- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിയിൽ ചേരുമെന്ന പ്രചാരണത്തിന് പിന്നിൽ എന്റെ നേതാവിന്റെ ഓഫീസിലെ ഒരാൾ; മരണം വരെ കോൺഗ്രസുകാരനായി തുടരും; വേണ്ടപ്പെട്ട ഒരാളെ സ്ഥാനാർത്ഥിയാക്കാൻ തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണ്; കിംവതന്ദികൾ തള്ളി ടി ശരത്ചന്ദ്ര പ്രസാദ്
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റു ലഭിക്കാത്തതിന്റെ പേരിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്ന പ്രചാരണം തള്ളി കെപിസിസി വൈസ് പ്രസിഡന്റ് ടി ശരത് ചന്ദ്ര പ്രസാദ്. മരണം വരെ കോൺഗ്രസുകാരനായിരിക്കും. തന്റെ നേതാവിന്റെ ഓഫീസിലെ ഒരാൾ ഇന്നലെ മുതൽ പടച്ചുവിടുന്ന വാർത്തയാണിത്. വേണ്ടപ്പെട്ട ഒരാളെ സ്ഥാനാർത്ഥിയാക്കാൻ തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും ശരത് ചന്ദ്ര പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ ചോര കോൺഗ്രസിന് വേണ്ടിയുള്ളതാണ്. മറിച്ചുള്ള പ്രചാരണങ്ങൾ നടത്തുന്നവർക്ക് ദൈവം കൊടുക്കും.28 വർഷമായി കെപിസിസി ഭാരവാഹിയാണ്. തന്നെ അപമാനിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നത്. തന്റെ നേതാവിന്റെ ഓഫീസിലെ ഒരാൾ അവന് വേണ്ടപ്പെട്ട ഒരാളെ സ്ഥാനാർത്ഥിയാക്കാനാണ് ഇത്തരത്തിൽ പ്രചാരണം നടത്തിയത്. ഇതിനുള്ള പ്രതിവിധി പിന്നീടുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. താൻ കോൺഗ്രസല്ലെന്ന് പറയാൻ ഇന്ന് കോൺഗ്രസ് പാർട്ടിയിൽ ആരുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബഹുമാന്യരായ പിതാക്കന്മാരെ കണ്ട് കോൺഗ്രസായ ആളല്ല താൻ. മഹാത്മാ ഗാന്ധി തന്റെ വികാരമാണ്. ഇന്ദിരാ ഗന്ധി പ്രചോദനവും കെ കരുണാകരൻ രാഷ്ട്രീയ ഗുരുവുമാണ്. അവരുടെ ചിന്തയാണ് തന്റെ ഹൃദയത്തിലുള്ളത്. ആര് പോയാലും അവസാനം വരെ തന്റെ ചോര ജീവൻ തുടിക്കുന്ന കോൺഗ്രസാണ്. ശരീരത്തിൽ വാരികുന്തം കുത്തിയിറക്കിയപ്പോഴും താൻ വിളിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കെഎസ്‌യു സിന്ദാബാദ് എന്നാണെന്നും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ