ഡാളസ്: ഡാളസിലെ വിവിധ ക്രിക്കറ്റ് ടീമുകളെ ഉൾപ്പെടുത്തി മെയ്‌ 27 മുതൽ 30 വരെ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടി-20 മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

എ, ബി. സി എന്നീ മൂന്നു ഗ്രൂപ്പുകളിൽ ആകെ ഒമ്പതു ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരത്തിൽ വിജയികളാകുന്ന ടീമിന് 5000 ഡോളർ കാഷ് അവാർഡു ലഭിക്കും.

മെമോറിയൽ ഡേ വാരാന്ത്യത്തിൽ നടക്കുന്ന മത്സരങ്ങൾ വീക്ഷിക്കുന്നതിന് ഡാളസ് ഫോർട്ട്‌വർത്ത് മെട്രോ പ്ലെക്‌സിൽ നിന്നും ധാരാളം ക്രിക്കറ്റ് പ്രേമികൾ എത്തി ചേരുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

മസ്‌കിറ്റ്, ഗാർലന്റ്, ഇർവിങ്, ഗ്രാന്റ്പ്രറേറി എന്നീ ഗ്രൗണ്ടുകളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

വിവരങ്ങൾക്ക്: 469 231 3436.