ഡാളസ്: ഡാളസ് ഏരിയ മാർത്തമറിയം വനിതാ സമാജത്തിന്റെ ടാലന്റ് ഷോ  28-ന് വെള്ളിയാഴ്ച വൈകിട്ട് 6-ന് ഡാളസ് വലിയ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനത്ത് നിർമ്മിക്കുന്ന ചാപ്പലിന്റെ ഫണ്ട് ശേഖരണാർത്ഥമാണ് ഈ പ്രോഗ്രാം നടത്തുന്നത്. ഈ ഏരിയയിലെ ഏഴ് പള്ളികളിലെ വനിതാ സമാജ അംഗങ്ങളാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നത്.

പരിപാടിയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി വരുന്നതായി കൺവീനർ രാജു എം. ദാനിയേൽ അറിയിച്ചു. റവ.ഫാ. ജോൺ കുന്നത്തുശേരിൽ, റവ.ഫാ. തമ്പാൻ വർഗീസ്, റവ.ഫാ. സി.ജി. തോമസ്, റവ.ഫാ. ബിനു മാത്യു, റവ.ഫാ. ജോഷ്വാ ജോർജ്, റവ.ഫാ. ക്രിസ്റ്റഫർ മാത്യു, റവ.ഫാ. മാറ്റ് അലക്‌സാണ്ടർ, മർത്തമറിയം ഏരിയാ സെക്രട്ടറി ആൻ വർഗീസ്, ഷൈനി ഫിലിപ്പ്, അനിത തോമസ് എന്നിവർ നേതൃത്വം നൽകുന്നു.