- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിക്കിനിയണിഞ്ഞ് നില്ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത തപ്സിക്കും സോഷ്യൽമീഡിയയിലെ സദാചാരവാദികളുടെ ആക്രമണം; കമന്റിനെതിരെ വായടപ്പിക്കുന്ന മറുപടിയുമായി താരവും
തെന്നിന്ത്യൻ സിനിമയിൽ നിന്നും അതിവേഗം ബോളിവുഡിലെത്തിയ നടിയാണ് തപ്സി പന്നു.സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രധാന്യം നൽകി നിർമ്മിച്ച പിങ്ക്, നാം ശബാന, ബേബി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിൽ നിന്നും നടി ശക്തയായ സ്ത്രീയായി തെരഞ്ഞെടുക്കുക വരെ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ താൻ വീണ്ടും ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലേഡി എന്ന് തെളിയിച്ചിരിക്കുകയാണ്. സോഷ്യൽമീഡിയയിൽ സദാചാരവാദികളുടെ അധിക്ഷേപങ്ങൾക്ക് ഇരയായതോടെയാണ് നടി തന്റെ ബോൾഡനസ് പുറത്തെടുത്തിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ 'ജുധ്വാ 2' വിൽ നിന്നുള്ള ബിക്കിനി ചിത്രം തപ്‌സി ട്വിറ്ററിൽ പോസ്റ്റ് ചെയ്താതാണ് പുതിയ വിവാദത്തിന് തുടക്കം. ചിത്രം എത്തിയതിനുപിന്നാലെ തന്നെ താരത്തെ അധിക്ഷേപിച്ചുകൊണ്ട് ചിത്രത്തിനിടയിൽ കമന്റുമായി സദാചാരവാദികൾ എത്തുകയായിരുന്നു. 'നമ്മുടെ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് അവകാശമുണ്ട്. അതിനാൽ എന്തുകൊണ്ടാണ് ബാക്കി വസ്ത്രം കൂടി നീക്കം ചെയ്യാത്തത്. അങ്ങനെയെങ്കിൽ അതുകണ്ട് നിങ്ങളുടെ സഹോദരൻ അഭിമാനം കൊണ്ടേനെ' എന്നായിരുന്നു വിജയ് ഗുപ്ത എന്ന അക്കൗണ്ടിൽ നിന്ന
തെന്നിന്ത്യൻ സിനിമയിൽ നിന്നും അതിവേഗം ബോളിവുഡിലെത്തിയ നടിയാണ് തപ്സി പന്നു.സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രധാന്യം നൽകി നിർമ്മിച്ച പിങ്ക്, നാം ശബാന, ബേബി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിൽ നിന്നും നടി ശക്തയായ സ്ത്രീയായി തെരഞ്ഞെടുക്കുക വരെ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ താൻ വീണ്ടും ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലേഡി എന്ന് തെളിയിച്ചിരിക്കുകയാണ്.
സോഷ്യൽമീഡിയയിൽ സദാചാരവാദികളുടെ അധിക്ഷേപങ്ങൾക്ക് ഇരയായതോടെയാണ് നടി തന്റെ ബോൾഡനസ് പുറത്തെടുത്തിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ 'ജുധ്വാ 2' വിൽ നിന്നുള്ള ബിക്കിനി ചിത്രം തപ്‌സി ട്വിറ്ററിൽ പോസ്റ്റ് ചെയ്താതാണ് പുതിയ വിവാദത്തിന് തുടക്കം. ചിത്രം എത്തിയതിനുപിന്നാലെ തന്നെ താരത്തെ അധിക്ഷേപിച്ചുകൊണ്ട് ചിത്രത്തിനിടയിൽ കമന്റുമായി സദാചാരവാദികൾ എത്തുകയായിരുന്നു.
'നമ്മുടെ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് അവകാശമുണ്ട്. അതിനാൽ എന്തുകൊണ്ടാണ് ബാക്കി വസ്ത്രം കൂടി നീക്കം ചെയ്യാത്തത്. അങ്ങനെയെങ്കിൽ അതുകണ്ട് നിങ്ങളുടെ സഹോദരൻ അഭിമാനം കൊണ്ടേനെ' എന്നായിരുന്നു വിജയ് ഗുപ്ത എന്ന അക്കൗണ്ടിൽ നിന്നു വന്ന റീട്വീറ്റ്.
അധികം വൈകാതെ തന്നെ ട്വീറ്റിനു മറുപടിയുമായി താരം രംഗത്തെത്തി 'എനിക്കൊരു സഹോദരൻ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ അദ്ദേഹത്തോട് ഉറപ്പായും അഭിമാനം കൊള്ളാൻ പറഞ്ഞേനെ, പക്ഷേ ഇപ്പോൾ എനിക്ക് അനുജത്തിയോടേ ചോദിക്കാനാവൂ'വെന്നായിരുന്നു തപ്‌സിയുടെ മറുപടി.
നേരത്തെ ഫാത്തിമ സന ഷെയ്ഖ്, സോഹ അലി ഖാൻ, ദീപിക പദുക്കോൺ തുടങ്ങിയവരും വസ്ത്രത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടിരുന്നു.