- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അകാലത്തിൽ മരിച്ച എഴുത്തുകാരൻ ടി വി കൊച്ചുബാവയുടെ ഭാര്യ അപകടത്തിൽ മരിച്ചു; സീനത്തുകൊല്ലപ്പെട്ടത് മകനോടൊപ്പം സ്‌കൂട്ടറിൽ പോകവേ റോഡിൽ വീണ് തലയിടിച്ച്
കോഴിക്കോട്: അകാലത്തിൽ വിടപറഞ്ഞ മലയാളത്തിന്റെ പ്രിയ സാഹിത്യക്കാരൻ ടി വി കൊച്ചുബാവയുടെ ഭാര്യയ്ക്കും ദാരുണാന്ത്യം. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ സീനത്ത് (51) അന്തരിച്ചു. ഞായറാഴ്ച രാവിലെ മകനോടൊപ്പം സ്‌കൂട്ടറിൽ പോകവെ റോഡിലേക്കു വീഴുകയായിരുന്നു സീനത്ത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ ആദ്യം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്കു ശേഷം വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാവിലെയാണു മരിച്ചത്. മക്കൾ: നബീൽ കൊച്ചുബാവ (എൻജിനീയറിങ് വിദ്യാർത്ഥി), സൂനിമ. സഹോദരങ്ങൾ: അഷ്‌റഫ്, മുംതസ്, സഹീർ, സുനിത. സംസ്‌ക്കാരം വ്യാഴാഴ്ച വൈകിട്ട് നാലിന് കോഴിക്കോട് മൂഴിക്കൽ ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും.
കോഴിക്കോട്: അകാലത്തിൽ വിടപറഞ്ഞ മലയാളത്തിന്റെ പ്രിയ സാഹിത്യക്കാരൻ ടി വി കൊച്ചുബാവയുടെ ഭാര്യയ്ക്കും ദാരുണാന്ത്യം. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ സീനത്ത് (51) അന്തരിച്ചു. ഞായറാഴ്ച രാവിലെ മകനോടൊപ്പം സ്‌കൂട്ടറിൽ പോകവെ റോഡിലേക്കു വീഴുകയായിരുന്നു സീനത്ത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ ആദ്യം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്കു ശേഷം വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാവിലെയാണു മരിച്ചത്. മക്കൾ: നബീൽ കൊച്ചുബാവ (എൻജിനീയറിങ് വിദ്യാർത്ഥി), സൂനിമ. സഹോദരങ്ങൾ: അഷ്‌റഫ്, മുംതസ്, സഹീർ, സുനിത. സംസ്‌ക്കാരം വ്യാഴാഴ്ച വൈകിട്ട് നാലിന് കോഴിക്കോട് മൂഴിക്കൽ ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും.
Next Story