- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിക്കുന്ന ടാലന്റീൻ 2014 നവംബർ ഏഴിനും എട്ടിനും
കുവൈത്ത് സിറ്റി: കൗമാരക്കാരായ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വ്യക്തിത്വ വികാസവും വൈജ്ഞാനിക വളർച്ചയും ലക്ഷ്യം വച്ച് യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിക്കുന്ന 'ടാലന്റീൻ 2014' വിനോദ വൈജ്ഞാനിക പഠന ക്യാമ്പ് നവംബർ ഏഴ്, എട്ട് തിയ്യതികളിലേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു. നവംബർ ഏഴിന് വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ മസ്ജിദുൽ കബീർ ഓഡിറ്റോറി
കുവൈത്ത് സിറ്റി: കൗമാരക്കാരായ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വ്യക്തിത്വ വികാസവും വൈജ്ഞാനിക വളർച്ചയും ലക്ഷ്യം വച്ച് യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിക്കുന്ന 'ടാലന്റീൻ 2014' വിനോദ വൈജ്ഞാനിക പഠന ക്യാമ്പ് നവംബർ ഏഴ്, എട്ട് തിയ്യതികളിലേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു. നവംബർ ഏഴിന് വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന പരിപാടിയിൽ ആധുനിക സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തി ശാസ്ത്രസാങ്കേതികം, വ്യക്തിത്വ വികാസം, കരിയർ, ഇൻഫർമേഷൻ ടെക്‌നോളജി, വൈദ്യശാസ്ത്രം, പരിസ്ഥിതി, ചരിത്രം, ഡോക്യൂമെന്ററി, മീഡിയ തുടങ്ങി വിവിധ വിഷയങ്ങളിൽ പഠനക്‌ളാസുകൾ ഉണ്ടായിരിക്കും.
പ്രമുഖ കൗസലിങ് വിദഗ്ധനായ ഡോ. വി.ടി ഇഖ്ബാൽ യു.എ.ഇ, യുവ പ്രഭാഷകൻ സമീർ കാളികാവ്ഖത്തർ, സൈക്കോളജിക്കൽ കൗസിലർ അഫ്‌സൽ അലി, സിഐജിഐ ഹ്യൂമൻ റിസോഴ്‌സ് കോർഡിനേറ്റർ സമീർ മുഹമ്മദ്, കരിയർ വിദഗ്ദൻ മുഹമ്മദ് ഹൈദർ, ഡോ.വിനോദ് വാരിയർ എം.ഡി, കെ.ഐ.ജി വൈസ് പ്രസിഡണ്ട് ഫൈസൽ മഞ്ചേരി, വെൽഫയർ കേരള പ്രസിഡണ്ട് അൻവർ സഈദ്, ഒരുമ ചെയർമാൻ സാജിദ് എ.സി, യൂത്ത് ഇന്ത്യ പ്രസിഡണ്ട് റഫീഖ് ബാബു, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹസനുൽ ബന്ന തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പരിശീലന ക്‌ളാസുകൾക്ക് നേതൃത്വം നൽകും.
കൂടാതെ വിദ്യാർത്ഥികൾക്കായി വിവിധ മൽസരങ്ങളും വിജയികൾക്ക് ആഘർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. എട്ടു മുതൽ 12 വരെ ക്‌ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് സംഗമത്തിൽ പങ്കെടുക്കാവുതാണ്. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും. വാട്ട്‌സ് ആപ്പിലൂടെ രജിസ്റ്റർ ചെയ്യുതിനും കൂടുതൽ വിവരങ്ങൾക്കും 67714948, 55652214 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. ഇ മെയിൽ :talenteen@youthindiakuwait.com