- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തകർത്തടിച്ച് ബട്ലറും ബെയർസ്റ്റോയും; ഒന്നാം സെമിയിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം; ഇംഗണ്ട് ഇറങ്ങിയത് ടീമിൽ ഒരു മാറ്റവുമായി; ടോസിലെ ഭാഗ്യം ഫലത്തിൽ തുണയ്ക്കുമെന്ന പ്രതീക്ഷയിൽ ന്യൂസിലാന്റ്
അബുദാബി: ടി 20 ലോകകപ്പന്റെ ഒന്നാം സെമിയിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം.ഒടുവിൽ വിവരം കിട്ടുമ്പോൾ അഞ്ചോവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 37 റൺസെന്ന നിലയിലാണ്.19 റൺസുമായി ജോസ് ബട്ലറും 11 റൺസുമായി ബെയർസറ്റോയുമാണ് ക്രീസിൽ.ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പരിക്കേറ്റ് പുറത്തായ ഓപ്പണർ ജേസൺ റോയ്ക്ക് പകരം സാം ബില്ലിങ്സാണ് ഇംഗ്ലണ്ട് ടീമിലിടം നേടിയത്. ബില്ലിങ്സ് മധ്യനിരയിലെത്തുമ്പോൾ ഡേവിഡ് മലനോ ജോണി ബെയർസ്റ്റോയോ ജോസ് ബട്ലർക്കൊപ്പം ഒപ്പണറാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പകരം ചോദിക്കാൻ കൂടിയാണ് ന്യൂസീലൻഡ് ഇന്നിറങ്ങുന്നത്. ലോകകിരീടം കൈയെത്തും ദൂരത്ത് അംപയറുടെ പിഴവിലൂടെയാണ് അന്ന് കിവിസിന് നഷ്ടമായത്. അന്ന് മത്സരം നിയന്ത്രിച്ച കുമാര ധർമസേന തന്നെയാണ് ഇന്നത്തെ മത്സരത്തിലെ ഒരു ഫീൽഡ് അമ്പയർ എന്നതും കൗതുകമാണ്.
ന്യൂസിലൻഡ് ബൗളിങ് നിരയും ഇംഗ്ലണ്ട് ബാറ്റർമാരും തമ്മിലുള്ള പോരാട്ടമാകും ഇന്നത്തെ മത്സരമെന്നാണ് കരുതുന്നത്. ബൗളിങ് കുന്തമുനകളായ ട്രെന്റ് ബോൾട്ടും ടിം സൗത്തിയും ടൂർണമെന്റിൽ ഇതുവരെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നു. മദ്യ ഓവറുകളിൽ റൺസ് വഴങ്ങായതെ ബാറ്റർമാരെ സമ്മർദ്ദത്തിലാക്കുന്ന മിച്ചൽ സാന്റനറും വിക്കറ്റ് വീഴ്ത്തുന്ന ഇഷ് സോധിയും ഇംഗ്ലണ്ടിനെ എങ്ങനെ പിടിച്ചുകെട്ടുമെന്ന ആകാംക്ഷയിലാണ് ആരാധകർ.
മറുനാടന് മലയാളി ബ്യൂറോ