ൻഡിവുഡ് ടാലന്റ് ഹണ്ട് ( ഐ റ്റി എച്ച് ) ആദ്യമായി വെർച്വലായി സംഘടിപ്പിച്ച കലാമത്സരങ്ങൾ സമാപിച്ചു. വിനോദ് മേഖലയിലെ പുത്തൻ പ്രതിഭകളെ കണ്ടെത്താൻ എല്ലാ വർഷവും ആഗോളതലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കാറുള്ള ഐ റ്റി ച്ച്, കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷം പൂർണ്ണമായും ഓൺലൈനിലൂടെയാണ് രജിസ്‌ട്രേഷൻ മുതൽ ഗ്രാൻഡ് ഫൈനൽ വരെയുള്ള പരിപാടികൾക്ക് രൂപം നൽകിയിരുന്നത്.

2020 ഡിസംബർ 11,12 എന്നീ തീയതികളിൽ ഓൺലൈനായി നടത്തിയ ഗ്രാൻഡ് ഫൈനൽസൂം, ഇൻഡിവുഡ് ടാലന്റ് ഹണ്ട് ഫേസ്‌ബുക്ക് പേജ് വഴി തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ആദ്യ വർഷം മുതൽതന്നെ അർഹരായ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചതിലൂടെയും ചലച്ചിത്ര വിനോദ മേഖലയിൽ അവസരങ്ങൾ തുറന്നു കൊടുക്കുവാൻ സാധിച്ചതിലൂടെയും വളരെയധികം പ്രശംസ പിടിച്ചുപറ്റിയ മത്സരവേദി കൂടിയാണ് ഐ റ്റി ച്ച്.

സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തരംതിരിച്ചായിരുന്നു പരിപാടികൾ നടത്തിയിരുന്നത്. കോവിഡ് കാലഘട്ടത്തിൽപ്പോലും മത്സരാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടായ വലിയ വർദ്ധനവ്, മത്സരാർത്ഥികൾക്കിടയിൽ 'ഐറ്റിച്ച്' ന് ലഭിച്ച അംഗീകാരത്തെ സൂചിപ്പിക്കുന്നതാണെന്ന് സംഘാടകർ പറഞ്ഞു.

രണ്ട് റൗണ്ടുകൾ ആയിരുന്നു മത്സരത്തിന് ഉണ്ടായിരുന്നത്. അതിൽ ആദ്യത്തേത് ഒരു വോട്ടിങ് റൗണ്ട് ആയിരുന്നു , സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏകദേശം രണ്ട് ദശലക്ഷം പ്രേക്ഷകരായിരുന്നു മത്സരങ്ങൾ നേരിട്ടു കണ്ടത്.വിധികർത്താക്കൾ ഈ റൗണ്ടിൽ ലഭിച്ച മാർക്ക് വിലയിരുത്തിയ ശേഷമാണ് ഫൈനലിസ്റ്റുകളെ തീരുമാനിച്ചത്. മത്സരം കഠിനമായിരുന്നതിനാൽ നിരവധി വിഭാഗങ്ങളിൽ ഒന്നിലധികം പേർ സമ്മാനങ്ങൾ പങ്കിട്ടു.

മിസ്റ്റർ ആൻഡ് മിസ് മത്സരങ്ങളുടെസബ് ജൂനിയർ വിഭാഗത്തിൽ അർനവ് നിശ്ചൽ ബോയിഡി, ലവാലീന സന്ദീപ് നായർ എന്നിവരും ജൂനിയർ വിഭാഗത്തിൽ പാർത്ഥസാരഥി മനു, നവാമി കുഞ്ഞിരാമൻ എന്നിവരും സീനിയർ വിഭാഗത്തിൽ ജി. ഗോവിന്ദ് ശ്രീകർ ,ശ്രദ്ധ രാജേഷ് എന്നിവരും സമ്മാനങ്ങൾ കരസ്ഥമാക്കി.വിവിധ വിഭാഗങ്ങളിൽ പങ്കെടുത്ത നൂറുകണക്കിന് മത്സരാർത്ഥികളിൽ നിന്ന് 63 പേരെയാണ് വിജയികളായി തിരഞ്ഞെടുത്തത്. റെഹ മ്യൂസിക് ആൻഡ് ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ ദുബായിലെ ഗുരുകുൽ സ്റ്റുഡിയോയെ ഓവറോൾ ചാമ്പ്യൻഷിപ്പ് റണ്ണറപ്പായി തിരഞ്ഞെടുത്തു.

പ്രോജക്ട് ഇൻഡിവുഡിന്റെ ഭാഗമായാണ് ഇൻഡിവുഡ് ടാലന്റ് ഹണ്ട് (ഐടിഎച്ച്) സംഘടിപ്പിച്ചിരിക്കുന്നത്. 10 ബില്യൺ ഡോളർ മൂല്യമുള്ള ഈ പദ്ധതി ആഗോളതലത്തിൽ ഇന്ത്യൻ സിനിമകളെ ബ്രാൻഡുചെയ്യുക, ലോകത്തെ ഏറ്റവും വലിയ നിക്ഷേപക സൗഹാർദ്ദ വിപണിയുടെ വേദിയായി ഇന്ത്യയെ മാറ്റിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിഭാവനം ചെയ്യുന്നത്.

രണ്ടായിരത്തി പതിനഞ്ചിൽ സമാരംഭിച്ച ഇൻഡിവുഡ് ടാലെന്റ് ഹണ്ടിന്റെ ജനപ്രീതി ഓരോ വർഷവും വർധിച്ചുവരികയാണെന്ന് പ്രോജക്ട് ഇൻഡിവുഡിന്റെ സ്ഥാപകൻ ഡോ. സോഹൻ റോയ് പറഞ്ഞു. ' ഈ പ്രതിഭാ മത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചു വരികയാണ് . കഴിവുള്ള നിരവധി പ്രതിഭകളെ കണ്ടെടുക്കാനും അവർക്ക് അന്താരാഷ്ട്ര വേദികൾ ഒരുക്കിക്കൊടുക്കാനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് എന്നതുതന്നെയാണ് അതിനുള്ള കാരണം ' അദ്ദേഹം പറഞ്ഞു.

രണ്ടായിരത്തി പത്തൊൻപതിൽ ഇൻഡിവുഡ് ടാലന്റ് ഹണ്ടിന്റെ അന്തർദ്ദേശീയമായ മത്സരങ്ങളിൽ യുഎഇയിൽ നിന്നും ഇന്ത്യയിൽ നിന്നും ഒരു ലക്ഷത്തിലധികം വ്യക്തികൾ വിവിധ വിഭാഗങ്ങളിലെ പ്രാഥമിക മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. ഈ വർഷം, കോവിഡ് മഹാമാരിയെ തുടർന്ന് മത്സരങ്ങൾ ഓൺലൈനിലൂടെ സംഘടിപ്പിക്കാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു . വോക്കൽ, ഇൻസ്ട്രുമെന്റൽ, സംഗീതം, കല, നൃത്തം, ഫോട്ടോഗ്രാഫി, ഫാഷൻ, സോഷ്യൽ മീഡിയ ഇവന്റുകൾ എന്നിവ മത്സര വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ഇരുപതിനായിരത്തിലധികം പേർക്ക് ഗ്രാൻഡ് ഫൈനൽ മത്സരങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും അതിൽ വിജയികളായ 215 പേർക്ക് ഇന്ത്യൻ വിനോദ മേഖലയിൽ വിവിധ അവസരങ്ങൾ നേടിയെടുക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്. നവംബർ 1 മുതൽ 10 വരെ ഓൺലൈൻ വോട്ടിംഗും യുട്യൂബിലൂടെയുള്ള സ്ട്രീമിങ് റൗണ്ടും നടക്കുകയുണ്ടായി. അതിൽനിന്നുള്ള വോട്ടിംഗിന്റെയും ജഡ്ജിമാരുടെയും വിലയിരുത്തലുകളെയും അടിസ്ഥാനമാക്കിയാണ് ഗ്രാൻഡ് ഫൈനലിസ്റ്റുകളെ ഷോർട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്.