- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുബേരൻ ബോബി ചെമ്മണ്ണൂരിനെ' പൂട്ടാൻ മുഖം നോക്കാതെ നടപടിക്ക് ഡിജിപി സെൻകുമാർ; ഇസ്മയിലിന്റെ ആത്മഹത്യയിൽ പൊലീസ് കേസിൽ നിന്നും ബോബിയെ ഒഴിവാക്കിയ സംഭവത്തിൽ മലപ്പുറം എസ്‌പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: ചെമ്മണ്ണൂർ ജുവലറിയിൽ നടന്ന ആത്മഹത്യ സംഭവത്തിൽ ഡിജിപി ടി പി സെൻകുമാർ മലപ്പുറം എസ്‌പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇസ്മയിലിന്റെ ആത്മഹത്യയിൽ പൊലീസ് കേസിൽ നിന്ന് ബോബി ചെമ്മണ്ണൂരിനെ ഒഴിവാക്കിയ സംഭവത്തിലാണ് സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടത്. തിരൂർ പാട്ടശേരി ഇസ്മയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആദ്യം തി
തിരുവനന്തപുരം: ചെമ്മണ്ണൂർ ജുവലറിയിൽ നടന്ന ആത്മഹത്യ സംഭവത്തിൽ ഡിജിപി ടി പി സെൻകുമാർ മലപ്പുറം എസ്‌പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇസ്മയിലിന്റെ ആത്മഹത്യയിൽ പൊലീസ് കേസിൽ നിന്ന് ബോബി ചെമ്മണ്ണൂരിനെ ഒഴിവാക്കിയ സംഭവത്തിലാണ് സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടത്.
തിരൂർ പാട്ടശേരി ഇസ്മയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആദ്യം തിരൂർ പൊലീസ് ബോബിക്കെതിരെ കേസെടുക്കുകയും പിന്നീട് ഇയാളുടെ പേര് ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സ്‌റ്റേറ്റ് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ സെന്റർ ജനറൽ സെക്രട്ടറി ജോയ് കൈതാരത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം എസ്‌പിയോട് ഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ബോബിയെ ഒഴിവാക്കിയത് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും തിരൂർ പൊലീസ് എടുത്ത ആത്മഹത്യാ പ്രേരണക്കേസും, മരിച്ച ഇസ്മയിലിനെതിരേ എടുത്ത ആത്മഹത്യാ ശ്രമത്തിനുള്ള കേസും ചേർത്ത് ഒരു കേസായി പരിഗണിക്കണമെന്നും ജോയ് കൈതാരത്തിന്റെ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. ബോബി ചെമ്മണ്ണൂരിന്റെ നിയമവിരുദ്ധമായ പണമിടപാടുകൾ അന്വേഷണ വിധേയമാക്കണമെന്നും കൈതാരം ആവശ്യപ്പെട്ടു.
ചെമ്മണ്ണൂർ ജുവലറിയിൽ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഇസ്മയിൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് മരിക്കുകയായിരുന്നു. ഇസ്മയിലിന്റെ മരണത്തെ തുടർന്ന് ബോബിയെ ഒന്നാം പ്രതിയാക്കിയും മറ്റ് അഞ്ച് ജീവനക്കാർക്കുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തതായി പൊലീസ് സബ് ഇൻസ്‌പെക്ടർ പറഞ്ഞിരുന്നു. പക്ഷേ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ബോബിയുടെ പേര് എഫ്.ഐ.ആറിൽ നിന്നും നീക്കം ചെയ്യപ്പെട്ടു.
മകളുടെ വിവാഹത്തിന് ആഭരണം വാങ്ങിയ ഇനത്തിൽ ഇസ്മയിൽ ജൂവലറിക്ക് 2,20,000 രൂപ നൽകാനുണ്ടായിരുന്നുവെന്നും അതിന്റെ പേരിൽ ഇസ്മയിൽ നൽകിയ ബ്ലാങ്ക് ചെക്കും മുദ്രപ്പത്രവും കാട്ടി ജൂവലറി ജീവനക്കാരും ഗുണ്ടകളും ഇസ്മയിലിന്റെ വീട്ടിലും, മകളെ വിവാഹം കഴിച്ചയച്ച വീട്ടിലും എത്തി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഇസ്മയിൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് ഇസ്മയിൽ മരിച്ചതിനു ശേഷമാണ് ആത്മഹത്യാശ്രമത്തിനു പൊലീസ് കേസെടുത്തതെന്നും ഇക്കാര്യത്തിൽ എന്തെങ്കിലും പരാതി ഇസ്മയിലിന്റെ കുടുംബത്തിനുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. ബോബി ചെമ്മണ്ണൂരും ഗുണ്ടകളും ജുവലറി ജീവനക്കാരും പൊലീസുകാരും ചേർന്ന് ഇസ്മയിലിന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.