- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അതൊന്നും നടക്കാൻ പോകുന്നില്ലെഡോ..താൻ പോയി പണി നോക്ക്' എന്ന ടി ഷർട്ടിനു പിന്നാലെ 'കോട്ടൺ കാപ്പി' അഭിമാന പുരസരം അവതരിപ്പിക്കുന്നു 'ചിറ്റപ്പൻ ഡാ'....!; ബന്ധുനിയമന വിവാദം തലവേദയാകുമ്പോൾ ടി-ഷർട്ട് വിപണിയിലും ട്രോൾ തരംഗം
ബന്ധുനിയമന വിവാദം സിപിഐ(എം)നു തലവേദനയാകുമ്പോൾ ടി-ഷർട്ടിന്റെ രൂപത്തിലും പാർട്ടിക്ക് പണികിട്ടി. ചിറ്റപ്പൻ ഡാ- എന്ന് രേഖപ്പെടുത്തിയ നാല് കളർ ടി ഷർട്ടുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. കോട്ടൺ കാപ്പിയാണ് ടീ ഷർട്ട് ഇറക്കിയിരിക്കുന്നത്. ബുക്ക് ചെയ്യുന്നവർ കമ്പനിയുടെ ബന്ധുവായാലും ഇല്ലെങ്കിലും 17 ശതമാനം ഓഫർ ലഭിക്കും. 599 രൂപയുടെ ടി-ഷർട്ട് വിവാദം നിലയ്ക്കാത്ത കാലത്ത് 499രൂപയ്ക്ക് ലഭിക്കും. ഏഴ് സൈസുകളിലാണ് ടി ഷർട്ട് വിപണിയിലെത്തിക്കുന്നത്. വിവാദത്തിന് കാരണക്കാരനായ മന്ത്രി ഇ.പി ജയരാജന് വരെ പാകമാകുന്ന ട്രിപ്പിൾ എക്‌സ് എൽ സൈസിൽ വരെ ടി-ഷർട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. കോട്ടൺ കാപ്പി ഇതാദ്യമായല്ല മലയാളം ട്രെൻഡ് ഡയലോഗുകളെ ടീ ഷർട്ടിലാക്കുന്നത്. ''ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി'' എന്ന സലിംകുമാറിന്റെ ഡയലോഗ് ഇവരുടെ ഹിറ്റ് ടി-ഷർട്ടാണ്. എട്ട് നിറങ്ങളിൽ ഇത് ലഭിക്കും. ''ഭയപ്പെടേണ്ട ചെമ്പകം, പക്കത്തില് വാ'' തുടങ്ങിയ ഡയലോഗുകളുമുണ്ട്. ''അതൊന്നും നടക്കാൻ പോകുന്നില്ലഡോ, താൻ പോയി പണിന
ബന്ധുനിയമന വിവാദം സിപിഐ(എം)നു തലവേദനയാകുമ്പോൾ ടി-ഷർട്ടിന്റെ രൂപത്തിലും പാർട്ടിക്ക് പണികിട്ടി. ചിറ്റപ്പൻ ഡാ- എന്ന് രേഖപ്പെടുത്തിയ നാല് കളർ ടി ഷർട്ടുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. കോട്ടൺ കാപ്പിയാണ് ടീ ഷർട്ട് ഇറക്കിയിരിക്കുന്നത്. ബുക്ക് ചെയ്യുന്നവർ കമ്പനിയുടെ ബന്ധുവായാലും ഇല്ലെങ്കിലും 17 ശതമാനം ഓഫർ ലഭിക്കും. 599 രൂപയുടെ ടി-ഷർട്ട് വിവാദം നിലയ്ക്കാത്ത കാലത്ത് 499രൂപയ്ക്ക് ലഭിക്കും. ഏഴ് സൈസുകളിലാണ് ടി ഷർട്ട് വിപണിയിലെത്തിക്കുന്നത്. വിവാദത്തിന് കാരണക്കാരനായ മന്ത്രി ഇ.പി ജയരാജന് വരെ പാകമാകുന്ന ട്രിപ്പിൾ എക്‌സ് എൽ സൈസിൽ വരെ ടി-ഷർട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
കോട്ടൺ കാപ്പി ഇതാദ്യമായല്ല മലയാളം ട്രെൻഡ് ഡയലോഗുകളെ ടീ ഷർട്ടിലാക്കുന്നത്. ''ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി'' എന്ന സലിംകുമാറിന്റെ ഡയലോഗ് ഇവരുടെ ഹിറ്റ് ടി-ഷർട്ടാണ്. എട്ട് നിറങ്ങളിൽ ഇത് ലഭിക്കും. ''ഭയപ്പെടേണ്ട ചെമ്പകം, പക്കത്തില് വാ'' തുടങ്ങിയ ഡയലോഗുകളുമുണ്ട്.
''അതൊന്നും നടക്കാൻ പോകുന്നില്ലഡോ, താൻ പോയി പണിനോക്ക്'' എന്ന പിണറായി ഡയലോഗിനു പിന്നാലെയാണ് ചിറ്റപ്പൻ ഡാ എത്തിയിരിക്കുന്നത്. മുമ്പ് വന്ന, അല്ലെങ്കിലും സ്വന്തം കാര്യം വരുമ്പോ എല്ലാവരും സ്വാർത്ഥരാണ്- എന്ന ഡയലോഗ് ബന്ധുവിവാദത്തോട് ചേർത്ത് വായിച്ചാലും തെറ്റുപറയാനാവില്ലല്ലോ.
സോൾട്ട് ആൻഡ് പെപ്പർ സിനിമയുടെ എൻഡ് ടൈറ്റിലായി വന്ന അവിയലിന്റെ ആനക്കള്ളൻ എന്ന ഗാനദൃശ്യത്തിലാണ് മലയാളം ഡയലോഗുകൾ ആദ്യമായി ടി-ഷർട്ടിൽ കയറിയത്. രാഷ്ട്രീയ വിവാദം ഇത്തരത്തിൽ ട്രെൻഡാകുന്നത് ഇതാദ്യം.