- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപമാനിച്ചിറക്കി വിട്ട സെൻകുമാർ സിബിഐ സ്‌പെഷ്യൽ ഡയറക്ടറായി ടി പി വധം പൊക്കിയെടുത്ത് പിണറായിക്ക് പാര പണിയുമോ? വെള്ളാപ്പള്ളിയുടെ സഹായത്തോടെ കേന്ദ്ര ഡെപ്യൂട്ടേഷന് ശ്രമം തുടങ്ങി; സെൻകുമാറിന്റെ സേവനം ഇല്ലാതെ കേരളം മുൻപോട്ട് പോകില്ലെന്ന നിലപാട് എടുത്ത് കേന്ദ്രത്തിലേക്ക് പോകാൻ അനുമതി നിഷേധിച്ചു തിരിച്ചടിക്കാൻ സർക്കാർ
തിരുവനന്തപുരം: ഇടതു സർക്കാർ അധികാരത്തിൽ കയറിയപ്പോൾ കൈക്കൊണ്ട് സുപ്രധാന തീരുമാനങ്ങളിൽ ഒന്നായിരുന്നു ഡിജിപി സ്ഥാനത്തു നിന്നും ടി പി സെൻകുമാറിനെ മാറ്റിയ നടപടി. സർവീസ് കാലാവധി തീരാൻ ഒരു വർഷത്തോളം ബാക്കി നിൽക്ക് അദ്ദേഹത്തെ പൊലീസ് കൺസ്ട്രക്ഷൻ വകുപ്പിലേക്ക് സ്ഥലം മാറ്റിയ നടപടി വിവാദങ്ങൾ ക്ഷണിച്ചു വരുത്തുകയും ചെയ്തു. ഇതോടെ സോഷ്യൽ മീഡിയയിൽ തമാശക്കെങ്കിലും പ്രത്യക്ഷപ്പെട്ട ട്രോൾ സെൻകുമാറിന് വിനയായത് അദ്ദേഹത്തിന്റെ പേരിലെ ഇനീഷ്യലാണ് എന്നതായിരുന്നു. 'ടി പി' എന്ന ഇനീഷ്യൽ ഉള്ളതു കൊണ്ടാണ് ടി പി വധം ഓർത്താണ് സെൻകുമാറിനെ മാറ്റിയതെന്ന വിധത്തിലായിരുന്നു ട്രോളുകൾ. എന്നാൽ ട്രോളുകൾ അങ്ങനെ തന്നെ നിൽക്കട്ടെ, ടി പി എന്ന ഇനീഷ്യലുള്ള സെൻകുമാർ സിപിഎമ്മിനെ ടി പി വധത്തിന്റെ പേരിൽ പ്രതിരോധത്തിലാക്കുമോ എന്നതാണ് ഇപ്പോൽ ഉയരുന്ന ആശങ്ക. അതിന് കാരണം, സംസ്ഥാന സർക്കാർ അപമാനിച്ച് ഇറക്കിവിട്ട ടി പി സെൻകുമാർ സിബിഐ സ്‌പെഷ്യൽ ഡയറക്ടറായി നിയമനം ലഭിക്കാൻ വേണ്ടി കരുനീക്കങ്ങൾ തുടങ്ങിയെന്ന സൂചനകൾ പുറത്തുവരുന്നതാണ്. ഉന്നത ഐഎഎസ് ഉദ്യേ
തിരുവനന്തപുരം: ഇടതു സർക്കാർ അധികാരത്തിൽ കയറിയപ്പോൾ കൈക്കൊണ്ട് സുപ്രധാന തീരുമാനങ്ങളിൽ ഒന്നായിരുന്നു ഡിജിപി സ്ഥാനത്തു നിന്നും ടി പി സെൻകുമാറിനെ മാറ്റിയ നടപടി. സർവീസ് കാലാവധി തീരാൻ ഒരു വർഷത്തോളം ബാക്കി നിൽക്ക് അദ്ദേഹത്തെ പൊലീസ് കൺസ്ട്രക്ഷൻ വകുപ്പിലേക്ക് സ്ഥലം മാറ്റിയ നടപടി വിവാദങ്ങൾ ക്ഷണിച്ചു വരുത്തുകയും ചെയ്തു. ഇതോടെ സോഷ്യൽ മീഡിയയിൽ തമാശക്കെങ്കിലും പ്രത്യക്ഷപ്പെട്ട ട്രോൾ സെൻകുമാറിന് വിനയായത് അദ്ദേഹത്തിന്റെ പേരിലെ ഇനീഷ്യലാണ് എന്നതായിരുന്നു. 'ടി പി' എന്ന ഇനീഷ്യൽ ഉള്ളതു കൊണ്ടാണ് ടി പി വധം ഓർത്താണ് സെൻകുമാറിനെ മാറ്റിയതെന്ന വിധത്തിലായിരുന്നു ട്രോളുകൾ.
എന്നാൽ ട്രോളുകൾ അങ്ങനെ തന്നെ നിൽക്കട്ടെ, ടി പി എന്ന ഇനീഷ്യലുള്ള സെൻകുമാർ സിപിഎമ്മിനെ ടി പി വധത്തിന്റെ പേരിൽ പ്രതിരോധത്തിലാക്കുമോ എന്നതാണ് ഇപ്പോൽ ഉയരുന്ന ആശങ്ക. അതിന് കാരണം, സംസ്ഥാന സർക്കാർ അപമാനിച്ച് ഇറക്കിവിട്ട ടി പി സെൻകുമാർ സിബിഐ സ്‌പെഷ്യൽ ഡയറക്ടറായി നിയമനം ലഭിക്കാൻ വേണ്ടി കരുനീക്കങ്ങൾ തുടങ്ങിയെന്ന സൂചനകൾ പുറത്തുവരുന്നതാണ്. ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർ എതിർത്തിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താൽപ്പര്യത്തിലാണ് സെൻകുമാറിനെ നീക്കിയത്. ഇതിൽ പരസ്യമായ പ്രതിഷേധം സെൻകുമാർ അറിയിച്ചിരുന്നു. ഇപ്പോൾ അവധിയിൽ പ്രവേശിച്ച സെൻകുമാർ കേന്ദ്ര ഡെപ്യൂട്ടേഷന് ശ്രമം ശക്തമാക്കിയെന്നാണ് അറിയുന്നത്.
സിബിഐ ഡയറക്ടർക്കു കീഴിൽ സ്‌പെഷൽ ഡയറക്ടർ തസ്തിക ലക്ഷ്യമിട്ടാണ് സെൻകുമാറിന്റെ നീക്കങ്ങൾ എന്നാണ് അറിയുന്നത്. 1982, '83 ബാച്ചിലെ ഉദ്യോഗസ്ഥർക്കാണ് തസ്തിക ലഭ്യമാകുക. 83 ബാച്ച് കേരള കാഡർ ഉദ്യോഗസ്ഥനായ സെൻകുമാർ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സഹായത്തോടെയാണ് കേന്ദ്രസർക്കാറിനെ സമീപിക്കാൻ ഒരുങ്ങുന്നതെന്നാണ് സൂചന. നേരത്തെ വെള്ളാപ്പള്ളിയുമായുള്ള അടുപ്പത്തിന്റെ കൂടി പേരിലാണ് അദ്ദേഹത്തിന് സ്ഥാനചലനം ഉണ്ടായത്. അതുകൊണ്ട് തന്നെ ബിജെപി കേന്ദ്ര നേതൃത്വവുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി സഹായിക്കാൻ വെള്ളാപ്പള്ളി സജീവമായി തന്നെ രംഗത്തുണ്ട്.
ടി പി ചന്ദ്രശേഖരൻ വധക്കേസ് ഉൾപ്പെടെ പ്രമാദമായ കേസുകൾ പലതും സിബിഐയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ സെൻകുമാറിനെ സിബിഐയിലേക്ക് കൊണ്ടുവന്നാൽ അതു തങ്ങൾക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് ബിജെപിയും കരുതുന്നുണ്ട്. ചന്ദ്രശേഖരന്റെ വിധവ കെ കെ രമ തന്നെ ബിജെപി നേതാക്കളെ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. യുഡിഎഫും എൽഡിഎഫും വധക്കേസിലെ ഉന്നത ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാതെ ഒത്തുകളിക്കുകയാണെന്ന ആരോപണം ശക്തമായിരുന്നു. ഈ സാഹചര്യത്തിൽ ടി പി കേസ് അന്വേഷിക്കാൻ കേന്ദ്രം ഒരുങ്ങിയാൽ അതിന് മേൽനോട്ടം വഹിക്കാൻ പറ്റിയ ഉദ്യോഗസ്ഥനാകും സെൻകുമാറെന്നാണ് വിലയിരുത്തൽ.
സെൻകുമാറിന് ഒരുവർഷം കൂടി സർവിസുണ്ട്. അടുത്ത ശമ്പളപരിഷ്‌കരണത്തിൽ പെൻഷൻപ്രായം ഉയർത്താൻ സാധ്യതയേറെയാണ്. അങ്ങനെ സംഭവിച്ചാൽ സിബിഐ ഡയറക്ടറാകാനും സാധ്യതയുണ്ട്. അതേസമയം, സംസ്ഥാനസർക്കാർ അനുമതി നൽകിയാൽ മാത്രമേ സെൻകുമാറിന് കേന്ദ്രസർവിസിലേക്ക് പോകാൻ സാധിക്കൂ. സിബിഐയിലേക്കാണ് സെൻകുമാറിന്റെ നോട്ടമെങ്കിൽ അതിനെ തടയിടാൻ വേണ്ടിയുള്ള ശ്രമങ്ങളാകും സംസ്ഥാന സർക്കാറിന്റെ ഭാഗത്തു നിന്നുമുണ്ടാകും.
കേരള പൊലീസിൽ സെൻകുമാറിന്റെ സേവനംകൂടിയേ തീരൂ എന്ന നിലപാടാകും സെൻകുമാർ കേന്ദ്രത്തിലേക്ക് പോകുന്നതിനെ തടയിടാൻ വേണ്ടി സർക്കാർ സ്വീകരിക്കുക. ഇത് സെൻകുമാറിന് തിരിച്ചടിയാകുകയും ചെയ്യും. ഇതോട മറ്റ് മാർഗ്ഗങ്ങളില്ലാതെ കേരളാ പൊലീസിലെ മേസ്തിരിപ്പിണിക്ക് വേണ്ടി തന്നെ അദ്ദേഹം ഇറങ്ങിത്തിരിക്കേണ്ടി വരും. ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയ വേളിയിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷമായ ആരോപണങ്ങൾ മാദ്ധ്യമങ്ങളിലൂടെ ഉന്നയിച്ച സെൻകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന കാര്യം സംസ്ഥാന സർക്കാർ പരിശോധിച്ചുവരുകയാണ്.
കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത് ലോകനാഥ് ബെഹ്‌റയും ഋഷിരാജ് സിംഗും കേന്ദ്ര ഡെപ്യൂട്ടേഷന് ശ്രമിച്ചിരുന്നു. എന്നാൽ, അവർക്ക് അന്ന് പിന്തുണ നൽകാൻ രാഷ്ട്രീയ നേതൃത്വങ്ങൾ ഉണ്ടായില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ബിഡിജെഎസുമായുള്ള സഖ്യം തുടർന്നു പോകാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. ബിഡിജെഎസിന്റെ കൂട്ട് തെരഞ്ഞെടുപ്പിൽ ഗുണകരമായി എന്ന നിലപാടിലാണ് കേന്ദ്രം. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളി സെൻകുമാറിന് വേണ്ടി നടത്തുന്ന ശുപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളിക്കളയില്ലെന്നാണ് കരുതുന്നത്. എന്നാൽ, ഇവിടെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണ് പ്രധാനമാകുക.
നിയമം ലംഘിച്ചാണ് ഡിജിപി സ്ഥാനത്തു നിന്നും തന്നെ മാക്കിയതെന്നാണ് ടി പി സെൻകുമാർ വാദിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് അദ്ദേഹം ഹർജിയിലും നടൽകിയിരുന്നു. പൊലീസ് ആക്ടിന്റെ ലംഘനമെന്നാണ് സെൻകുമാർ വാദിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കപ്പെട്ടാൽ രണ്ടുവർഷം കഴിയാതെ മാറ്റരുതെന്ന സുപ്രീം കോടതി ഉത്തരവും ലംഘിക്കപ്പെട്ടു. കൃത്യനിർവഹണത്തിൽ കാര്യക്ഷമത പുലർത്തിയില്ലെങ്കിൽ മാത്രമേ സംസ്ഥാന പൊലീസ് മേധാവിയെ കാലാവധി തീരുംമുമ്പ് മാറ്റാനാവൂ. നേരത്തെ ടി.പി സെൻകുമാർ മൂന്ന് ദിവസത്തെ അവധിയിൽ പ്രവേശിക്കുകയും പിന്നീട് അത് നീട്ടുകയും ചെയ്തിരുന്നു.
നിലവിലെ സീനിയോറ്റി പ്രകാരം ടി.പി. സെൻകുമാർ തന്നെയാണ് ഐപിഎസ് ഉദ്യോഗസ്ഥരിൽ മുന്നിൽ. ജേക്കബ് തോമസ്, ലോക്നാഥ് ബെഹ്റ, ഋഷിരാജ് സിങ് എന്നീ ക്രമത്തിലാണ് മറ്റുള്ളവരുടെ സ്ഥാനം. സംസ്ഥാന പൊലീസ് മേധാവി, വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി, അഗ്നിശമന സേനാവിഭാഗം മേധാവി എന്നീ ക്രമത്തിലാണ് ഇവരെ നിയമിക്കണമെന്നാണ് ധാരണ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടർന്ന ഈ ക്രമം ജേക്കബ് തോമസിനെ അഗ്നിശമനസേനാ വിഭാഗത്തിൽ നിന്ന് മാറ്റിയതോടെ ലംഘിക്കപ്പെട്ടു.
സെൻകുമാറിനെ ഡിജിപിയായി നിയമിച്ചത് മഹേഷ് കുമാർ സിങ്ലയുടെ അപേക്ഷയെ മറികടന്നാണെന്നും ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥൻ കാലാവധി തികയ്ക്കാതെ അപേക്ഷ നൽകിയെന്നായിരുന്നു സർക്കാരിന്റെ ന്യായം. ഇപ്പോഴാണെങ്കിൽ സീനിയോറിറ്റിയിൽ മൂന്നാമതുള്ള ലോക്നാഥ് ബെഹ്റയാണ് ഡിജിപി. സീനിയോറിറ്റി വിവാദം സംസ്ഥാന പൊലീസിനെ പലതവണ
പിടിച്ചുലച്ചിട്ടുണ്ട്. 2005ലും സീനിയോറിറ്റിയിൽ മൂന്നാമതുള്ള രമൺ ശ്രീവാസ്തവയെയാണ് ഡിജിപിയാക്കിയത്.