You Searched For "യോഗദണ്ഡ്"

ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടന്ന കാലത്തു മകനായ അയ്യപ്പന് പന്തളം കൊട്ടാര പ്രതിനിധി പിതൃ സ്ഥാനത്ത് നിന്നും സമര്‍പ്പിച്ച യോഗദണ്ഡ്; ആ അമൂല്യ ദണ്ഡ് 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ അച്ഛന്‍ പണിയാനായി നല്‍കിയതും മകന്! രുദ്രാക്ഷമാലയും യോഗദണ്ഡും സ്വര്‍ണ്ണം പൂശിയത് നേര്‍ച്ചയോ? അച്ഛനും മകനുമെതിരെ അന്വേഷണം വരുമോ? ശബരിമലയില്‍ അധികാരമുണ്ടെങ്കില്‍ എന്തും ആര്‍ക്കും ചെയ്യാം; ഇതൊരു ഇലുമിനാറ്റി!
സ്വര്‍ണ്ണം പൂശാന്‍ കൊണ്ടു പോയ രുദ്രാക്ഷമാലയും യോഗദണ്ഡും തിരിച്ചെത്തിയോ? ശ്രീകോവിലിനുള്ളിലെ അമൂല്യ വസ്തുക്കള്‍ പുറത്തേക്ക് എടുത്ത് കേടുപാടുകള്‍ തീര്‍ക്കുന്നത് വിശ്വാസ വഴിയില്‍ വിറ്റ് കോടികളുണ്ടാക്കാനോ? സന്നിധാനത്ത് തിരിച്ചെത്തിയത് ആ പഴയ രുദ്രാക്ഷങ്ങളും യോഗ ദണ്ഡും തന്നെയോ? ആര്‍ക്കും ഒന്നും അറിയില്ല; ശബരിമലയിലെ പുണ്യം വിറ്റ് കാശാക്കുമ്പോള്‍