കുവൈത്ത് സിറ്റി: കൗമാരക്കാരായ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വ്യക്തിത്വ വികാസവും വൈജ്ഞാനിക വളർച്ചയും ലക്ഷ്യം വച്ച് യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിക്കുന്ന 'ടാലന്റ്റീൻ 2014' വിനോദ വൈജ്ഞാനിക പഠന ക്യാമ്പ്  24,25 തിയ്യതികളിൽ മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.  

24 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ആരംഭിക്കുന്ന പരിപാടിയിൽ ആധുനിക സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തി ശാസ്ത്രസാങ്കേതികം, വ്യക്തിത്വ വികാസം, കരിയർ, ഇൻഫർമേഷൻ ടെക്‌നോളജി, വൈദ്യശാസ്ത്രം, പരിസ്ഥിതി, ചരിത്രം, ഡോക്യൂമെന്ററി, മീഡിയ തുടങ്ങിയ വിഷയങ്ങളിൽ പ്രഗൽഭരായ വിദ്യാഭ്യാസ വിചക്ഷണരും പരിശീലകരും ക്‌ളാസെടുക്കുന്നതാണ്. കൂടാതെ വിദ്യാർത്ഥികൾക്കായി വിവിധ മൽസരങ്ങളും വിജയികൾക്ക് ആഘർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

8 മുതൽ 12 വരെ ക്‌ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് സംഗമത്തിൽ പങ്കെടുക്കാവുന്നതാണ്. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 51198944 , 67714948  എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. ഇ മെയിൽ : talenteen@youthindiakuwait.com.