ബംഗലൂരു: ടി.വി സീരിയലിലെ കഥാപാത്രത്തെ അനുകരിക്കാൻ ശ്രമിച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം. കന്നഡ ടി.വി സീരിയൽ കണ്ട് അനുകരിക്കാൻ ശ്രമിച്ച ഏഴു വയസ്സുകാരിയായ പ്രാർത്ഥന എന്ന പെൺകുട്ടിയാണ് മരിച്ചത്.

കന്നഡ ചാനലിലെ പ്രശസ്തമായ 'നന്ദിനി' ഷോ കണ്ട പെൺകുട്ടി ഷോയിലെ കഥാപാത്രം കാണിച്ചപോലെ തീകൊളുത്തിയ ശേഷം കെടുത്താൻ ശ്രമിച്ചു. എന്നാൽ തീ പടർന്നുപിടിച്ചതോടെ പെൺകുട്ടിക്ക് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു.

നവംബർ 11ന് ദേവനാഗിരി ജില്ലയിലെ ഹരിഹരയിൽ നടന്ന സംഭവമാണെങ്കിലും ഇന്നാണ് പുറംലോകമറിഞ്ഞത്.സെന്റ് മേരീസ് കോൺവെന്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച പ്രാർത്ഥന. തീപിടിച്ചാൽ അപകടമുണ്ടാകുമെന്ന് തിരിച്ചറിയില്ലാതെ തമാശയായാണ് പെൺകുട്ടി ഇങ്ങനെ പ്രവർത്തിച്ചതെന്ന് പൊലീസ് പറയുന്നു