ഡാളസ്: ഡാളസ് ഏരിയ ഓർത്തഡോക്‌സ് മാർത്തമറിയം വനിതാ സമാജത്തിന്റെ ടാലന്റ് ഷോ നവംബർ 28-ന് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഡാളസ് വലിയ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടത്തും. സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനാത്ത് നിർമ്മിക്കുന്ന ചാപ്പൽ നിർമ്മാണത്തിനുള്ള ഫണ്ട് ശേഖരണത്തിനാണ് ഈ പ്രോഗ്രാം നടത്തുന്നത്. ഡാളസ് സെന്റ് മേരീസ് വലിയപള്ളി, സെന്റ് ഗ്രിഗോറിയോസ് ഗാർലന്റ്, സെന്റ് മേരീസ് കരോൾട്ടൻ, സെന്റ് ജോർജ് ഇർവിങ്, സെന്റ് തോമസ് ഡാളസ്, സെന്റ് പോൾസ് പ്ലേനോ, സെന്റ് ജയിംസ് മിഷൻ ചർച്ച് തുടങ്ങി ഏഴ് പള്ളികളിലെ വനിതാ സമാജങ്ങളാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നത്.

ഡാളസ് ഏരിയ മാർത്തമറിയം റീജിയണൽ വൈസ് പ്രസിഡന്റ് റവ.ഫാ. രാജു എം. ദാനിയേൽ, റീജിയണൽ സെക്രട്ടറി ആൻ വർഗീസ് (214 850 4441) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഈ പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്.