ഡാളസ് :അമേരിക്കൻ മലയാളികൾക്കിടയിലെ ഏറ്റവും വലിയ T 20 ക്രിക്കറ്റ് ടൂർണമെന്റിന് ഡാളസ് തുടക്കം കുറിച്ചു . കേരള അസോസിയേഷന്റെ ആഭി മുഖ്യത്തിൽ നടത്തി വരാറുള്ള T 20 ക്രിക്കറ്റ് ടൂർണമെന്റ് അതി വിപുലമായ രീതിയിലാണ് ഇതവണയും മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടു ഗ്രൗണ്ടിലാണ് കളികൾ നടക്കുന്നത്. സെപ്റ്റംബർ നാലിന് ഉച്ചതിരിഞ്ഞു 2:00 മണിക്കു അസോസിയേഷൻ സെക്രട്ടറി റോയ് കൊടുവത്തും ഒരു ഗ്രൗണ്ടിൽ ഉത്ഘാടനം നിർവഹിച്ചു. രണ്ടാമത്തെ ഗ്രൗണ്ടിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ആൻസി ജോസഫ് വും ഉൽഘാടനം നിർവഹിച്ചു ടൂർണമെന്റ് നു തുടക്കം കുറിച്ചിരിക്കുകയാണ് .

ആദ്യ മത്സരങ്ങൾ സ്പാർക്‌സും തണ്ടേഴ്സ് എന്നീ ക്ലബ്ബുകൾ ചേർന്നുo , ഡാലസ് സ്ട്രൈക്കേഴ്സ് XI വും സ്റ്റാർസ് എന്നീ ക്ലബ്ബുകൾ ചേർന്നുള്ള പോരാട്ടങ്ങൾ ആയിരുന്നു. ഇതിൽ സ്പാർക്‌സും, ഡാലസ് സ്ട്രൈക്കേഴ്സ് XI വിജയം വരിക്കുകയുണ്ടായി . നല്ല ജന പങ്കാളിത്തമുള്ള ഈ ക്രിക്കറ്റ് ടൂർണമെന്റ്
ഡാലസ്സിലെ ക്രിക്കറ്റ് പ്രേമികൾ ഇരു കൈകൾ നീട്ടി സ്വീകരിച്ചിരിക്കുകയാണ്.  ആവേശകരമായ ഈ ടൂർണമെന്റ് ന്റെ മുഖ്യ സ്‌പോൺസർ  ലിയാ ട്രാവെൽസ് സെർവിസ്സ് ആണ് .കൂടാതെ സ്‌പോൺസർ മാരായ സ്‌പെക്ട്രം ഫിനാൻസും,ബിജു (Rite care) ഈ ടൂർണമെന്റ് മായും സഹകരിക്കുന്നു.