- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവസേന സത്യം പറഞ്ഞാൽ സത്യം അല്ലാതാവുമോ? ജനപ്രതിനിധികൾ മതഗ്രന്ഥങ്ങളെ തൊട്ട് സത്യം ചെയ്യുന്നത് കാടത്തമല്ലേ? എന്തുകൊണ്ട് ഭരണഘടനയെ തൊട്ട് സത്യം ചെയ്തു കൂടാ?
തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിൽ അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി തന്നെയാണ് നമ്മുടെ നേതാക്കാൾ മതത്തെ നോക്കിക്കാണുന്നത്. മതം പരസ്യമായി പറഞ്ഞാണ് പലപ്പോഴും വോട്ടുപിടിച്ച് ജനപ്രതിനിധിയായി മാറുന്നത്. എന്നാൽ, ജനപ്രതിനിധി ആയിക്കഴിഞ്ഞാൽ ആ വ്യക്തി പിന്നെ എല്ലാ സമുദായങ്ങളുടെയും പ്രതിനിധി കൂടിയാണ്. എന്നാൽ, സത്യപ്രതിജ്ഞയുടെ ക
തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിൽ അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി തന്നെയാണ് നമ്മുടെ നേതാക്കാൾ മതത്തെ നോക്കിക്കാണുന്നത്. മതം പരസ്യമായി പറഞ്ഞാണ് പലപ്പോഴും വോട്ടുപിടിച്ച് ജനപ്രതിനിധിയായി മാറുന്നത്. എന്നാൽ, ജനപ്രതിനിധി ആയിക്കഴിഞ്ഞാൽ ആ വ്യക്തി പിന്നെ എല്ലാ സമുദായങ്ങളുടെയും പ്രതിനിധി കൂടിയാണ്. എന്നാൽ, സത്യപ്രതിജ്ഞയുടെ കാര്യത്തിൽ പലരും ഇക്കാര്യം മറക്കും. ദൈവനാമത്തിൽ പ്രതിജ്ഞ ചൊല്ലുന്നവരാണ് ഒരു വിഭാഗം ജനപ്രതിനിധി. ചിലരാകട്ടെ മതഗ്രന്ഥത്തിൽ തൊട്ടും സത്യപ്രതിജ്ഞ ചെയ്യുന്നു. ഇതേക്കുറിച്ച് പലപ്പോഴും കാര്യമായ ചർച്ചകളൊന്നും നടക്കാറില്ല. എന്നാൽ, എപ്പോഴും വർഗീയ പരാമർശങ്ങളുടെ പേരിൽ കുപ്രസിദ്ധി നേടിയ ശിവസേന എന്ന പ്രസ്ഥാനം ഇക്കാര്യത്തിൽ പുരോഗമനപരമായ ഒരു നിലപാട് മുന്നോട്ടു വച്ചിരിക്കയാണ്.
കോടതികളിൽ ഭരണഘടനയിൽ തൊട്ടു സത്യം ചെയ്യുന്നത് നിർബന്ധിതമാക്കണമെന്നാണ് ശിവസേന അഭിപ്രായപ്പെട്ടത്. മതഗ്രന്ഥങ്ങിൽ തൊട്ടു സത്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു. ഇതിലൂടെ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കാൻ സാധിക്കുമെന്നും ശിവസേന പറഞ്ഞു. കോടതികളുടെ കാര്യമാണ് ശിവസേന ഓർമ്മപ്പെടുത്തിയതെങ്കിലും രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം ഇത് അതീവ പ്രാധാന്യം അർഹിക്കുന്നതാണ്.
എല്ലാ മതവിശ്വാസികളുടെയും വിശുദ്ധ ഗ്രന്ഥം ഭരണഘടന ആയിരിക്കണം. എല്ലാ മതങ്ങളും നിയമത്തിന് മുന്നിൽ തുല്യമാണെന്നും ശിവസേന കൂട്ടിച്ചേർക്കുന്നു. പാർട്ടി മുഖപത്രമായ സാംമ്‌നയിൽ എഴുതിയ ലേഖനത്തിലാണ് ഭരണഘടനയെ പിന്തുണച്ച് ശിവസേന രംഗത്ത് വന്നത്. ശിവസേന നേതാവ് ബാൽതാക്കറെയുടെ കാഴ്ചപ്പാടും ഇതു തന്നെ ആയിരുന്നെന്നും സാംമ്‌ന പറയുന്നു. കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന ഭരണഘടനാ ചർച്ചയുടെ ചുവടുപിടിച്ചാണ് ശിവസേന ഈ ആവശ്യം ഉന്നയിച്ചത്. ഭരണഘടന വിശുദ്ധ ഗ്രന്ഥമാണെന്ന് പ്രധാനമന്ത്രി തന്നെ പ്രസ്താവിച്ചതും ശിവസേന ചൂണ്ടിക്കാട്ടുന്നു.
ശിവസേനയുടെ അഭിപ്രായം വിവിധ കോണുകളിൽ നിന്നുള്ളവർ സ്വാഗതം ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി നൽകുന്നുണ്ട്. കോടതികളിൽ സത്യം ചെയ്യിക്കുന്നതിന് മതഗ്രന്ഥങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഈ ശൈലിക്കെതിരെയാണ് ശിവസേന രംഗത്തെത്തിയത്. ഇന്ത്യൻ ഭരണഘടനയെ തൊട്ട് സത്യം ചെയ്യിക്കുമ്പോൾ കൂടുതൽ ദേശീയതാ ബോധം ആളുകൾക്കിടയിൽ ഉണ്ടാകുമെന്നതാണ് പൊതു വിലയിരുത്തൽ.
ജനങ്ങളിൽ കൂടുതൽ പൗരബോധം വളർത്താനും ജാതിചിന്തയെ മാറ്റി നിർത്താനും ഇതിലൂടെ സാധിക്കുമെന്ന് നിരവധി പേർ അഭിപ്രായപ്പെടുന്നു. കാലോചിതമായ ഈ മാറ്റത്തിന് പിന്തുണയും ഏറുന്നുണ്ട്. മതേതരത്വ രാജ്യമായ ഇന്ത്യയിലെ ജനപ്രതിനിധികൾ അടക്കമുള്ളവർ ഏതെങ്കിലും ഒരു ജാതിയുടെ പേരിൽ മാത്രം സത്യപ്രതിജ്ഞ ചൊല്ലുന്നതിലെ പോരായ്മകളാണ് പലരും ചൂണ്ടിക്കാട്ടുന്നത്. പലപ്പോഴും ആൾദൈവങ്ങളുടെയും മറ്റും പേരിൽ സത്യവാചകം ചൊല്ലിയതിന്റെ പേരിൽ വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.