- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവ് വിദേശത്തായതിനാൽ ഒറ്റയ്ക്ക് സാധനങ്ങൾ വാങ്ങാൻ ചന്തയിൽപ്പോയി; വീട്ടമ്മയുടെ തലവെട്ടിമാറ്റി താലിബാൻ
ഭർത്താവ് വിദേശത്തായതിനാൽ അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി ചന്തയിൽപ്പോയ യുവതിയെ, ഭർത്താവില്ലാതെ തനിച്ച് യാത്ര ചെയ്തുവെന്ന കുറ്റം ചുമത്തി താലിബാൻ ഭീകരർ തലവെട്ടിക്കൊന്നു. അഫ്ഗാനിസ്താനിലെ സാരേ പുൾ പ്രവിശ്യയിൽ ഇപ്പോഴും താലിബാന്റെ നിയന്ത്രണത്തിലുള്ള ലത്തി ഗ്രാമത്തിലാണ് സംഭവം. ഭർത്താവോ അടുത്ത ബന്ധത്തിലുള്ള പുരുഷനോ ഒപ്പമില്ലാതെ സ്ത്രീകൾ യാത്ര ചെയ്യുന്നത് താലിബാൻ നിയമം അനുസരിച്ച് വധശിക്ഷയ്ക്കർഹമായ കുറ്റമാണ്. കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവ് ഇറാനിലാണ്. വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനാണ് 30-കാരിയായ യുവതി പട്ടണത്തിലെത്തിയതെന്ന് പ്രവിശ്യ ഗവർണറുടെ വക്താവ് സബിയുള്ള അമാനി പറഞ്ഞു.. എന്നാൽ, താലിബാന്റെ കടുത്ത നിയന്ത്രണങ്ങളുള്ള മേഖലയിൽ ഇവർ പിടിക്കപ്പെടുകയും വധശിക്ഷ നടപ്പാക്കുകയുമായിരുന്നു. താലിബാൻ ഭരണമുള്ള മേഖലകളിൽ സ്ത്രീകൾ തനിച്ച് പുറത്തിറങ്ങുന്നതിന് മാത്രമല്ല, വിദ്യാഭ്യാസം ചെയ്യുന്നതിനും ജോലി ചെയ്യുന്നതിനും വിലക്കുണ്ട്. ബുർഖ ധരിക്കാതെ പുറത്തിറങ്ങിയാലും ശിക്ഷിക്കപ്പെടും. എന്നാൽ, ഈ സംഭവത്ത
ഭർത്താവ് വിദേശത്തായതിനാൽ അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി ചന്തയിൽപ്പോയ യുവതിയെ, ഭർത്താവില്ലാതെ തനിച്ച് യാത്ര ചെയ്തുവെന്ന കുറ്റം ചുമത്തി താലിബാൻ ഭീകരർ തലവെട്ടിക്കൊന്നു. അഫ്ഗാനിസ്താനിലെ സാരേ പുൾ പ്രവിശ്യയിൽ ഇപ്പോഴും താലിബാന്റെ നിയന്ത്രണത്തിലുള്ള ലത്തി ഗ്രാമത്തിലാണ് സംഭവം. ഭർത്താവോ അടുത്ത ബന്ധത്തിലുള്ള പുരുഷനോ ഒപ്പമില്ലാതെ സ്ത്രീകൾ യാത്ര ചെയ്യുന്നത് താലിബാൻ നിയമം അനുസരിച്ച് വധശിക്ഷയ്ക്കർഹമായ കുറ്റമാണ്.
കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവ് ഇറാനിലാണ്. വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനാണ് 30-കാരിയായ യുവതി പട്ടണത്തിലെത്തിയതെന്ന് പ്രവിശ്യ ഗവർണറുടെ വക്താവ് സബിയുള്ള അമാനി പറഞ്ഞു.. എന്നാൽ, താലിബാന്റെ കടുത്ത നിയന്ത്രണങ്ങളുള്ള മേഖലയിൽ ഇവർ പിടിക്കപ്പെടുകയും വധശിക്ഷ നടപ്പാക്കുകയുമായിരുന്നു. താലിബാൻ ഭരണമുള്ള മേഖലകളിൽ സ്ത്രീകൾ തനിച്ച് പുറത്തിറങ്ങുന്നതിന് മാത്രമല്ല, വിദ്യാഭ്യാസം ചെയ്യുന്നതിനും ജോലി ചെയ്യുന്നതിനും വിലക്കുണ്ട്. ബുർഖ ധരിക്കാതെ പുറത്തിറങ്ങിയാലും ശിക്ഷിക്കപ്പെടും.
എന്നാൽ, ഈ സംഭവത്തിൽ ബന്ധമില്ലെന്ന് താലിബാൻ വ്യക്തമാക്കി. എന്നാൽ, ജോലി ചെയ്യുന്ന സ്ത്രീകളോടുള്ള താലിബാന്റെ സമീപനം അടുത്തിടെ കാണ്ഡഹാറിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അവിടെ വിമാനത്താവളത്തിൽ ജോലിചെയ്യുന്ന അഞ്ച് യുവതികളെ അജ്ഞാതരായ തീവ്രവാദികൾ വെടിവച്ചുകൊന്നത് അടുത്തിടെയാണ്. താലിബാനെ ഭരണത്തിൽനിന്ന് പുറത്താക്കിയിട്ടും പല മേഖലകളിലും സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ആക്രമണങ്ങൾ തുടരുകയാണെന്ന വസ്തുതയിലേക്കാണ് ഈ സംഭവങ്ങൾ വിരൽചൂണ്ടുന്നത്.
കാണ്ഡഹാർ വിമാനത്താവളത്തിൽ സുരക്ഷാ ജോലിയിൽ ഏർപ്പെട്ടിരുന്ന അഞ്ച് യുവതികളാണ് വെടിയേറ്റ് മരിച്ചത്. ഇവർ ജോലി സ്ഥലത്തേയ്ക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ഇവർ സഞ്ചരിച്ച വാഹനത്തെ ബൈക്കുകളിൽ പിന്തുടർന്ന അക്രമികൾ വാഹനം തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു. 2001-ൽ താലിബാൻ ഭരണം അഫ്ഗാനിസ്താനിൽ അവസാനിച്ചെങ്കിലും ഇപ്പോഴും വിദൂരങ്ങളായ ഗ്രാമങ്ങളിൽപ്പലതും അവരുടെ നിയന്ത്രണത്തിലാണ്. അവിടെ കടുത്ത നിയമങ്ങൾ അടിച്ചേൽപ്പിച്ചാണ് ഭീകരരുടെ ഭരണം.