- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സദാശിവം വിരമിക്കുന്ന ഒഴിവിൽ ടി പി സെൻകുമാറിനെ മോദി ഗവർണറാക്കുമോ? മുൻ ഡിജിപിയെ കേരള ഗവർണറാക്കുമെന്ന പ്രചരണത്തിന് പിന്നിൽ സർക്കാറിലെയും ഉദ്യോഗസ്ഥ തലത്തിലെയും ഉന്നതരുടെ ഭയം തന്നെ; നിയമ പോരാട്ടത്തിലൂടെ ഡിജിപി പദവി തിരിച്ചു പിടിച്ചതിന്റെ കലിപ്പു തീരാത്ത സർക്കാർ ഭയക്കുന്നത് സെൻകുമാറിന് സംസ്ഥാന കാര്യങ്ങളിൽ ഇടപെടൽ നടത്താവുന്ന ചുമതല കിട്ടുമോ എന്ന്; അഭ്യൂഹങ്ങൾക്കെല്ലാം കാരണം അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ച്ച
തിരുവനന്തപുരം: കേരളാ ഗവർണർ സ്ഥാനത്തുനിന്നും പി സദാശിവം വിരമിക്കാൻ ഇനി അധികം നാളുകൾ ഇല്ല. സുപ്രീംകോടതിയുടെ മുൻ ചീഫ്ജസ്റ്റിസ് കൂടിയായ അദ്ദേഹം കേരള ഗവർണമെന്റുമായി നല്ല ബന്ധമാണ് പുലർത്തിയത്. ഈ നല്ലബന്ധം ഇഷ്ടപ്പെടാത്ത ബിജെപി നേതാക്കൾ അദ്ദേഹത്തെ വിമർശിച്ചു കൊണ്ടും രംഗത്തുവന്നിരുന്നു. ഇതോടെ സദാശിവത്തിന് ഗവർണർ പദവിയിൽ രണ്ടാമൂഴം ലഭിക്കില്ലെന്ന് കരുതുന്നവരും ഏറെയാണ്. എങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക മോദിയെയും അമിത്ഷായുമാകും. ഇതിനിടെയാണ് മുൻ കേരളാ ഡിജിപി ടി പി സെൻകുമാർ ഗവർണർ ആകുമെന്നും അദ്ദേഹത്തിന് കേരളത്തിൽ തന്നെ പോസ്റ്റിങ് നൽകുമെന്നുമുള്ള വാർത്ത എത്തിയത്. നിരവിലെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷ സർക്കാരിനെ നേരിടാൻ പറ്റിയ വ്യക്തി എന്ന നിലയിൽ സെൻകുമാറിനെ ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നാണ് പ്രചരണം. സംസ്ഥാന സർക്കാറിനെതിരെ സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തിയ ഡിജിപി പദവി തിരിച്ചുപിടിച്ചത് ബിജെപിക്കാർക്കിടയിൽ മതിപ്പുണ്ട് സെൻകുമാറിന്. ഈ സാധ്യത അടക്കം ചൂണ്ടിക്കാട്ടിയാ
തിരുവനന്തപുരം: കേരളാ ഗവർണർ സ്ഥാനത്തുനിന്നും പി സദാശിവം വിരമിക്കാൻ ഇനി അധികം നാളുകൾ ഇല്ല. സുപ്രീംകോടതിയുടെ മുൻ ചീഫ്ജസ്റ്റിസ് കൂടിയായ അദ്ദേഹം കേരള ഗവർണമെന്റുമായി നല്ല ബന്ധമാണ് പുലർത്തിയത്. ഈ നല്ലബന്ധം ഇഷ്ടപ്പെടാത്ത ബിജെപി നേതാക്കൾ അദ്ദേഹത്തെ വിമർശിച്ചു കൊണ്ടും രംഗത്തുവന്നിരുന്നു. ഇതോടെ സദാശിവത്തിന് ഗവർണർ പദവിയിൽ രണ്ടാമൂഴം ലഭിക്കില്ലെന്ന് കരുതുന്നവരും ഏറെയാണ്. എങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക മോദിയെയും അമിത്ഷായുമാകും. ഇതിനിടെയാണ് മുൻ കേരളാ ഡിജിപി ടി പി സെൻകുമാർ ഗവർണർ ആകുമെന്നും അദ്ദേഹത്തിന് കേരളത്തിൽ തന്നെ പോസ്റ്റിങ് നൽകുമെന്നുമുള്ള വാർത്ത എത്തിയത്.
നിരവിലെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷ സർക്കാരിനെ നേരിടാൻ പറ്റിയ വ്യക്തി എന്ന നിലയിൽ സെൻകുമാറിനെ ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നാണ് പ്രചരണം. സംസ്ഥാന സർക്കാറിനെതിരെ സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തിയ ഡിജിപി പദവി തിരിച്ചുപിടിച്ചത് ബിജെപിക്കാർക്കിടയിൽ മതിപ്പുണ്ട് സെൻകുമാറിന്. ഈ സാധ്യത അടക്കം ചൂണ്ടിക്കാട്ടിയാണ് സെൻകുമാറിനെ ഗവർണർ പദവി നൽകുമെന്ന വിധത്തിലുള്ള വാർത്തകൾ പുറത്തുവന്നത്. ഇത് അദ്ദേഹത്തെ മനപ്പൂർവ്വം ദ്രോഹിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണെന്നാണ് ഈ വാർത്തയെന്നും അദ്ദേഹത്തോട് അടുത്തവർ പറയുന്നു.
അതേസമയം ഇത്തരം പ്രചരണങ്ങൾക്ക് പിന്നിലെ ലക്ഷ്യം മറ്റൊന്നാണെന്ന സൂചനയാണ് സെൻകുമാറിനോട് അടുത്ത വൃത്തങ്ങൾ നൽകുന്നത്. താൻ ഗവർണറായി കാണണമെന്ന ആഗ്രഹം ഉള്ളവരല്ല ഇത്തരം പ്രചരണം നടത്തുന്നത്. മറിച്ച് അദ്ദേഹത്തിന് ന്യായമായും ലഭിക്കേണ്ടിയിരുന്ന ചില പദവികളുണ്ട്. അത്തരം പദവികളിൽ ചിലത് സംസ്ഥാന കാര്യങ്ങളിൽ ഇടപെടാൻ പോന്നതായിരുന്നു. ഈ പദവികളിലേക്ക് സെൻകുമാർ എത്താതിരിക്കാൻ വേണ്ടിയാണ് ഗവർണർ പോലുള്ള പദവികൾ നൽകുമെന്ന് പ്രചരിപ്പിക്കുന്നതും എന്നാണ് പുറത്തുവരുന്ന സൂചന.
വിരമിച്ചെങ്കിലും സർക്കാറിൽ പലരും ഭയക്കുന്ന ഉദ്യോഗസ്ഥനായി സെൻകുമാർ മാറിയെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ അദ്ദേഹത്തെ മെരുക്കാൻ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളും. കേന്ദ്രത്തിൽ ഉദ്യോഗസ്ഥ തലത്തിലും സെൻകുമാറിനെ താൽപ്പര്യമുള്ളവരുണ്ട്. അതേസമയം സെൻകുമാറിനെ കാവിപുതപ്പിച്ചാൽ പലകാര്യങ്ങൾ സർക്കാറിനും ഉദ്യോഗസ്ഥർക്കും എളുപ്പമാണ്. ഈ സാധ്യതയെയാണ് ഉപയോഗപ്പെടുത്തുന്നതും. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ അടുത്തിടെ കേരളത്തിലെത്തിയപ്പോൾ സെൻകുമാർ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
അന്ന് ഷായെ സന്ദർശിച്ച പ്രമുഖരിൽ പലരും ബിജെപിയിൽ ചേർന്നെങ്കിലും സെൻകുമാർ അംഗത്വമെടുക്കാതിരുന്നത്, അദ്ദേഹത്തെ തേടിയെത്താനിരിക്കുന്ന പദവിക്കു മുന്നോടിയായാണെന്ന് അഭ്യൂഹമുയർന്നിരുന്നു. അതേസമയം സെൻകുമാറിനെ ഗവർണർ പദവിയിൽ നിയമിക്കുന്നു എന്ന വാർത്തകൾ വന്നാൽ മറ്റ് ബിജെപി കേന്ദ്രങ്ങളിൽ നിന്നും എതിർപ്പുയരും. ഈ എതിർപ്പുയരാൻ വേണ്ടിക്കൂടിയാണ് പുതിയ പ്രചരണരം തന്ത്രവുമായി ചില ഉദ്യോഗസ്ഥ കേന്ദ്രങ്ങൾ രംഗത്തെത്തിയത്. ഗവർണറാക്കുന്നയാൾക്ക് അതേ സംസ്ഥാനത്തുതന്നെ നിയമനം നൽകുന്ന കീഴ്വഴക്കമില്ലെന്നു. അങ്ങനെ ചെയ്യരുതെന്ന് ഭരണഘടനയിൽ പറയുന്നുമില്ല. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ മോദി സർക്കാർ ഗവർണറായി നിയമിച്ചതും കീഴ്വഴക്കങ്ങൾ ലംഘിച്ചായിരുന്നു. ഈ സാധ്യതകളെല്ലാം ചൂണ്ടിക്കാണിച്ചായിരുന്നു വാർത്ത.
തന്നെ പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയ നടപടിക്കെതിരെ സെൻകുമാർ സുപ്രീം കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയതും പിണറായി സർക്കാരിന് കുറച്ചൊന്നുമല്ല ക്ഷീണമുണ്ടാക്കിയത്. സ്ഥാനമൊഴിഞ്ഞശേഷം അദ്ദേഹത്തെ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ അംഗമായി നിയമിക്കാനുള്ള നീക്കത്തിനും സർക്കാർ തടയിട്ടിരുന്നു. ഇതിന് ശേഷവും സെൻകുമാറിനെ വിടാതെ പിന്തുടർന്നിരുന്നു സംസ്ഥാന സർക്കാർ. ഹൈക്കോടതി തള്ളിയ കേസിൽ സെൻകുമാറിനെ വീണ്ടും കുടുക്കാനായി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജി പക്ഷെ പരിഗണനക്ക് പോലുമെടുക്കാതെ തള്ളിയതും സർക്കാറിന് തിരിച്ചിടിയായിരുന്നു.
സെൻകുമാർ വ്യാജരേഖയുണ്ടാക്കി എന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് കഴമ്പില്ലെന്ന് കണ്ട് ഹൈക്കോടതി റദ്ദാക്കിയതിന് എതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വൻതുക മുടക്കി മുതിർന്ന അഭിഭാഷകരെ ഇറക്കിയെങ്കിലും വീണ്ടും പരാജയപ്പെട്ടു. സ്പഷ്യൽ ലീവ് പെറ്റിഷൻ ഫയലിൽ സ്വീകരിക്കാൻ തന്നെ കോടതി തയ്യാറായില്ല. സർക്കാരിനെ വെല്ലുവിളിച്ച് പൊലീസ് മേധാവിക്കസേരയിൽ തിരിച്ചെത്തിയ സെൻകുമാർ അവിടെ നിന്ന് പടിയിറങ്ങിയതിന് പിന്നാലെ മൂന്നു കേസുകളിലാണ് പ്രതിയായത്. ഒരെണ്ണത്തിൽ അറസ്റ്റിലായി ജാമ്യം എടുക്കണ്ടിവന്നു. ഈ കേസിൽ പക്ഷെ ഒരുവർഷം തികയുംമുൻപെ തെളിവില്ലാതെ പൊലീസിന് തന്നെ നടപടി അവസാനിപ്പിക്കേണ്ടി വന്നു. അഴിമതി ആരോപിച്ച് വിജിലൻസ് തുടങ്ങിയ അന്വേഷണം ഹൈക്കോടതി റദ്ദാക്കി. അതിനെതിരെ സുപ്രീം കോടതിയിൽ ഹർജിയുമായി പോയ തിരുവനന്തപുരത്തെ സിപിഎം നേതാവ് എജെ സുകാർണോക്ക് 25000 രൂപ പിഴയാണ് കോടതി വിധിച്ചത്.
ഇതൊന്നും പോരാതെയാണ് ഹൈക്കോടതി തള്ളിയ മറ്റൊരു കേസിൽ സർക്കാർ തന്നെ സുപ്രീം കോടതി വരെ പോയി ഇപ്പോൾ പരാജയം എറ്റുവാങ്ങിയത്. നേരത്തെ സെൻകുമാറിനെതിരെ കേസ് നടത്തിയ വകയിൽ അഭിഭാഷകർക്ക് നൽകാനുള്ള തുക മാത്രം 20 ലക്ഷം രൂപയിലേറെ കണക്കാക്കിയിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കാതെ വൈകിച്ച വകയിൽ പിന്നെയുമൊരു 25,000 കൂടി അന്ന് കയ്യിൽ നിന്നുപോയി. സർക്കാർ അഭിഭാഷകരെ ഒഴിവാക്കി ഇന്നലെ നിയോഗിച്ച അഡ്വക്കറ്റ് ഹരിൺ പി റാവലിന് നൽകാനുള്ള ലക്ഷങ്ങളും ഖജനാവിന്റെ നഷ്ടം തന്നെ. പ്രളയദുരന്തത്തിൽ നിന്ന് കരകയറാൻ സാധാരണക്കാരുടെ ശമ്പളവും ചോദിച്ചുവാങ്ങുന്ന ഘട്ടത്തിൽ പോലും ഈ ദുർവ്യയം തുടരുന്നു എന്നതും വിമർശന വിധേയമായിരുന്നു.