിച്ചു
കൊടുങ്ങല്ലൂർ: ആദ്യകാല നക്‌സൽ പ്രവർത്തകനും, സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനുമായ ടി.എൻ.ജോയ് അന്തരിച്ചു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ രാത്രിയോടെയായിരുന്നു അന്ത്യം. കേരളത്തിൽ നക്‌സൽ പ്രവർത്തനം കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ പ്രവർത്തിച്ചു. രാഷ്ട്രീയ ചിന്തകൻ, ദാർശനികൻ എന്നീ നിലകളിലും അറിയപ്പെട്ടു. ഇടക്കാലത്ത് അദ്ദേഹം ഹിന്ദുമതത്തിൽ ഇസ്ലാം മതത്തിലേക്ക് മാറിയിരുന്നു. ഹിന്ദുത്വ-വർഗീയ വാദങ്ങളെ ശക്തമായി എതിർത്തിട്ടും ഹിന്ദുവായി തന്നെയാണ് എല്ലാവരും പരിഗണിക്കുന്നത് എന്നതിൽ മനം മടുത്താണ്് ടി എൻ ജോയ് 2015 ൽ ഇസ്ലാം മതം സ്വീകരിച്ചത്. തന്റെ പേര് നജ്മൽ എൻ ബാബു എന്നാണെന്നും അദ്ദേഹം ഫേസ്‌ബുക്കിലൂടെ അറിയിച്ചു. പ്രമുഖ ഗസൽ ഗായകനും കോഴിക്കോട് അബ്ദുൾ ഖാദറിന്റെ മകനുമായ നജ്മൽ ബാബുവിനോടുള്ള സ്നേഹംകൊണ്ടാണ് നജ്മൽ എൻ ബാബു എന്ന പേര് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സുഹൃത്തുക്കളുടെ ക്ഷണത്തെ തുടർന്ന് ഇഫ്താർ വിരുന്നുകളിലും മറ്റും പങ്കെടുക്കുമ്പോൾ ഹിന്ദു സഹോദരൻ എന്ന് വിശേഷിപ്പിക്കുന്നത് പലപ്പോഴും അരോചകമാ
കൊടുങ്ങല്ലൂർ: ആദ്യകാല നക്‌സൽ പ്രവർത്തകനും, സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനുമായ ടി.എൻ.ജോയ് അന്തരിച്ചു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ രാത്രിയോടെയായിരുന്നു അന്ത്യം. കേരളത്തിൽ നക്‌സൽ പ്രവർത്തനം കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ പ്രവർത്തിച്ചു. രാഷ്ട്രീയ ചിന്തകൻ, ദാർശനികൻ എന്നീ നിലകളിലും അറിയപ്പെട്ടു.
ഇടക്കാലത്ത് അദ്ദേഹം ഹിന്ദുമതത്തിൽ ഇസ്ലാം മതത്തിലേക്ക് മാറിയിരുന്നു. ഹിന്ദുത്വ-വർഗീയ വാദങ്ങളെ ശക്തമായി എതിർത്തിട്ടും ഹിന്ദുവായി തന്നെയാണ് എല്ലാവരും പരിഗണിക്കുന്നത് എന്നതിൽ മനം മടുത്താണ്് ടി എൻ ജോയ് 2015 ൽ ഇസ്ലാം മതം സ്വീകരിച്ചത്. തന്റെ പേര് നജ്മൽ എൻ ബാബു എന്നാണെന്നും അദ്ദേഹം ഫേസ്‌ബുക്കിലൂടെ അറിയിച്ചു. പ്രമുഖ ഗസൽ ഗായകനും കോഴിക്കോട് അബ്ദുൾ ഖാദറിന്റെ മകനുമായ നജ്മൽ ബാബുവിനോടുള്ള സ്നേഹംകൊണ്ടാണ് നജ്മൽ എൻ ബാബു എന്ന പേര് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം സുഹൃത്തുക്കളുടെ ക്ഷണത്തെ തുടർന്ന് ഇഫ്താർ വിരുന്നുകളിലും മറ്റും പങ്കെടുക്കുമ്പോൾ ഹിന്ദു സഹോദരൻ എന്ന് വിശേഷിപ്പിക്കുന്നത് പലപ്പോഴും അരോചകമായി തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിൽ തന്റെ മൃതദേഹം ഖബറടക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് രണ്ട് വർഷം മുമ്പ് അദ്ദേഹം പള്ളിക്കമ്മിറ്റിക്കാർക്ക് അപേക്ഷ നൽകിയിരുന്നു. അവർ ഇത് അംഗീകരിച്ചെങ്കിലും ചില പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ പ്രശ്നമുണ്ടാക്കിയിരുന്നു.
സഹോദരൻ അയ്യപ്പന്റെ സഹോദര പ്രസ്ഥാനത്തിൽ അംഗവും യുക്തിവാദിയുമായിരുന്ന പിതാവ് നീലകണ്ഠദാസാണ് പേരിലൂടെ ജനിച്ച മതം അറിയരുതെന്ന ഉദ്ദേശ്യത്തിൽ ടി എൻ ജോയ് എന്ന പേരിട്ടത്. അടിയന്തിരാവസ്ഥ കാലത്ത് കടുത്ത പീഡനത്തിന് വിധേയമായ ജോയ് ഇപ്പോഴും വിവിധ സാമൂഹ്യ പ്രശ്നങ്ങളിൽ സജീവമായിരുന്നു.
നക്സൽ പ്രസ്ഥാനത്തിൽ സജീവമായിരുന്ന ജോയ് 1970-74 കാലഘട്ടത്തിൽ സിപിഐ എംഎൽ സംസ്ഥാന സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥാ പീഡിതർക്ക് ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കൊച്ചിയിൽ 'കിസ് ഓവ് ലവ്' നടത്തിയ ചുംബനസമരത്തിലും അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. അന്ന് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.