- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്ത് വച്ച് കുത്താൻ നിന്നത് കോൺഗ്രസിലെ വലിയ നേതാക്കൾ; മലയാളത്തിൽ ആരെങ്കിലും രാഹുലിന് കത്തെഴുതുമോ? ഗൂഢാലോചന നടന്നത് ഡൽഹി കേരളാ ഹൗസിൽ വച്ച്: തെരഞ്ഞെടുപ്പിനുശേഷം എല്ലാം വെളിപ്പെടുത്തുമെന്ന് ടി എൻ പ്രതാപൻ
കൊച്ചി: കയ്‌പ്പമംഗലം സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തെഴുതി എന്ന പ്രചാരണം തനിക്കെതിരെ നടന്ന ഗൂഢാലോചനയാണെന്ന് ടി.എൻ പ്രതാപൻ എംഎൽഎ. കോൺഗ്രസിനുള്ളിലെ ചില വലിയ നേതാക്കളാണ് ഇതിനു പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ കേരള ഹൗസിനുള്ളിൽ വച്ച് നടന്ന ഈ ഗൂഢാലോചനയെക്കുറിച്ച് തെരഞ്ഞെടുപ്പിനുശേഷം വെളിപ്പെടുത്തുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് പറഞ്ഞു. തനിക്കെതിരെ പ്രവർത്തിച്ച നേതാക്കൾക്ക് ദൈവം ശിക്ഷ നൽകുമെന്നും പ്രതാപൻ പറഞ്ഞു. മലയാളത്തിൽ ആരെങ്കിലും രാഹുൽ ഗാന്ധിക്ക് കത്തെഴുതുമോ എന്നും അദ്ദേഹം ചോദിച്ചു. ഇത്തവണ യുവാക്കൾക്ക് സീറ്റ് കൊടുക്കണമെന്നും, അതിനായി മത്സരരംഗത്ത് നിന്ന് മാറിനിൽക്കുകയാണെന്നും ടി.എൻ പ്രതാപൻ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് കയ്പമംഗലം സീറ്റിൽ മത്സരിക്കാൻ തനിക്ക് താത്പര്യമുണ്ടെന്ന് കാട്ടി രാഹുൽ ഗാന്ധിക്ക് പ്രതാപൻ കത്ത് അയച്ചെന്ന് ഇന്നലെ വാർത്തകൾ വന്നിരുന്നു. ഈ കത്തിന്റെ ഉള്ളടക്കം രാഹുൽ ഗാന്ധി കോൺഗ്രസിന്റെ യോഗത്തിൽ അവതരിപ്പിച
കൊച്ചി: കയ്‌പ്പമംഗലം സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തെഴുതി എന്ന പ്രചാരണം തനിക്കെതിരെ നടന്ന ഗൂഢാലോചനയാണെന്ന് ടി.എൻ പ്രതാപൻ എംഎൽഎ. കോൺഗ്രസിനുള്ളിലെ ചില വലിയ നേതാക്കളാണ് ഇതിനു പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ കേരള ഹൗസിനുള്ളിൽ വച്ച് നടന്ന ഈ ഗൂഢാലോചനയെക്കുറിച്ച് തെരഞ്ഞെടുപ്പിനുശേഷം വെളിപ്പെടുത്തുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് പറഞ്ഞു.
തനിക്കെതിരെ പ്രവർത്തിച്ച നേതാക്കൾക്ക് ദൈവം ശിക്ഷ നൽകുമെന്നും പ്രതാപൻ പറഞ്ഞു. മലയാളത്തിൽ ആരെങ്കിലും രാഹുൽ ഗാന്ധിക്ക് കത്തെഴുതുമോ എന്നും അദ്ദേഹം ചോദിച്ചു. ഇത്തവണ യുവാക്കൾക്ക് സീറ്റ് കൊടുക്കണമെന്നും, അതിനായി മത്സരരംഗത്ത് നിന്ന് മാറിനിൽക്കുകയാണെന്നും ടി.എൻ പ്രതാപൻ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് കയ്പമംഗലം സീറ്റിൽ മത്സരിക്കാൻ തനിക്ക് താത്പര്യമുണ്ടെന്ന് കാട്ടി രാഹുൽ ഗാന്ധിക്ക് പ്രതാപൻ കത്ത് അയച്ചെന്ന് ഇന്നലെ വാർത്തകൾ വന്നിരുന്നു.
ഈ കത്തിന്റെ ഉള്ളടക്കം രാഹുൽ ഗാന്ധി കോൺഗ്രസിന്റെ യോഗത്തിൽ അവതരിപ്പിച്ചെന്നും വിവരങ്ങളുണ്ടായിരുന്നു. എന്നാൽ അങ്ങനെയൊരു കത്ത് താൻ അയച്ചിട്ടില്ലെന്നാണ് പ്രതാപൻ വ്യക്തമാക്കിയത്. ഈ കത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നതായിരുന്നു പ്രതാപൻ ഇന്നലെ പറഞ്ഞത്. ഈക്കാര്യം തന്നെയാണ് അദ്ദേഹം ആവർത്തിച്ചിരിക്കുന്നത്.