- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്വന്റി 20 ലോകകപ്പ്: ഇന്ത്യ പാക്കിസ്ഥാൻ പോര് പ്രാഥമിക റൗണ്ടിൽ; ന്യൂസീലൻഡും അഫ്ഗാനിസ്ഥാനും യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകളും അതേ ഗ്രൂപ്പിൽ; ഗ്രൂപ്പ് ക്രമം പുറത്തുവിട്ട് ഐസിസി
ദുബായ്: ട്വന്റി 20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം ഏറ്റുമുട്ടും. നറുക്കെടുപ്പിലൂടെയാണ് ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളെ രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ചത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും പുറമെ ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളും യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകളും ഉൾപ്പെടുന്നതാണ് രണ്ടാം ഗ്രൂപ്പ്.
നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പ് ഒന്നിലാണ്. യോഗ്യത നേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി കളിപ്പിക്കും. 12 ടീമുകളാണ് പ്രാഥമിക റൗണ്ടിൽ മാറ്റുരയ്ക്കുക.
എട്ട് ടീമുകളാണ് യോഗ്യത റൗണ്ട് കളിക്കുക. പൂൾ എയിൽ ശ്രീലങ്ക, അയർലൻഡ്, നെതർലൻഡ്സ്, നമീബിയ എന്നീ ടീമുകളാണുള്ളത്. പൂൾ ബിയിൽ ബംഗ്ലാദേശ്, സ്‌കോട്ലൻഡ്, പാപുവ ന്യൂ ഗിനിയ, ഒമാൻ എന്നീ ടീമുകളും കളിക്കും. പൂൾ എയിലെ ചാംപ്യന്മാർ ഗ്രൂപ്പ് ഒന്നിലേക്കും രണ്ടാം സ്ഥാനക്കാർ ഗ്രൂപ്പ് രണ്ട് രണ്ടിലും പ്രാഥമിക റൗണ്ട് മത്സരങ്ങൾ കളിക്കും. പൂൾ ബി ചാംപ്യന്മാർ ഗ്രൂപ്പ് രണ്ടിലും രണ്ടാം സ്ഥാനക്കാർ ഗ്രൂപ്പ് ഒന്നിലും കളിക്കും.
ചട്ടപ്രകാരം ശ്രീലങ്കയും ബംഗ്ലാദേശും യോഗ്യതാ റൗണ്ടിൽ മത്സരിച്ച് ലോകകപ്പിന് യോഗ്യത കണ്ടെത്തണം. യോഗ്യതാ റൗണ്ടിൽ അയർലൻഡ്, ഹോളണ്ട്, നമീബിയ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ശ്രീലങ്ക. സ്‌കോട്ലൻഡ്, പാപ്പുവ ന്യൂഗിനി, ഒമാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ബംഗ്ലാദേശിന്റെ സ്ഥാനം.
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ട്വന്റി20 റാങ്കിങ് പ്രകാരം 2021 മാർച്ച് 20ന് ഓരോ ടീമുകളുടെയും സ്ഥാനം ആധാരമാക്കിയാണ് ഗ്രൂപ്പുകളെ തിരഞ്ഞെടുത്തത്. ഐസിസി റാങ്കിങ്ങിലെ ആദ്യ എട്ടു സ്ഥാനക്കാർ നേരിട്ട് ലോകകപ്പിന് യോഗ്യതനേടി. റാങ്കിങ്ങിൽ ആദ്യ എട്ടിൽ ഉൾപ്പെടാതെ പോയതോടെയാണ് ശ്രീലങ്കയും ബംഗ്ലാദേശും യോഗ്യതാ റൗണ്ട് കളിക്കേണ്ടി വന്നത്.
യോഗ്യതാ റൗണ്ടിൽ മത്സരിക്കുന്നവരിൽ അയർലൻഡ്, ഹോളണ്ട്, നമീബിയ, ഒമാൻ, പാപ്പുവ ന്യൂഗിനി, സ്‌കോട്ലൻഡ് എന്നീ ആറു ടീമുകൾ ട്വന്റി20 ലോകകപ്പ് 2019ലെ ട്വന്റി20 ലോകകപ്പിന്റെ യോഗ്യതയ്ക്ക് മത്സരിക്കാൻ പ്രത്യേക യോഗ്യതാ റൗണ്ട് കളിച്ചെത്തിയവരാണ്.
കോവിഡ് പശ്ചാത്തലത്തിൽ ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങൾ. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടർന്നാണ് ലോകകപ്പ് അറേബ്യൻ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. അന്ന് ഇംഗ്ലണ്ടിനെ തോൽപിച്ച് വിൻഡീസ് കിരീടം ചൂടിയിരുന്നു.
ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങൾക്കും വേദിയാവുന്നതിനാൽ ഇന്ത്യൻ ടീമും മറ്റ് ടീമുകളിലെ താരങ്ങളും സെപ്റ്റംബറോടെ യുഎഇയിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ടി20 ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പാകും ഐപിഎൽ അവസാനിക്കുക. നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിലാണ് വിരാട് കോലി നയിക്കുന്ന ഇന്ത്യൻ സീനിയർ ടീം. മാഞ്ചസ്റ്ററിൽ സെപ്റ്റംബർ 10 മുതൽ 14 വരെയാണ് അവസാന ടെസ്റ്റ്.




