ദുബായ്: ടി20 ലോകകപ്പിനുള്ള അന്തിമ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഡൽഹി ക്യാപിറ്റൽസ് ഓൾറൗണ്ടർ അക്സർ പട്ടേലിന് പകരം ചെന്നൈ സൂപ്പർ കിങ്സ് പേസർ ഷർദ്ദുൽ ഠാക്കൂറിനെ ഉൾപ്പെടുത്തി. എന്നാൽ അക്സർ സ്‌ക്വാഡിനൊപ്പം സ്റ്റാൻഡ് ബൈ താരമായി ദുബായിൽ തുടരും. രാജസ്ഥാൻ റോയൽസിന്റെ മലയാളി നായകൻ സഞ്ജു സാംസൺ ഇടംപിടിച്ചില്ല എന്നതും പരിക്കിന്റെ ആശങ്കയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്പിന്നർ വരുൺ ചക്രവർത്തിയെ നിലനിർത്തിയതും ശ്രദ്ധേയമാണ്.

ഇന്ത്യൻ ടീമിനെ നെറ്റ്സിൽ സഹായിക്കാനുള്ള താരങ്ങളെയും ബിസിസിഐ ഇതിനൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ആവേഷ് ഖാൻ, ഉംറാൻ മാലിക്, ഹർഷൽ പട്ടേൽ, ലുക്മാൻ മെരിവാല, വെങ്കടേഷ് അയ്യർ, കരൺ ശർമ്മ, ഷഹ്ബാസ് അഹമ്മദ്, കൃഷ്ണപ്പ ഗൗതം എന്നിവരാണ് പട്ടികയിലെ താരങ്ങൾ. ഈ താരങ്ങൾ ദുബായിൽ ടീം ഇന്ത്യയുടെ ബയോ-ബബിളിൽ ചേരും.

ടി20 ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റൻ), രോഹിത് ശർമ്മ(വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ, രവിചന്ദ്ര അശ്വിൻ, ഷർദ്ദുൽ ഠാക്കൂർ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി.

റിസർവ് താരങ്ങൾ

ശ്രേയസ് അയ്യർ, ദീപക് ചഹർ, അക്സർ പട്ടേൽ.