- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി സർക്കാറിന്റെ പകപോക്കലിനെതിരെ ടി പി സെൻകുമാർ കോടതിയിലേക്ക്; ചാരക്കേസിൽ നമ്പി നാരായണനെ ഉപദ്രവിച്ചതിൽ തനിക്കൊരു പങ്കുമില്ലെന്ന് മുൻ ഡിജിപി; സർക്കാർ ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിക്കുന്നതായി കോടതിയെ അറിയിക്കും; താൻ കുറ്റക്കാരനെങ്കിൽ ഇ.കെ. നായനാർ സർക്കാർ ഒന്നാംപ്രതിയെന്ന വാദത്തിൽ ഉറച്ചു നിൽക്കും;പിന്നിൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ നിയമന സാധ്യത
തിരുവനന്തപുരം: തുടർച്ചയായി തന്നെ വേട്ടയാടുന്ന പിണറായി സർക്കാറിന്റെ നടപടിക്കെതിരെ മുൻ പൊലീസി മേധാവി ടി പി സെൻകുമാർ നിയമ നടപടിക്ക് ഒരുങ്ങുന്നു. നമ്പി നാരായണനെ ഉപദ്രവിച്ച കേസിൽ തനിക്ക് പങ്കുണ്ടെന്ന് കാണിച്ച് സർക്കാർ സത്യവാങ്മൂലം നൽകിയത് തെറ്റാണെന്നും ഈ കേസിൽ തനിക്കൊരു ബന്ധവുമില്ലെന്ന് തെളിയിക്കാനാണ് സെൻകുമാറിന്റെ നീക്കം. ഈ സംഭവത്തിൽ സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് സെൻകുമാറിന്റെ വാദം. ചാരക്കേസിൽ നമ്പി നാരായണനെ ഉപദ്രവിച്ചതിൽ സെൻകുമാറിനും പങ്കെന്ന് കാണിച്ച് സത്യവാങ് മൂലം നൽകിയതിനെയാണ് എതിർക്കുന്നത്. തനിക്കെതിരായ ചുമത്തിയ കള്ളക്കേസുകളെല്ലാം തള്ളിപ്പോയപ്പോൾ സർക്കാർ കാട്ടിക്കൂട്ടുന്ന പാപ്പരത്വമാണ് നടപടിയെന്ന് സെൻകുമാർ പറയുന്നത്. അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ നിയമനം വൈകുന്നതടക്കമുള്ള സർക്കാർ നടപടികൾക്കെതിരെ സെൻകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ചപ്പോളാണ് നമ്പി നാരായണനെതിരായ കേസിൽ സെൻകുമാറും തെറ്റായ ഇടപെടൽ നടത്തിയെന്ന് കാണിച്ച് സർക്കാർ സത്യവാങ്മൂലം നൽകിയത്. ഇത് കോടത
തിരുവനന്തപുരം: തുടർച്ചയായി തന്നെ വേട്ടയാടുന്ന പിണറായി സർക്കാറിന്റെ നടപടിക്കെതിരെ മുൻ പൊലീസി മേധാവി ടി പി സെൻകുമാർ നിയമ നടപടിക്ക് ഒരുങ്ങുന്നു. നമ്പി നാരായണനെ ഉപദ്രവിച്ച കേസിൽ തനിക്ക് പങ്കുണ്ടെന്ന് കാണിച്ച് സർക്കാർ സത്യവാങ്മൂലം നൽകിയത് തെറ്റാണെന്നും ഈ കേസിൽ തനിക്കൊരു ബന്ധവുമില്ലെന്ന് തെളിയിക്കാനാണ് സെൻകുമാറിന്റെ നീക്കം. ഈ സംഭവത്തിൽ സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് സെൻകുമാറിന്റെ വാദം.
ചാരക്കേസിൽ നമ്പി നാരായണനെ ഉപദ്രവിച്ചതിൽ സെൻകുമാറിനും പങ്കെന്ന് കാണിച്ച് സത്യവാങ് മൂലം നൽകിയതിനെയാണ് എതിർക്കുന്നത്. തനിക്കെതിരായ ചുമത്തിയ കള്ളക്കേസുകളെല്ലാം തള്ളിപ്പോയപ്പോൾ സർക്കാർ കാട്ടിക്കൂട്ടുന്ന പാപ്പരത്വമാണ് നടപടിയെന്ന് സെൻകുമാർ പറയുന്നത്. അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ നിയമനം വൈകുന്നതടക്കമുള്ള സർക്കാർ നടപടികൾക്കെതിരെ സെൻകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ചപ്പോളാണ് നമ്പി നാരായണനെതിരായ കേസിൽ സെൻകുമാറും തെറ്റായ ഇടപെടൽ നടത്തിയെന്ന് കാണിച്ച് സർക്കാർ സത്യവാങ്മൂലം നൽകിയത്. ഇത് കോടതിയെ തെറ്റിദ്ധരിപ്പിക്കലാണെന്ന് കാണിച്ച് വീണ്ടും നിയമനടപടി സ്വീകരിക്കാനാണ് സെൻകുമാറിന്റെ തീരുമാനം.
സർക്കാർ ആവശ്യപ്രകാരം കേസ് ഏറ്റെടുത്തെങ്കിലും കാര്യമായ അന്വേഷണം തുടങ്ങും മുൻപ് തന്നെ ഹൈക്കോടതി നിർദ്ദേശപ്രകാരം ഫയലുകൾ മടക്കി നൽകിയിരുന്നു. താൻ കുറ്റക്കാരനെങ്കിൽ ഇ.കെ. നായനാർ സർക്കാർ ഒന്നാംപ്രതിയാകും. എന്നാൽ നമ്പി നാരായണനെ കുറ്റവിമുക്തനാക്കിയ സുപ്രീംകോടതി വിധിക്ക് ശേഷം ഉദ്യോഗസ്ഥ വീഴ്ച അന്വേഷിക്കുന്ന സമിതിയുടെ മുന്നിൽ തന്നെയും കുറ്റക്കാരനാക്കാനാണ് സർക്കാർ ശ്രമമെന്നാണ് സെൻകുമാറിന്റെ ആരോപണം. തനിക്കെതിരെയെടുത്ത എല്ലാ കേസുകളും കോടതി തള്ളിക്കളഞ്ഞതിനാൽ അടുത്ത പ്രതികാരനടപടിയാണിതെന്നും ആരോപിക്കുന്നു.
തന്റെ ഫോൺ ചോർത്താൻ ശ്രമം നടക്കുന്നുണ്ടെന്നും സെൻകുമാറിനോട് അടുത്ത വൃത്തങ്ങൽ നേരത്തെ പറഞ്ഞിരുന്നു. ഇതിനു മുൻപ് 2016 മുതലാണ് സെൻകുമാറിന്റെ ഫോൺ ചോർത്താൻ സർക്കാർ തലത്തിൽ തന്നെ ശ്രമം നടന്നിരുന്നത്. പിന്നീട് ഈ ശ്രമം അവസാനിച്ചിരുന്നു. ഇപ്പോൾ സെൻകുമാർ ഗവർണർ ആകും എന്ന വാർത്ത വന്ന ശേഷമാണ് ഫോൺ ചോർത്തൽ നടപടികൾ വീണ്ടും ആരംഭിച്ചത്.
ഒരു മുൻ ഡിജിപിയുടെ ഫോൺ ചോർത്താൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നു എന്ന ആരോപണം തന്നെ ഞെട്ടിപ്പിക്കുന്നതും ഭരണത്തെ തന്നെ കുലുക്കാൻ പര്യാപ്തവുമാണ്. ഐജിയും ഹോം സെക്രട്ടറിയും വിചാരിച്ചാൽ ആരുടെ ഫോണും ചോർത്താമെന്നു ഉന്നത ഭരണ വൃത്തങ്ങൾ തന്നെ സ്ഥിരീകരിച്ചിരിക്കെ ഫോൺ ചോർത്തൽ ആരോപണങ്ങൾക്ക് ഗുരുതര സ്വഭാവം വരുന്നു. സെൻകുമാറിന്റെ വീട്ടിലെയും ഓഫീസിലെയും ഫോണുകൾ ചോർത്തുന്നുണ്ട്. സെൻകുമാറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ തന്നെയാണ് ഫോൺ ചോർത്തൽ വാർത്ത പുറത്തുവിട്ടത്. ഈയിടെ ബിജെപി അധ്യക്ഷൻ അമിത് ഷാ തിരുവനന്തപുരത്ത് വന്നപ്പോൾ സെൻകുമാർ അമിത് ഷായെ സന്ദർശിച്ചിരുന്നു.
ബിജെപി ഉന്നത വൃത്തങ്ങളിൽ നിന്നുള്ള ക്ഷണം വന്നശേഷമാണ് സെൻകുമാർ അമിത്ഷായെ സന്ദർശിക്കാൻ തീരുമാനിച്ചത്. കെപിസിസി നിർവാഹക സമിതിയംഗം രാമൻ നായരും, മുൻ വനിതാ കമ്മീഷൻ അംഗം പ്രമീളാ ദേവിയും അമിത് ഷായെ കാണുകയും ബിജെപിയിൽ ചേരുകയും ചെയ്ത അതേ സമയമാണ് സെൻകുമാറും അമിത് ഷായെ സന്ദർശിച്ചത്. പക്ഷെ വാർത്ത പിടിച്ചു പറ്റിയത് സെൻകുമാറും അമിത് ഷായുംതമ്മിലുള്ള സന്ദർശനമായിരുന്നു. ഇതോടെ സർക്കാരിന്റെ കണ്ണുകൾ വീണ്ടും സെൻകുമാറിന്റെ നേർക്ക് നീളുകയായിരുന്നു. സെൻകുമാർ ആരുമായൊക്കെ ബന്ധപ്പെടുന്നു എന്താണ് സെൻകുമാറിന്റെ നീക്കങ്ങൾ എന്നറിയാനാണ് ഫോൺ ചോർത്തൽ നടക്കുന്നത്.
ബിജെപി കേന്ദ്ര നേതൃത്വം സെൻകുമാറുമായി ബന്ധപ്പെടുന്നുണ്ടോ എന്നും ഫോൺ ചോർത്തലിന്റെ മുഖ്യ വിഷയമായി ആരോപിക്കപ്പെടുന്നു. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം നിയമ പോരാട്ടം വഴി ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി സെൻകുമാർ തിരിച്ചത്തിയത് മുതൽ സർക്കാരിന്റെ കണ്ണിലെ കരടായാണ് സെൻകുമാർ നിലകൊള്ളുന്നത്. ഡിജിപിയായി കാലാവധി തികയ്ക്കാനുള്ള രണ്ടു മാസക്കാലം സെൻകുമാറിനെ നിരീക്ഷിക്കാൻ വേണ്ടി മാത്രം ടോമിൻ തച്ചങ്കരിയെ സർക്കാർ പൊലീസ് ആസ്ഥാനത്ത് നിയമിച്ചിരുന്നു. ഈ തർക്കങ്ങൾ വാർത്തകളുടെ തലക്കെട്ടാവുകയും ചെയ്തിരുന്നു.
സെൻകുമാറിനെതിരെ നാലോളം വ്യാജ കേസുകൾ ആണ് ഇടത് സർക്കാർ ചാർജ് ചെയ്തിരുന്നത്. ഇതെല്ലാം ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നടത്തിയ പോരാട്ടങ്ങൾ വഴി സെൻകുമാർ പരാജയപ്പെടുത്തിയിരുന്നു. കേരളാ അഡ്‌മിനിസ്‌ട്രെറ്റിവ് ട്രൈബ്യുണൽ അംഗമായുള്ള സെൻകുമാറിന്റെ നിയമനം തടയുക എന്നതാണ്. ഈ കേസുകൾ വഴി സർക്കാർ ലക്ഷ്യമിട്ടത് എന്ന് ആരോപണം വന്നിരുന്നു. സെൻകുമാറിനെ കേസുകളിൽ കുടുക്കിയശേഷം ആ സ്ഥാനത്ത് സർക്കാർ മുൻ എഡിജിപി രാജേഷ് ദിവാനെ നിയമിക്കുകയും ചെയ്തിരുന്നു. സെൻകുമാറിനെ കേന്ദ്ര അഡ്‌മിനിസ്ട്രേറ്റിവ് ട്രിബ്യുണൽ അംഗമായി കേന്ദ്ര സർക്കാർ നിയമിക്കാൻ തയ്യാറെടുക്കുന്നതായി ഇടത് സർക്കാർ സംശയിക്കുന്നുണ്ട്.
ഐഎസ്ആർഓ കേസിൽ നമ്പി നാരായണനെ പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ സെൻകുമാർ ആണെന്ന സർക്കാർ ആരോപണം സെൻകുമാറിന്റെ സാധ്യതകൾ തടയാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപിക്കപ്പെടുന്നുണ്ട്. കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ അംഗമാകുന്നതിനു സർക്കാർ തടസ്സം നിൽക്കുന്നു എന്നാരോപിച്ചു സെൻകുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഈ ആരോപണം സത്യവാങ്മൂലത്തിന്റെ രൂപത്തിൽ സർക്കാർ കെട്ടഴിച്ചത്.